Tuesday, 7 January 2014

കരിയില

സ്വന്തമായൊരു 

മഴ പോലുമില്ലാതെ 
കുടയരികില്‍ ചേര്‍ത്തു.

ഒരേ നേരം 

മഴ 
തണുപ്പും പൊളളലുമായപ്പോള്‍ 
കൈമാറിയ കരിയില 
ഫോസില്‍ പഠനത്തിലെ 
പുസ്‌തകഭിത്തിയില്‍ 
തറച്ചിരിപ്പുണ്ട്‌.
 

ഇടയ്‌ക്കൊക്കെ 
ചുണ്ടോടുചേര്‍ത്ത്‌ 
ചാലിച്ചെടുത്ത്‌ 
കണ്ണുനിറയെ 
മഴവില്ലെറിയും. 

കവിളുനിറച്ച ചിരിയും 
കണ്‍ചാലിലെ കറുപ്പുമെല്ലാം 
വന്നുമുട്ടിയുരുമ്മും. 

അപ്പൊഴും
 കാണാതെ പോയൊരു 
കാക്കപ്പുള്ളി മാത്രം 
മാനം നോക്കി ചിരിക്കും.

No comments:

Post a Comment