1978 ല്‍ അരവിന്ദന്റെ തമ്പിലൂടെയാണ് സര്‍ക്കസും സര്‍ക്കസ് കലാകാരന്‍മാരുടെ ജീവിതവും മലയാള സിനിമയുടെ വെള്ളിത്തിരയില്‍ എത്തുന്നത്. വിനോദത്തിന് അധികം ഉപാധികളില്ലാത്ത ഒരു ഗ്രാമത്തിന്റെ ജീവിതത്തിലേക്കാണ് സര്‍ക്കസ് എന്ന കൗതുകക്കാഴ്ചയുമായി തമ്പിലെ കലാകാരന്‍മാര്‍ വരുന്നത്. കാണികള്‍ക്കു മുന്നില്‍ നിറമുള്ള വേഷങ്ങളും കടും ചായങ്ങളും അണിഞ്ഞ് എത്തുന്ന മുഖങ്ങള്‍ക്കപ്പുറം കൂടാരത്തിലെ ദൈന്യതകളും ഇല്ലായ്മകളുമാണ് തമ്പ് പ്രമേയമാക്കിയത്. തമ്പിന് രണ്ടു വര്‍ഷത്തിനു ശേഷമാണ് കെ.ജി ജോര്‍ജ് മേളയുമായി എത്തുന്നത്.
തമ്പില്‍ സര്‍ക്കസ് കൂടാരത്തിന്റെയാകെ അവസ്ഥകളെ ചിത്രീകരിക്കുമ്പോള്‍ മേളയില്‍ സര്‍ക്കസിലെ കലാകാരനായ കോമാളിയുടെ ജീവിതത്തിലേക്കാണ് കടന്നു ചെല്ലുന്നത്. ഭിന്നശേഷിക്കാരെയും ഉയരം കുറഞ്ഞ മനുഷ്യരെയും കോമാളിത്തരം കാണിക്കാന്‍ വേണ്ടി മാത്രമാണ് സിനിമകളില്‍ ഉപയോഗിച്ചിരുന്നത്. കേന്ദ്ര പ്രമേയവുമായി ബന്ധമില്ലാതെ സിനിമയില്‍ അപ്രധാന കഥാപാത്രങ്ങളായി എത്തി ഹാസ്യം സൃഷ്ടിക്കാനും പ്രധാന കഥാപാത്രങ്ങള്‍ക്ക് തല്ലാനും കളിയാക്കാനുമായി ചേര്‍ക്കുന്ന കഥാപാത്രങ്ങളായിരുന്നു ഇക്കൂട്ടര്‍. അതില്‍നിന്ന് വ്യത്യസ്തമായിട്ടായിരുന്നു കെ ജി ജോര്‍ജ് മേളയില്‍ തന്റെ കുള്ളനായ സര്‍ക്കസ് കോമാളി കഥാപാത്രത്തെ സൃഷ്ടിച്ചത്. ഇത്തരമൊരു പാത്രസൃഷ്ടി മലയാള സിനിമയില്‍ തന്നെ ആദ്യമായിട്ടായിരുന്നു. ഭിന്നശേഷിക്കാരനും കുള്ളനും കോമാളിയുമെല്ലാം മറ്റുള്ളവരുടേതിനു സമാനമായ ജീവിതം സ്വപ്‌നം കാണുന്നവരാണെന്നും സമാന വികാര വിചാരങ്ങള്‍ ഉള്ളവരാണെന്നുമുള്ള ചിന്ത കെ ജി ജോര്‍ജ് മേളയിലൂടെ പങ്കുവച്ചു.
സര്‍ക്കസിലെ കോമാളിയാണ് ഗോവിന്ദന്‍കുട്ടി. നാടു വിട്ടു പോയി പന്ത്രണ്‍ു കൊല്ലത്തിനു ശേഷമാണ് അയാള്‍ തിരിച്ചു വരുന്നത്. നാണിയമ്മയുടെ മകന്‍ ഗോവിന്ദന്‍കുട്ടി സര്‍ക്കസിലാണെന്ന് നാട്ടില്‍ ആര്‍ക്കൊക്കെയോ അറിയാം. എന്നാല്‍ ഇപ്പോള്‍ സര്‍ക്കസില്‍ തന്നെയാണെന്നോ എവിടെയാണെന്നോ എന്നതിന് ഒരു ഉറപ്പുമില്ല. അതുകൊണ്‍ു തന്നെ നാണിയമ്മയ്ക്കുള്ള ടെലിഗ്രാമുമായി പോസ്റ്റ്മാന്‍ വന്നപ്പോള്‍ നാട്ടുകാര്‍ക്ക് അമ്പരപ്പായിരുന്നു. കമ്പിയുണ്‍് എന്ന് പറഞ്ഞാല്‍ ആര്‍ക്കെങ്കിലും അപകടം പറ്റി എന്നായിരുന്നു എന്നതായിരുന്നു പൊതുധാരണ. എന്തായാലും ഗോവിന്ദന്‍ കുട്ടി നാട്ടിലേക്ക് വരുന്ന വിവരത്തിനായിരുന്നു നാണിയമ്മയ്ക്കുള്ള ആ കമ്പി എന്നത് നാട്ടുകാരെ ആശ്വാസത്തിലാക്കി.
