Saturday, 4 January 2014

അവള്‍

കത്തലോടെ 
കയറിച്ചെന്നപ്പോഴൊക്കെ 
നിറച്ചൂട്ടി. 

നിറഞ്ഞപ്പോഴൊക്കെ 
തുടച്ചുതന്ന്‌ 
കണ്ണുകണ്ണിരുന്നു. 

പൊടിതിന്നുന്ന വെയിലുള്ള 
അടുക്കളയില്‍ 
 വെച്ചും വിളമ്പിയും മടുത്തവള്‍, 
പരാതിപ്പണ്ടം മിനുക്കാതെ 
ആകാശത്തിന്റെ 
 കരുവാളിച്ചും നീലച്ചുമിരുന്ന 
മുഖത്തുനോക്കി. 

കാണാതെയും 
പറയാതെയും 
ആവലാതിപ്പെട്ട്‌ 
പെണ്ണുടലിന്റെ 
കവിത വരച്ചപ്പോള്‍ 
ഒന്നും മിണ്ടാതെ 
ചിരിച്ചുനനഞ്ഞു.

No comments:

Post a Comment