കല്ലായി എഫ്.എം
മുഹമ്മദ് റഫിക്കുള്ള സമർപ്പണം
വിശ്രുത ഗായകൻ മുഹമ്മദ് റഫിക്കും ആയിരക്കണക്കായ റഫി ആരാധകർക്കുമുള്ള സമർപ്പണമാണ് വിനീഷ് മില്ലേനിയത്തിന്റെ കല്ലായി എഫ്.എം. ഒരു ബയോപിക് രീതിയിലല്ല കല്ലായി എഫ്.എമ്മിൽ റഫിയെ ഓർത്തെടുക്കുന്നത്. റഫിയുടെ കടുത്ത ആരാധകനായ വ്യക്തിയുടെ ജീവിതത്തിലൂടെയാണ് ഗായകനെ സിനിമ സ്മരിക്കുന്നത്.
കല്ലായി എഫ്.എം എന്നത് സിലോൺ ബാപ്പുവെന്ന കല്ലായിക്കാരന്റെ കമ്മ്യൂണിറ്റി റേഡിയോ ആണ്. ലാഭം നോക്കിയല്ല ബാപ്പു ഇത് നടത്തുന്നത്. റഫിയുടെ പാട്ടുകൾ നാട്ടുകാരെ കേൾപ്പിക്കാനുള്ള ഒരു വഴിയാണ് അദ്ദേഹത്തിനിത്. ബാപ്പുവിന്റെ രാവും പകലുമെല്ലാം ഈ എഫ്.എം സ്റ്റേഷനോടും റഫിയോടുള്ള ആരാധനയിലും ഇഴുകിച്ചേർന്നതാണ്. റഫിയുടെ എല്ലാ പാട്ടുകളുടെയും റിക്കാർഡുകൾ സൂക്ഷിച്ചുവയ്ക്കുന്നുണ്ട് ബാപ്പു. രണ്ടു മക്കളും ഭാര്യ ജമീലയുമായി സന്തോഷകരമായി മുന്നോട്ടു പോകുമ്പോഴും സംഗീതം പലപ്പോഴും ഒരു ചർച്ചാവിഷയമായി അയാളുടെ ജീവിതത്തിൽ വിവാദങ്ങൾ സൃഷ്ടിക്കാറുണ്ട്. എങ്കിലും അയാൾ റഫിയെ അയാൾ നെഞ്ചോടു ചേർത്തുവയ്ക്കുന്നു. റഫിയോടുള്ള ബാപ്പുവിന്റെ ഈ ആരാധന ഒരാൾ സിനിമയാക്കുകയും ചെയ്യുന്നു. അതിൽ ബാപ്പു അഭിനയിക്കുകയും ചെയ്യുന്നു. അങ്ങനെ സിനിമയ്ക്കുള്ളിലെ സിനിമ കൂടിയാകുന്നു കല്ലായി എഫ്.എം.
ശ്രീനിവാസനാണ് സിലോൺ ബാപ്പു എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചെറിയ ഇടവേളയ്ക്കുശേഷം ശ്രീനിവാസന് ലഭിച്ച അഭിനയപ്രാധാന്യമുള്ള വേഷം സ്വതസിദ്ധമായ ശൈലിയിലൂടെ അദ്ദേഹം മികച്ചതാക്കി. ബാപ്പുവിന്റെ റഫി ആരാധന പ്രമേയമാക്കുന്ന കല്ലായി എഫ്.എം മറ്റു കഥാപാത്രങ്ങളുടെ പശ്ചാത്തല വിശദീകരണത്തിലേക്കോ കാഴ്ചകളിലേക്കോ കടക്കുന്നില്ല. അതുകൊണ്ടുതന്നെ ലളിതമായി കാര്യങ്ങൾ പറഞ്ഞവസാനിപ്പിക്കുന്ന ഒരു സാധാരണ ചിത്രമായിട്ടായിരിക്കും കല്ലായി എഫ്.എം അനുഭവപ്പെടുക. വിസ്മയിപ്പിക്കുന്ന അഭിനയമുഹൂർത്തങ്ങളോ പരീക്ഷണാത്മകമായ ആഖ്യാനരീതിക്കോ, മിഴിവുറ്റ ക്യാമറാ ചലനങ്ങൾക്കോ ചിത്രത്തിൽ സ്ഥാനമില്ല. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള കഥയാണെങ്കിലും കോഴിക്കോടിന്റെ ജീവിതശൈലിയും സാമൂഹിക, സാംസ്‌കാരിക ചുറ്റുപാടും കാഴ്ചക്കാരന്റെ ഉള്ളിലെത്തും വിധം അടയാളപ്പെടുത്താൻ സിനിമയ്ക്കാവുന്നില്ല.
