ചെരുപ്പ്
ഇരുകൈകളില്‍
ഏറ്റുവാങ്ങും.
കുമിള കണക്കെയുള്ള
പതിവുകള്‍ക്ക് കാതുനീട്ടും.
ഒരുതവണ
ഉപയോഗിച്ചാല്‍
അടുത്തതിനായി
തേച്ചുതൂത്തുവെയ്‌ക്കും.
അങ്ങനെയങ്ങനെ
ദെവസമങ്ങുചെല്ലും.
മിനുക്കമപ്പാടെ
പുരപ്പുറം കയറും.
തേഞ്ഞുപൊട്ടി ശബ്ദമുണ്ടാക്കും.
നേരെയാക്കുന്നവന്റെയരികില്‍
എത്ര പോയാലും
പഴയ എടുപ്പോ ഉറപ്പോ കിട്ടില്ല.
പിന്നെ,
പുറന്തൊലി സദാചാരമൊക്കെ
എടുത്തുകളഞ്ഞ്
രണ്ടു ചക്രം വെട്ടി
വണ്ടിയുണ്ടാക്കും.
ഓടിയും ചാടിയും
നിറയെ ആളുകളുമായി
ഇനി യാത്ര.
വെള്ളം കണ്ടാല്‍ നില്‍ക്കും
കുതിരയാകില്ലെന്നുമാത്രം.
ഇരുകൈകളില്‍
ഏറ്റുവാങ്ങും.
കുമിള കണക്കെയുള്ള
പതിവുകള്‍ക്ക് കാതുനീട്ടും.
ഒരുതവണ
ഉപയോഗിച്ചാല്‍
അടുത്തതിനായി
തേച്ചുതൂത്തുവെയ്‌ക്കും.
അങ്ങനെയങ്ങനെ
ദെവസമങ്ങുചെല്ലും.
മിനുക്കമപ്പാടെ
പുരപ്പുറം കയറും.
തേഞ്ഞുപൊട്ടി ശബ്ദമുണ്ടാക്കും.
നേരെയാക്കുന്നവന്റെയരികില്‍
എത്ര പോയാലും
പഴയ എടുപ്പോ ഉറപ്പോ കിട്ടില്ല.
പിന്നെ,
പുറന്തൊലി സദാചാരമൊക്കെ
എടുത്തുകളഞ്ഞ്
രണ്ടു ചക്രം വെട്ടി
വണ്ടിയുണ്ടാക്കും.
ഓടിയും ചാടിയും
നിറയെ ആളുകളുമായി
ഇനി യാത്ര.
വെള്ളം കണ്ടാല്‍ നില്‍ക്കും
കുതിരയാകില്ലെന്നുമാത്രം.
No comments:
Post a Comment