അങ്ങനെ കോട്ടു സൂട്ടും പത്രാസുമായി ഗോവിന്ദന്‍കുട്ടി നാട്ടിലെത്തി. അത്തരം പത്രാസുകള്‍ ആ കുഗ്രാമത്തിന് പുതുമയുള്ള കാഴ്ചയായിരുന്നു. മുന്തിയ ഇനം സിഗററ്റും ലൈറ്ററും കൈയില്‍ ടേപ്പ് റെക്കോര്‍ഡറുമെല്ലാമായി സമ്പന്നതയുടെ പ്രതീകമായാണ് ഗോവിന്ദന്‍കുട്ടിയുടെ രംഗപ്രവേശം. നാട്ടില്‍ ഓരോരുത്തരെയും പേരു ചൊല്ലി വിളിച്ചും വിശേഷം ചോദിച്ചും ആവശ്യക്കാരെ സഹായിച്ചുമെല്ലാം ഗോവിന്ദന്‍കുട്ടി പെട്ടെന്ന് അവരിലൊരാളായി. പണക്കാരനായതു കൊണ്‍ു തന്നെ ഗോവിന്ദന്‍കുട്ടിയെ എല്ലാവരും ബഹുമാനിച്ചു. കടയില്‍ അയാള്‍ക്ക് ഇരിക്കാന്‍ സീറ്റ് കിട്ടി. വിശേഷ സദസ്സുകളിലെല്ലാം ബഹുമാനം ലഭിച്ചു. സര്‍ക്കസിലെ മാജിക്കുകള്‍ പലതും നാട്ടിലെ സഭകളില്‍ കാണിച്ച് ഗോവിന്ദന്‍കുട്ടി ആളുകളെ വിസ്മയിപ്പിച്ചു. മൊത്തത്തില്‍ ഗോവിന്ദന്‍കുട്ടിയുടെ തിരിച്ചുവരവ് ആ ഗ്രാമത്തില്‍ ഒരു അല സൃഷ്ടിക്കാന്‍ പോന്നതായിരുന്നു.
ഗോവിന്ദന്‍കുട്ടിയുടെ ആഢംബരവും സമ്പത്തും പെരുമാറ്റവുമെല്ലാം എല്ലാവരെയും ആകര്‍ഷിക്കുന്നുണ്‍െങ്കിലും അയാളുടെ രൂപം പരിഹാസത്തിനുള്ള വകയാണ് നല്‍കുന്നത്. സ്ത്രീകള്‍ പ്രത്യേകിച്ച് യുവതികള്‍ ഇത് പരസ്യമായി പ്രകടിപ്പിക്കുന്നുമുണ്‍്. 'അയാളുടെ നടത്തം നോക്കിയേടി' എന്ന് ഗോവിന്ദന്‍കുട്ടി നടന്നു പോകുന്നതു കണ്‍് പുഴയില്‍ കുളിച്ചുകൊണ്‍ിരുന്ന പെണ്ണുങ്ങള്‍ ചിരിച്ചുകൊണ്‍് പറയുന്നു. തന്റെ ഉയരക്കുറവും രൂപവും പരിഹാസത്തിനുള്ള ഉപാധിയാണെന്ന് മറ്റാരേക്കാളും ഗോവിന്ദന്‍കുട്ടി തിരിച്ചറിയുന്നുമുണ്‍്.
ജോലിയും ആവശ്യത്തിന് സമ്പാദ്യവുമൊക്കെയുള്ള തന്റെ മകന്‍ ഒരു പെണ്ണു കെട്ടി കാണാന്‍ നാണിയമ്മ ആഗ്രഹിച്ചു. ഇത് അവര്‍ മകനോട് തുറന്നു പറയുകയും ചെയ്തു. എന്നെയൊക്കെ ഏതെങ്കിലും പെണ്ണിന് ഇഷ്ടമാകുമോ എന്നായിരുന്നു ഗോവിന്ദന്‍കുട്ടിയുടെ മറുചോദ്യം. അതൊക്കെ ആകും എന്ന് പറഞ്ഞ് അമ്മ പെണ്ണന്വേഷണം തുടങ്ങി. ഗോവിന്ദന്‍കുട്ടിക്ക് നാട്ടില്‍ ശാരദയെന്ന യുവതിയെ കണ്‍തു മുതല്‍ ഇഷ്ടമുണ്‍്. ഈ ഇഷ്ടം പ്രകടിപ്പിക്കാന്‍ അയാള്‍ പലവഴി ശ്രമിക്കുന്നുമുണ്‍്. എന്നാല്‍ ശാരദയ്ക്ക് കുള്ളനായ ഗോവിന്ദന്‍കുട്ടിയോട് പ്രണയം തോന്നുന്നില്ല. നാണിയമ്മ ഗോവിന്ദന്‍കുട്ടിക്ക് കല്യാണം ആലോചിച്ചത് മറ്റൊരു പെണ്‍കുട്ടിയുമായിട്ടായിരുന്നു. ശാരദയോടുള്ള ഇഷ്ടത്തെക്കുറിച്ച് ഗോവിന്ദന്‍കുട്ടി അമ്മയോട് തുറന്നു പറയുന്നു.
