Tuesday, 21 January 2014

വാര്‍ത്ത

ഞാന്‍ മരിച്ചത്‌ 
ഇന്നലെയാണറിഞ്ഞത്‌. 

പ്രഭാതവാര്‍ത്തയില്‍ 
ഉറപ്പുവരുത്തി, 
ഞാന്‍ തന്നെ. 

പൊതുദര്‍ശനവും 
അനുശോചനവും 
സംസ്‌കാരവും 
ഇന്നുച്ചയ്‌ക്ക്‌. 

കണ്ണുദാനം- 
വാഗ്‌ദാനത്തില്‍ 
ചെറിയൊരു മാറ്റം. 

തലേന്നത്തെ വാര്‍ത്തയില്‍ 
ഖേ:ദം വല്ലതുമുണ്ടായാല്‍ 
ജീവിതത്തിന്റെ രണ്ടാംഭാഗം
നാളെത്തന്നെ 
അഭിനയിച്ചു തുടങ്ങണ്ടേ...

No comments:

Post a Comment