ഇങ്ങനേയും സിനിമയെ ജനങ്ങളിലെത്തിക്കാം..
കേരളത്തിലെ പട്ടണങ്ങളിലൂടെ ഒരു സിനിമാവണ്ടിയങ്ങനെ പതിയെ നീങ്ങുകയാണ്. വണ്ടിയിൽ സിനിമയുടെ പോസ്റ്റർ പതിച്ചിട്ടുണ്ട്. മറ്റ് ആർഭാടങ്ങളൊന്നുമില്ല. എട്ടുപത്തു പേരടങ്ങുന്ന പരസ്യപ്രചാരണ സംഘത്തിൽ സിനിമയുടെ സംവിധായകനുമുണ്ട്. ചെണ്ടകൊട്ടിയും നോട്ടീസ് വിതരണംചെയ്തും പോസ്റ്റർ പിടിച്ചും അവരങ്ങനെ നടന്നുനീങ്ങുന്നു. ഉച്ചഭാഷിണിയില്ലാതെ ചെണ്ടയുടെ മാത്രം അകമ്പടിയിൽ റോഡരികിലൂടെ നീങ്ങുന്ന സംഘത്തെ ആളുകൾ ശ്രദ്ധിക്കുന്നുണ്ട്. റോഡരികിൽ നിൽക്കുന്നവർക്കും വാഹനത്തിൽ പോകുന്നവർക്കും നോട്ടീസ് നൽകി സിനിമയെപ്പറ്റി പറഞ്ഞ് പട്ടണത്തിന്റെ പ്രധാന ഭാഗങ്ങളിലേക്കെല്ലാം സംഘം നീങ്ങുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്തുനിന്ന് ഓട്ടം തുടങ്ങിയ ഈ സിനിമാവണ്ടി ഇന്നലെ തൃശ്ശൂരും പിന്നിട്ട് മന്നോട്ടപോകുകയാണ്. നാളെ കാസർകോട് സമാപിക്കും.
അമ്പതിലേറെ ലോക ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും റോട്ടർ ഡാം മേളയിലടക്കം പുരസ്‌കാരങ്ങൾ നേടുകയും ചെയ്തിട്ടുള്ള സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത എസ്.ദുർഗ എന്ന സിനിമയുടെ പരസ്യപ്രചാരണമാണിത്. വിവാദങ്ങൾക്കും സെൻസർ കുരുക്കുകൾക്കുംശേഷം എസ്.ദുർഗ നാളെ തിയേറ്ററിലെത്തുകയാണ്. അതിനു മന്നോടിയായിട്ടാണിത്. വൻകിട വിതരണക്കാരോ പരസ്യദാതാക്കളോ ഇല്ലാത്ത സിനിമയുടെ പ്രചാരണത്തിനായി കാഴ്ച ചലച്ചിത്രവേദി കണ്ടെത്തിയ വഴിയാണിത്. സിനിമ റിലീസ് ചെയ്യുന്ന നാൽപ്പതോളം പട്ടണങ്ങളിലാണ് പ്രചാരണവാഹനം എത്തുക. ഓരോ പട്ടണത്തിലും രൂപീകരിച്ചിട്ടുള്ള പ്രാദേശിക കൂട്ടായ്മയാണ് പ്രചാരണസംഘത്തെ നയിക്കുന്നത്.
സിനിമാ നോട്ടീസുവണ്ടിക്കാലത്തിനും ഒഡേസയുടെ ജനകീയ സിനിമാ നിർമ്മാണ പ്രവർത്തനത്തിനുംശേഷം കേരളം കണ്ട വേറിട്ട ഒരു സിനിമാ പ്രചാരണ മാർഗ്ഗമാണിത്. സംവിധായകൻ തന്നെ സിനിമയുടെ പ്രചാരണത്തിനായി റോഡിലിറങ്ങി ജനങ്ങൾക്കിടയിലൂടെ നടക്കുന്ന അപൂർവ്വ കാഴ്ചയ്ക്കും കേരളം സാക്ഷിയായിക്കൊണ്ടിരിക്കുന്നു.
സ്വതന്ത്രസിനിമകളുടെ പ്രോത്സാഹനത്തിനായി സിനിമാവണ്ടി പോലെയുള്ള ക്രിയാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ഐ.എഫ്.എഫ്.കെയിൽനിന്നും തിയേറ്ററുകളിൽനിന്നും തഴയപ്പെട്ട സിനിമകൾക്ക് സമാന്തരപ്രദർശനം ഒരുക്കിയും മാതൃകയായ കാഴ്ച ചലച്ചിത്രവേദി സനൽകുമാർ ശശിധരന്റെ എസ്.ദുർഗയുടെ പ്രദർശനത്തിനായി തിരഞ്ഞെടുത്ത മാർഗ്ഗം ഏറെ അഭിനന്ദനാർഹമാണ്.
പരമ്പരാഗതമല്ലാത്ത ഒരു വിതരണ സംവിധാനത്തിലൂടെയാണ് എസ്.ദുർഗ തിയേറ്ററുകളിലെത്തുന്നത്. ഓരോ പ്രദേശത്തും സിനിമ കാണാനാഗ്രഹിക്കുന്നവരുടെ പ്രാദേശികക്കൂട്ടായ്മ ഉണ്ടാക്കിക്കൊണ്ടാണ് ചിത്രത്തിന്റെ വിതരണം നടക്കുക. അതത് പ്രദേശത്ത് സിനിമയുടെ വിതരണക്കാർ ഈ പ്രാദേശികക്കൂട്ടായ്മാണ്. ചിത്രത്തിന്റെ തിയേറ്റർ വരുമാനത്തിന്റെ പത്ത് ശതമാനം ഈ പ്രാദേശിക കൂട്ടായ്മകൾക്ക് പങ്കുവെയ്ക്കും. ഫിലിം സൊസൈറ്റികളും, കോളേജ് ഫിലിം ക്ലബ്ബുകളും കലാസാംസ്‌കാരിക സംഘടനകളും വിതരണക്കാരായി കൂട്ടായ്മയിൽ പങ്കചേർന്നിട്ടുണ്ട്. ചിത്രത്തിന്റെ തിയേറ്റർ ചെലവുകളും പോസ്റ്റർ, പബ്ലിസിറ്റി ചെലവുകളും നിവ് ആർട്ട് മൂവീസാണ് വഹിക്കുന്നത്. എല്ലാ ജില്ലകളിൽ നിന്നും ഒരു കൂട്ടായ്മയെങ്കിലും വിതരണക്കാരായി മന്നോട്ടുവന്നിട്ടുണ്ട്. ഇതോടെ സമാന്തര സിനിമകളുടെ പ്രദർശനത്തിൽ പുതിയ വഴി വെട്ടുകയാണ് കാഴ്ച ചലച്ചിത്ര വേദിയും നിവ് ആർട്ട് മൂവീസും ചെയ്തിട്ടുള്ളത്. ചെറിയ ആർട്ട്ഹൗസ് സിനിമകൾക്ക് സമാന്തരമായ തിയേറ്റർ വിതരണ സമ്പ്രദായം ഉണ്ടായിവരുന്നതിന് ഭാവിയിൽ ഇത് പ്രചോദനമായേക്കും.
കേരള കൗമുദി എഡിറ്റോറിയൽ 2018 മാർച്ച് 22

No comments:
Post a Comment