സര്‍ക്കസില്‍ ഭേദപ്പെട്ട ശമ്പളവും ജീവിത സാഹചര്യങ്ങളുമുണ്‍ായിരുന്ന ഗോവിന്ദന്‍കുട്ടിയുടെ മെച്ചപ്പെട്ട ജീവിതാവസ്ഥ കണ്‍് ശാരദ കല്യാണത്തിന് സമ്മതിക്കുന്നു. ഒരു സാധാരണ ചെറുപ്പക്കാരനെ പോലെ സന്തോഷവും സമാധാനവുമുള്ള വിവാഹജീവിതം സ്വപ്നം കണ്‍യാളായിരുന്നു ഗോവിന്ദന്‍കുട്ടി. ആ രീതിയിലാണ് അയാള്‍ പെരുമാറുന്നതും. എന്നാല്‍ സമൂഹം കുള്ളനെയും ഭിന്നശേഷിക്കാനെയും കാണുന്നത് മറ്റൊരു അളവുകോലിലൂടെയാണ്. സ്വാഭാവികമായും സമൂഹത്തിന്റെ നോട്ടവും വിചാരണയും ഗോവിന്ദന്‍കുട്ടിക്കും നേരിടേണ്‍ി വന്നു.
വിവാഹ ശേഷം ഭാര്യയെയും കൊണ്‍് നഗരത്തിലേക്കും സര്‍ക്കസ് കൂടാരത്തിലേക്കും ഗോവിന്ദന്‍കുട്ടി തിരിച്ചെത്തുന്നതോടെയാണ് കാര്യങ്ങള്‍ മാറിമറിയുന്നത്. സാധാരണ പോലെ ഭാര്യയെ എല്ലാവര്‍ക്കും പരിചയപ്പെടുത്തിയ ഗോവിന്ദന്‍കുട്ടിക്ക് പക്ഷേ മറ്റുള്ളവരില്‍ നിന്ന് നല്ല പെരുമാറ്റമല്ല ലഭിച്ചത്. കുള്ളനും സര്‍ക്കസിലെ കോമാളിയുമായ ഗോവിന്ദന്‍കുട്ടിക്ക് ഇത്ര സുന്ദരിയായ പെണ്ണിനെ എങ്ങനെ ഭാര്യയായി കിട്ടി എന്നതായിരുന്നു പലരുടെയും ചിന്ത. ചിലര്‍ ഇത് ഇതു പരസ്പരം പങ്കുവച്ചു. മറ്റു ചിലര്‍ ശാരദയെ ഉപദ്രവിക്കാന്‍ നോക്കി. ശാരദയുടെ മുന്നില്‍ വച്ച് ഗോവിന്ദന്‍കുട്ടിയെ അപഹസിച്ചു. ഇരുവരും ഇത് അവഗണിച്ചു. ചിലപ്പോഴൊക്കെ ശാരദയെ ഇത് വലിയ രീതിയില്‍ വേട്ടയാടി. സര്‍ക്കസില്‍ കോമാളിയുടെ സ്ഥാനം എന്നും അവഗണിക്കപ്പെടുന്നവരുടെ കൂട്ടത്തിലാണെന്നു തിരിച്ചറിയുന്ന ശാരദയ്ക്കത് വലിയ നിരാശയാണ് ഉണ്‍ാക്കുന്നത്. ഒരിക്കല്‍ അവള്‍ അത് തുറന്നു പറയുകയും ചെയ്യുന്നുണ്‍്. മറ്റ് ആര് കളിയാക്കിയാലും താനത് സഹിക്കും. പക്ഷേ ശാരദ അങ്ങനെ ചെയ്യുന്നത് താങ്ങാനാകില്ലെന്ന് ഗോവിന്ദന്‍കുട്ടി അതിയായ വിഷമത്തോടെ പറയുന്നു.
അതിനിടയില്‍ സര്‍ക്കസിലെ സാഹസിക ബൈക്ക് അഭ്യാസിയായ വിജയന്‍ കടന്നുവരുന്നതോടെ അവരുടെ ജീവിതം ഒന്നുകൂടി കലങ്ങി മറിയുന്നു. സുന്ദരനായ വിജയനുമായി ശാരദയ്ക്ക് ബന്ധമുണ്‍െന്ന് ഗോവിന്ദന്‍കുട്ടി തെറ്റിദ്ധരിക്കുന്നു. ഇത് അയാള്‍ക്ക് വലിയ നിരാശയാണുണ്‍ാക്കുന്നത്. ഒടുവില്‍ ശാരീരികമായി കുറവുകളുള്ളവര്‍ക്കും ചെറുത്തു നില്‍ക്കാന്‍ ശേഷിയില്ലാത്തവര്‍ക്കും ഈ ലോകത്ത് ഒരിക്കലും സ്വസ്ഥമായി ജീവിക്കാനാകില്ലെന്ന തിരിച്ചറിവില്‍ സ്വയം ജീവനൊടുക്കുകയാണ് ഗോവിന്ദന്‍കുട്ടി.
