ദൈവം
അമ്മ പറഞ്ഞിട്ടുണ്ടായിരുന്നു
എന്നെക്കണ്ടാല്‍
ദൈവം നിലയിറങ്ങുമെന്ന്.
ഞാന്‍
നോക്കുകുത്തിപോലെ വളര്‍ന്നു.
അതില്‍പിന്നെ
കാഴ്‌ചക്കാരൊക്കെ
കണ്ടുചിരിച്ചും
കൊഞ്ഞനംകുത്തിയും
കഴുത്തിനുനേരെ
വലിയ കൈകളായി.
ഒരിക്കലും
അതുണ്ടായില്ല.
ദൈവം
ഏതോ
വലിയ നിലയിലാണെന്നുറപ്പിച്ചു.
അല്ലെങ്കില്‍ത്തന്നെ
കല്ലിലും
തുരുമ്പിലുമൊക്കെയായി
ആണ്ടുപോയ ദൈവത്തെ
ആരു പടിയിറക്കിവിടാനാണ്!
അമ്മ പറഞ്ഞിട്ടുണ്ടായിരുന്നു
എന്നെക്കണ്ടാല്‍
ദൈവം നിലയിറങ്ങുമെന്ന്.
ഞാന്‍
നോക്കുകുത്തിപോലെ വളര്‍ന്നു.
അതില്‍പിന്നെ
കാഴ്‌ചക്കാരൊക്കെ
കണ്ടുചിരിച്ചും
കൊഞ്ഞനംകുത്തിയും
കഴുത്തിനുനേരെ
വലിയ കൈകളായി.
ഒരിക്കലും
അതുണ്ടായില്ല.
ദൈവം
ഏതോ
വലിയ നിലയിലാണെന്നുറപ്പിച്ചു.
അല്ലെങ്കില്‍ത്തന്നെ
കല്ലിലും
തുരുമ്പിലുമൊക്കെയായി
ആണ്ടുപോയ ദൈവത്തെ
ആരു പടിയിറക്കിവിടാനാണ്!
അപ്പൊ ദൈവത്തിനു ശാപമോക്ഷം കിട്ടിയില്ല , അല്ലെ .
ReplyDeleteഉം... പാവം
ReplyDelete