Friday, 10 January 2014

ജനാധിപത്യം 

ജനാധിപത്യം  അരങ്ങേറുന്നത്‌ 
രാത്രിയിലാണ്‌. 

പകലിന്റെ 
മര്‍ക്കട മുഷ്ടിത്തവും 
രാജരസവും 
ഒഴുകിപ്പോയി 
രാത്രി 
ജനകീയഭരണം കൈയാളും. 

അവിടെ 
ഒറ്റപ്പെട്ടവനും 
ഒറ്റുകാരനും 
കള്ളനും 
കൂട്ടിക്കൊടുപ്പുകാരനുമെല്ലാം 
തിങ്ങിനിറഞ്ഞ്‌ 
ഭരണച്ചന്ത സൃഷ്ടിക്കും. 

മുഷിഞ്ഞുകീറിയ 
പകല്‍പ്പതിവുകളെ 
നിരത്തില്‍ 
ലേലം ചെയ്യും. 

സ്വാതന്ത്യവും
 ഉദ്‌ബോധനവും 
കുഴഞ്ഞരഞ്ഞ 
നേരമ്പോക്കുകളില്‍ 
പുതിയ വെള്ളി പ്രകാശിക്കും. 

പകലിനെ 
നമുക്ക്‌ സാമ്രാജ്യമെന്നും 
രാത്രിയെ രാഷ്ട്രമെന്നും വിളിക്കാം.

No comments:

Post a Comment