ശ്രീധരന്‍ ചമ്പാടിന്റെ സര്‍ക്കസ് അനുഭവങ്ങളില്‍ നിന്നാണ് മേള എന്ന സിനിമയുടെ പിറവി. ശ്രീധരന്‍ ചമ്പാടിന്റെ കഥയ്ക്ക് കെ ജി ജോര്‍ജും ചമ്പാടും ചേര്‍ന്നാണ് മേളയുടെ തിരക്കഥ തയ്യാറാക്കിയത്. വേറിട്ട സിനിമകളുടെ സ്രഷ്ടാവെന്ന് അതിനോടകം തന്നെ പേരെടുത്ത ജോര്‍ജിന്റെ തീര്‍ത്തും വ്യത്യസ്തമായ സൃഷ്ടിയായിരുന്നു മേള.
1980 ഡിസംബര്‍ അഞ്ചിന് മേളയുടെ റിലീസ് ദിവസം പത്രങ്ങളില്‍ വന്ന പരസ്യവാചകം ഇതിനോടു ചേര്‍ത്തു വായിക്കാവുന്നതാണ്.
'പുതുമയും സ്വാഭാവികതയും മുഖമുദ്രയായ കെ ജി ജോര്‍ജിന്റെ ഉള്‍ക്കടലിനു ശേഷമുള്ള അനശ്വര കലാസൃഷ്ടി. കുഗ്രാമത്തിന്റെ ശാലീനതയും നഗരത്തിന്റെ പ്രൗഢിയും സര്‍ക്കസ് കൂടാരത്തിലെ വര്‍ണപ്പൊലിമയും ഒത്തിണങ്ങിയ പുതുമ നിറഞ്ഞ ജീവിതസ്പര്‍ശിയായ ഉത്തമ കുടുംബ ചിത്രം. വലിയ മനുഷ്യരേക്കാള്‍ വിശാലഹൃദയനായ ഒരു കുള്ളന്‍ നായകനായി അഭിനയിക്കുന്ന ആദ്യത്തെ വര്‍ണ ചിത്രം.'ഇതായിരുന്നു ആ പരസ്യവാചകം.
എറണാകുളം പത്മ, തിരുവനന്തപുരം അജന്ത, പാലക്കാട് അരോമ, തൃശ്ശൂര്‍ രാഗം, കോഴിക്കോട് ഡേവിസണ്‍ കണ്ണൂര്‍ സെന്‍ട്രല്‍, തലശ്ശേരി പ്രഭ, ചങ്ങനാശ്ശേരി പോപ്പുലര്‍ എന്നീ തിയേറ്ററുകളിലായിരുന്നു മേള റിലീസ് ചെയതത്.
തിയേറ്റര്‍ വിജയം ലക്ഷ്യമിടുകയും എന്നാല്‍ കലയില്‍ വിട്ടുവീഴ്ച ചെയ്യാതെയുമുള്ള കെ ജി ജോര്‍ജിന്റെ ശൈലി തൊട്ടു മുമ്പ് ഉള്‍ക്കടല്‍ പോലുള്ള സിനിമകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇൗ ശൈലി തന്നെയാണ് മേളയിലും ജോര്‍ജ് ആവര്‍ത്തിക്കുന്നത്. മേള തിയേറ്ററില്‍ മോശമല്ലാത്ത കളക്ഷന്‍ നേടുകയും ചെയ്തു.
മേളയിലെ സര്‍ക്കസ് കോമാളിയായ നായക കഥാപാത്രത്തെ കണ്ടെത്തുന്നത് സര്‍ക്കസ് കൂടാരത്തില്‍ നിന്നു തന്നെയാണ്. തമ്പിലെ കോമാളിയായ ഗോവിന്ദന്‍കുട്ടിയെ അവതരിപ്പിക്കാന്‍ ഉയരം കുറഞ്ഞൊരാളെ തേടുകയായിരുന്നു കെ.ജി ജോര്‍ജ്. കോമാളിയെ തേടിയാണ് കെ.ജി ജോര്‍ജിന്റെ സിനിമാ സെറ്റില്‍ നിന്ന് നടന്‍ ശ്രീനിവാസന്‍ ഭാരത് സര്‍ക്കസിന്റെ കോഴിക്കോട്ടെ കൂടാരത്തിലേക്ക് എത്തുന്നത്. അവിടെ വച്ചാണ് ഗോവിന്ദന്‍കുട്ടിയാകാന്‍ അനുയോജ്യനായ വ്യക്തിയെ ശ്രീനിവാസന്‍ കണ്ടെത്തുന്നത്. ശശിധരന്‍ എന്നായിരുന്നു അയാളുടെ പേര്. ശ്രീനിവാസന്‍ ആവശ്യം പറഞ്ഞപ്പോള്‍ അയാള്‍ ആദ്യം നിരസിച്ചു. തന്നെ കളിയാക്കാന്‍ വേണ്ടി പറയുകയാണെന്നാണ് ശശിധരന്‍ വിചാരിച്ചത്. ശ്രീനിവാസന്‍ അന്ന് അത്ര പ്രസിദ്ധനായിരുന്നില്ല. അതുകൊണ്ടു തന്നെ കെ ജി ജോര്‍ജിന്റെ പുതിയ സിനിമയില്‍ നായക കഥാപാത്രമെന്ന വാഗ്ദാനവുമായി വന്നയാളെ ശശിധരന്‍ അത്രകണ്ട് വിശ്വാസത്തിലെടുത്തില്ല.