വിനീഷ് മില്ലേനിയം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിട്ടുള്ളത്. തിരക്കഥയിലെ പഴുതുകൾ ഒഴുക്കുള്ള കാഴ്ചയ്ക്ക് തടസ്സമാകുന്നുണ്ട്. എങ്കിലും മലയാളത്തിലെ ആദ്യ സംവിധായക സംരംഭമെന്ന തരത്തിൽ പിഴവുകൾ തിരുത്തി പ്രതീക്ഷവയ്ക്കാൻ വിനീഷിനാകും. നേരത്തെ തീക്കുളിക്കും പച്ചൈമരം എന്ന തമിഴ് ചിത്രം വിനീഷിന്റേതായി പുറത്തുവന്നിരുന്നു.
സിലോൺ ബാപ്പുവിന്റെ മകൻ റഫി മുഹമ്മദ് എന്ന കഥാപാത്രമായി ശ്രീനാഥ് ഭാസി ശ്രദ്ധേയമായ സാന്നിദ്ധ്യമാകുന്നു. ബാപ്പുവിന്റെ ഭാര്യയും മകളുമായി എത്തുന്ന കൃഷ്ണപ്രഭയും പാർവ്വതി രതീഷുമാണ് ചിത്രത്തിലെ സജീവമായ സ്ത്രീസാന്നിദ്ധ്യങ്ങൾ. മുഹമ്മദ് റഫിയുടെ മകൻ ഷാഹിദ് റഫിയുടെ സാന്നിദ്ധ്യമാണ് മറ്റൊരാകർഷണം. മുഹമ്മദ് റഫിയായിട്ടാണ് ഷാഹിദ് ചിത്രത്തിലെത്തുന്നത്. പിതാവുമായി രൂപം കൊണ്ടുള്ള സാമ്യം റഫി സ്‌ക്രീനിലെത്തുന്ന അനുഭവം പ്രേക്ഷകനിലുണ്ടാക്കുന്നു. കലാഭവൻ ഷാജോൺ, അനീഷ് ജി.മേനോൻ, സുനിൽ സുഗദ, കോട്ടയം നസീർ, കെ.ടി.സി അബ്ദുല്ല, അപ്പുണ്ണി ശശി എന്നിവരും ചിത്രത്തിലെ ശ്രദ്ധേയ സാന്നിദ്ധ്യങ്ങളാണ്.
കേരളകൗമുിദ ഓൺലൈൻ, 2018 ഫെബ്രുവരി 16

ഒയാസിസ് ഗ്രൂപ്പിന്റെ
ബാനറിൽ ഷാജഹാൻ ഒയാസിസ് നിർമ്മിച്ച ചിത്രത്തിൽ മുഹമ്മദ് റഫിയുടെ പ്രശസ്തമായ
രണ്ട് ഗാനങ്ങൾ ദൃശ്യവത്കരിക്കുന്നുണ്ട്. ഗോപിസുന്ദർ ഈണമിട്ട പാട്ടുകൾ
റഫിക്കുള്ള ആദരം കൂടിയാകുന്നു.
കേരളകൗമുിദ ഓൺലൈൻ, 2018 ഫെബ്രുവരി 16
No comments:
Post a Comment