നസീറും ജയനുമൊക്കെ തിളങ്ങി നില്‍ക്കുന്ന കാലത്ത് ഹീറോയോ എന്നായിരുന്നു ശ്രീനിവാസന്‍ ആവര്‍ത്തിച്ചു പറഞ്ഞപ്പോഴും ശശിധരന്റെ സംശയം. കളിയല്ല കാര്യമാണെന്ന് ശ്രീനിവാസന്‍ വിശ്വസിപ്പിച്ചപ്പോള്‍ മുതലാളിയോട് അനുവാദം ചോദിക്കണമെന്ന് ശശിധരന്‍ പറഞ്ഞു. ഷോകള്‍ നന്നായി നടക്കുമ്പോള്‍ ഒരു കോമാളി പോയാല്‍ സര്‍ക്കസിനെ ബാധിക്കും. ചുരുങ്ങിയത് നഷ്ടപരിഹാരമെങ്കിലും കിട്ടണം അല്ലെങ്കിലും ബുദ്ധിമുട്ടാകുമെന്ന് ഉടമ പറഞ്ഞു. ശ്രീനിവാസന്‍ സര്‍ക്കസ് ഉടമയെ കണ്ടു. ഒരു ഷോയുടെ ചെലവ് തരണമെന്നായിരുന്നു ആവശ്യം. അത് നിറവേറ്റിയ ശേഷം ശശിധരനുമായി ശ്രീനിവാസന്‍ മേളയുടെ സെറ്റിലേക്ക് എത്തി. അങ്ങനെയായിരുന്നു മലയാളത്തിലെ സുപ്രധാനമായ ഒരു സിനിമയിലെ നായക കഥാപാത്രത്തിന്റെ ജനനം.
പാനൂരിനടുത്ത് ചെണ്ടയാട് നവോദയക്കുന്നിലായിരുന്നു മേളയുടെ ചിത്രീകരണം. പുത്തന്‍വെളി ശശിധരന്‍ എന്ന പേരാണ് കെ.ജി ജോര്‍ജ് രഘുവെന്ന് മാറ്റിയത്. മേളയുടെ കാസ്റ്റിംഗ് കാര്‍ഡില്‍ ആദ്യത്തെ പേരും രഘുവിന്റേതായിരുന്നു. നാട് വിട്ട ശേഷം സര്‍ക്കസിലെത്തി സമ്പാദിച്ച് വീട്ടിലേക്ക് തിരിച്ചെത്തുന്ന രംഗമായിരുന്നു രഘുവിന്റേതായി ആദ്യം ക്യാമറയില്‍ പകര്‍ത്തിയത്.
സിനിമയിലെത്തിയ അനുഭവത്തെക്കുറിച്ച് പിന്നീട് ഒരു അഭിമുഖത്തില്‍ രഘു പറയുന്നത് ഇങ്ങനെയാണ് ''ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയപ്പോഴും വിശ്വാസം വന്നില്ല. ഇത്ര നടന്‍മാരുള്ളപ്പോള്‍ ഞാന്‍ ഹീറോയോ എന്നായിരുന്നു മനസിലെ സംശയം. കെ.ജി ജോര്‍ജ് സാര്‍ വരുന്നു. കോസ്റ്റ്യൂമര്‍ വന്ന് അളവെടുക്കുന്നു. മേക്കപ്പ്മാന്‍ വരുന്നു. ക്യാമറമാന്‍ വന്ന് സ്റ്റില്ലെടുത്തു. പിറ്റേന്നാള്‍ ആണ് ചിത്രീകരണം. കെ.ജി ജോര്‍ജ് സാര്‍ എന്നോട് പറഞ്ഞു. ഈ സിനിമയില്‍ ഗോവിന്ദന്‍കുട്ടിയെ അവതരിപ്പിക്കുന്നത് രഘുവാണ്. രഘുവാണ് ഈ സിനിമയിലെ ഹീറോ. ഏഷ്യയില്‍ ആദ്യമായി പൊക്കം കുറഞ്ഞൊരാളെ നായകനാക്കി പടമെടുക്കുന്നത് ഞാനാണ്.'
രഘുവിനു പുറമേ മമ്മൂട്ടിയും ശ്രീനിവാസനും അഞ്ജലി നായിഡുവും ആയിരുന്നു മേളയിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. അന്ന് തുടക്കക്കാരായിരുന്ന മമ്മൂട്ടിയുടെയും ശ്രീനിവാസന്റെയും അഞ്ജലി നായിഡുവിന്റെയും അഭിനയ ജീവിതത്തിലേതു പോലെ രഘുവിനും മേള വഴിത്തിരിവായി. ആ സിനിമയുടെ പേര് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗവുമായി. സര്‍ക്കസിലെ പൊക്കം കുറഞ്ഞ കോമാളിയെ നായക കഥാപാത്രമാക്കി ഒരുക്കിയ മേള മുഖ്യധാരയിലെ നായക സങ്കല്‍പ്പങ്ങളോടുള്ള കലാപമായിരുന്നു.
മേളയിലൂടെ അരങ്ങേറിയ അഞ്ജലി നായിഡു 1980 കളില്‍ തമിഴ്, മലയാളം സിനിമകളില്‍ തിരക്കേറിയ നായികയായി മാറി. തകിലുകൊട്ടാമ്പുറം, അങ്കച്ചമയം, മൈലാഞ്ചി, ഈ നാട്, വേട്ട, ഈ തണലില്‍ ഇത്തിരി നേരം, ഇത്രയും കാലം തുടങ്ങിയവ അഞ്ജലിയുടെ ശ്രദ്ധേയ സിനിമകളാണ്.
ഗോവിന്ദന്‍കുട്ടിയാകാന്‍ ഒരുപാടു പേരെ പരിഗണിച്ച് പരാജയപ്പെട്ടപ്പോഴാണ് രഘുവിലെത്തിയതെന്ന് മേളയുടെ ഛായാഗ്രാഹകന്‍ കൂടിയായ രാമചന്ദ്രബാബു പിന്നീട് പറഞ്ഞിരുന്നു. അഭിനയിക്കാന്‍ പ്രത്യേക കഴിവൊന്നും വേണ്ട കഥാപാത്രമായി ബിഹേവ് ചെയ്താല്‍ മതിയെന്നായിരുന്നു ഗോവിന്ദന്‍കുട്ടിയെക്കുറിച്ച് രഘുവിനോട് കെ.ജി ജോര്‍ജ് നല്‍കിയ നിര്‍ദേശമെന്നും രാമചന്ദ്രബാബു പറയുന്നുണ്ട്.
സംവിധാനം നിര്‍വ്വഹിച്ച എല്ലാ സിനിമകളും ഒന്നിനോടൊന്ന് വ്യത്യസ്തത പുലര്‍ത്തിയ ജോര്‍ജിന്റെ മികച്ച സിനിമകളുടെ കൂട്ടത്തിലാണ് മേളയെ ചലച്ചിത്രാസ്വാദകരും നിരൂപകരും കാണുന്നത്. മധ്യവര്‍ത്തി സിനിമകളുടെ വക്താവായ ജോര്‍ജിന്റെ സിനിമകളിലേക്ക് പ്രേക്ഷകരെ കൂടുതല്‍ അടുപ്പിച്ച സിനിമ കൂടിയായിരുന്നു ഇത്. പ്രണയത്തിന്റെ മറ്റൊരു തലം അനുഭവിപ്പിച്ച ഉള്‍ക്കടലിനു ശേഷം അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ പാതയാണ് ജോര്‍ജ് മേളയില്‍ അവലംബിച്ചത്. ഇതായിരുന്നു കെ ജി ജോര്‍ജ് എന്ന സംവിധായകന്റെ മുഖമുദ്രയും. അദ്ദേഹത്തിന് ഒരിക്കല്‍പോലും തന്റെ മുന്‍ സിനിമകളുടെ കഥാപരിസരമോ ആഖ്യാനശൈലിയോ ബാധ്യതയാകുന്നില്ല. ഏറ്റവും പുതിയ സിനിമയാണ് ജോര്‍ജ് ഓരോ തവണയും സൃഷ്ടിച്ചിരുന്നത്.
ഗോവിന്ദന്‍കുട്ടിയുടെ ജീവിതത്തിലൂടെ വൈകല്യമുള്ളവരെ പാര്‍ശ്വവത്കരിക്കാനുള്ള സമൂഹത്തിന്റെ ത്വരയെ ആണ് ജോര്‍ജ് ആവിഷ്‌കരിക്കുന്നത്. സര്‍ക്കസ് കോമാളി കഥകള്‍ എല്ലായ്പ്പോഴും പ്രേക്ഷകരില്‍ കൗതുകമുണര്‍ത്താറുണ്ടെങ്കിലും, പ്രാഥമികമായി ഇത്തരം കഥാപാത്രങ്ങള്‍ കഠിനമായ ജീവിത സാഹചര്യങ്ങളുടെയും സമൂഹത്തിന്റെയും വൈകാരിക വെല്ലുവിളികള്‍ നേരിടുന്നവരാണ്. മേള അവരുടെ ആന്തരിക ജീവിതത്തിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്നു. മാന്യമായ ജീവിതത്തിനായുള്ള അവരുടെ ആഗ്രഹങ്ങള്‍ പലപ്പോഴും സമൂഹത്തിന്റെ മുന്‍വിധികള്‍ക്കു മുന്നില്‍ തടസ്സപ്പെടുന്നുവെന്ന് ഈ സിനിമ വെളിപ്പെടുത്തി.
മനുഷ്യ മനസ്സിലെയും ബന്ധങ്ങളിലെയും സംഘര്‍ഷങ്ങള്‍ കെ ജി ജോര്‍ജ് സിനിമകളുടെ പ്രമേയ പരിസരങ്ങളില്‍ വ്യത്യസ്ത തരത്തില്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. പലരും എഴുതാനും ആവിഷ്‌കരിക്കാനും മടിക്കുന്ന സങ്കീര്‍ണതകള്‍ ജോര്‍ജ് തന്റെ സൃഷ്ടികളില്‍ കൊണ്ടുവന്നു. വ്യക്തികളിലും ബന്ധങ്ങളിലുമുള്ള സംഘര്‍ഷങ്ങള്‍ ജോര്‍ജിന്റെ മറ്റു പല സിനിമകളിലേയും പോൗലെ മേളയിലെ ആഖ്യാനത്തിന്റെയും കേന്ദ്രബിന്ദുവായിരുന്നു. ശരീരത്തിന്റെ കുറവുകളെയും വൈകല്യങ്ങളെയും മാനസികതലത്തില്‍ അപഗ്രഥിച്ചു എന്നതാണ് ഈ സൃഷ്ടിയെ വേറിട്ടു നിര്‍ത്തിയത്. കേവലം സഹതാപത്തിന് പകരം സ്നേഹം സമ്പാദിക്കാന്‍ ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് സമൂഹത്തില്‍ എന്തുമാത്പം കഠിനമായി പരിശ്രമിക്കണമെന്ന ചിന്ത മേള മുന്നോട്ടുവച്ചു.
മനുഷ്യമനസ്സിനെ ശസ്ത്രക്രിയാ വിദഗ്ധന്റെ സൂക്ഷ്മതയോടെ കീറിമുറിക്കുന്ന കത്രിക കെ ജി ജോര്‍ജിന്റെ കൈവശമുണ്ടായിരുന്നു എന്നു വേണം കരുതാന്‍. മനുഷ്യ മനസ്സിന്റെ ആഴങ്ങളെയും കെട്ടുപാടുകളെയും അലച്ചിലുകളെയും വൈകാരികതയെയും അത്രമാത്രം സത്യസന്ധമായി ചികഞ്ഞെടുത്തിട്ടുള്ളവയാണ് മേളയുള്‍പ്പടെയുള്ള ജോര്‍ജ് ചിത്രങ്ങള്‍.
മുല്ലനേഴിയായിരുന്നു 'മനസ്സൊരു മാന്ത്രികക്കുതിരയായ്' എന്ന മേളയിലെ ഗാനമെഴുതിയത്. എംബി ശ്രീനിവാസന്‍ സംഗീതം പകര്‍ന്നു. മോഹം എന്ന പക്ഷി എന്ന സിനിമയില്‍ ഒഎന്‍വി എഴുതിയ പാട്ടുകളുടെ ചില വരികളും മേളയില്‍ ഉപയോഗിച്ചു.
സിദ്ധാര്‍ഥന്‍, സൈദ് മുഹമ്മദ്, പ്രഭാകരന്‍ എന്നിവര്‍ ചേര്‍ന്നാണ് മേള നിര്‍മ്മിച്ചത്. ചിത്രത്തിലെ സര്‍ക്കസ് രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ഗ്രേറ്റ് റെയ്മന്‍ സര്‍ക്കസ് ഉടമ പി.കെ മദന്‍ഗോപാല്‍ ആണ് മേളയുടെ അണിയറക്കാരെ സഹായിച്ചത്.
പില്‍ക്കാലത്ത് മലയാളത്തിലെ സൂപ്പര്‍താരമായി മാറിയ മമ്മൂട്ടിയുടെ തുടക്കകാല ചിത്രങ്ങളിലൊന്നായിരുന്നു മേള. അപ്രധാനമായ ചെറു വേഷങ്ങള്‍ ചെയ്തു കൊണ്ടിരുന്ന മമ്മൂട്ടിക്ക് ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷമായിരുന്നു മേളയില്‍ ലഭിച്ചത്. സര്‍ക്കസ്സിലെ മോട്ടോര്‍ ബൈക്ക് അഭ്യാസിയായ വിജയന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. സിനിമയിലെ കേന്ദ്ര കഥാപാത്രമായ ഗോവിന്ദന്‍കുട്ടിയുടെയും ശാരദയുടെയും ജീവിതത്തില്‍ വിശേഷ സാന്നിധ്യമാകുന്ന വേഷമായിരുന്നു അത്. മോട്ടോര്‍ ബൈക്ക് അഭ്യാസവും അടിതടയുമെല്ലാമുള്ള കഥാപാത്രം മമ്മൂട്ടിയുടെ കരിയറില്‍ നിര്‍ണായകമായി.
മേളയ്ക്കു മുമ്പ് സ്റ്റണ്ട് സീനുകള്‍ അധികം ചെയ്യേണ്ടി വന്നിട്ടില്ലായിരുന്നു മമ്മൂട്ടിക്ക്. അതുകൊണ്ടുതന്നെ സ്റ്റണ്ട് അധികം വശവുമില്ലായിരുന്നു. മേളയുടെ സെറ്റില്‍ കെ ജി ജോര്‍ജിന്റെ ശിക്ഷണത്തിലാണ് മമ്മൂട്ടി സ്റ്റണ്ട് പഠിച്ചത്. അതിനെ കുറിച്ച് മമ്മൂട്ടി ഓര്‍ക്കുന്നതെങ്ങനെ.
'മേളയില്‍ ഒരു ചെറിയ ആക്ഷന്‍ സീനുണ്ട്. സ്റ്റണ്ട് മാസ്റ്ററൊന്നുമില്ല. സംവിധായകന്‍ തന്നെയാണ് സ്റ്റണ്ട് മാസ്റ്റര്‍. എനിക്ക് ഇതൊന്നും പരിചയമില്ലായിരുന്നു. പുള്ളി എന്നോട് ഓപ്പോസിറ്റ് സൈഡില്‍ നിന്നും ചവിട്ടാന്‍ പറഞ്ഞു. ഞാന്‍ അതുപോലെ ചെയ്തു. എന്റെ ചവിട്ട് കൊണ്ട് അദ്ദേഹം അവിടെ വീണു. ഡയറക്ടറെ ചവിട്ടിയാണ് ഞാന്‍ സ്റ്റണ്ട് പഠിച്ചത്.'
നായക വേഷം ചെയ്ത ഒറ്റ സിനിമ കൊണ്ട് തന്നെ മലയാള സിനിമാ ചരിത്രത്തില്‍ ഇടം പിടിച്ച രഘുവെന്ന അനശ്വര കലാകാരന് പക്ഷേ മലയാള സിനിമ പിന്നീട് വേണ്ടത്ര പരിഗണന നല്‍കിയില്ല.
മേളയിലെ ഗോവിന്ദന്‍കുട്ടിയെ പോലെ ജീവിതത്തിലും നിര്‍ഭാഗ്യവാനായ ഒരാളായിരുന്നു രഘു. മേളയ്ക്ക് ശേഷം അവസരം ലഭിക്കാത്തതു കൊണ്ട് സര്‍ക്കസിലേക്ക് തന്നെ മടങ്ങി. പിന്നീട് കെപിഎസിയുടെ 'ഇന്നലെകളിലെ ആകാശം' എന്ന നാടകത്തില്‍ അഭിനയിച്ചു. അപൂര്‍വ്വ സഹോദരങ്ങളില്‍ കമലഹാസനോടൊപ്പം വേഷമിടാനായതാണ് രഘുവിന്റെ സിനിമാ കരിയറിലെ ശ്രദ്ധേയ നേട്ടങ്ങളിലൊന്ന്. 1980 കളില്‍ സഞ്ചാരി, കാക്കോത്തികാവിലെ അപ്പൂപ്പന്‍താടികള്‍, 1990 കളില്‍ മുഖചിത്രം, കാവടിയാട്ടം, ഓഫാബി, 2000 നു ശേഷം അത്ഭുതദ്വീപ്, ഒരു ഇന്ത്യന്‍ പ്രണയകഥ തുടങ്ങിയവയാണ് രഘുവിന്റെ മറ്റ് പ്രധാന ചിത്രങ്ങള്‍. പിന്നീട് വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ജീത്തു ജോസഫിന്റെ ദൃശ്യം ആണ് രഘുവിനെ തേടിയെത്തിയ വേഷം. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും അഭിനയിച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ അവസാന സിനിമയും.
മേളയ്ക്കു ശേഷവും സര്‍ക്കസ് കലാകാരന്‍മാരുടെ ജീവിതം പ്രമേയമാക്കി പല മലയാള സിനിമകളും വന്നെങ്കിലും ലോഹിതദാസിന്റെ ജോക്കര്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ കുള്ളന്‍മാരെ തമാശയ്ക്കുള്ള ഉപാധിയാക്കാനാണ് ശ്രമിച്ചത്. സര്‍ക്കസ് കലാകാരന്‍മാരുടെ സങ്കടങ്ങള്‍ പലകുറി ആവിഷ്‌കരിക്കപ്പെട്ടെങ്കിലും കുള്ളനായ നായകനും അയാളുടെ മാനസിക സംഘര്‍ഷങ്ങളും വ്യഥകളും കെ ജി ജോര്‍ജിന്റെ മേളയില്‍ ഒതുങ്ങി നിന്നു. വര്‍ഷങ്ങള്‍ക്കു ശേഷം അഞ്ചു സുന്ദരികള്‍ എന്ന ആന്തോളജി സിനിമയിലെ അമല്‍ നീരദിന്റെ 'കുള്ളന്റെ ഭാര്യ' എന്ന ചെറു സിനിമയാണ് ഇതിന് ഒരു അപവാദമായി സൃഷ്ടിക്കപ്പെട്ടത്.
ആകാശവാണി, മായാക്കാഴ്ചകള്‍, 2023 ഒക്ടോബര്‍ 10
No comments:
Post a Comment