ആസ്വാദകപ്രശംസ നേടി കൊറിയന്‍ സിനിമകള്‍
കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇത്തവണ ദക്ഷിണ കൊറിയയില്‍നിന്നുള്ള സിനിമകളുടെ പ്രത്യേക പാക്കേജ് അവതരിപ്പിച്ചത് കൊറിയന്‍ സിനിമകളോടുള്ള മലയാളികളുടെ താല്പര്യം മുന്നില്‍ കണ്ടുകൊണ്ടാണ്. ഈ താത്പര്യം ശരിവയ്ക്കുംവിധം കൊറിയന്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ച തീയറ്ററുകളില്‍ ഡെലിഗേറ്റുകളുടെ തള്ളിക്കയറ്റമുണ്ടാവുകയും ചെയ്തു.
ദക്ഷിണ കൊറിയന്‍ സംവിധായകരില്‍ കിം കി ഡുക്കിനാണ് ഏറ്റവുമധികം മലയാളി പ്രേക്ഷകര്‍ ഉള്ളത്. ഐ.എഫ്.എഫ്.കെയുടെ കഴിഞ്ഞ നാല് എഡിഷനുകളില്‍ പ്രദര്‍ശിപ്പിച്ച കിം കി ഡുക്ക് ചിത്രങ്ങള്‍ അത്ര മികവ് പുലര്‍ത്താതിരുന്നിട്ടും ഇത്തവണയും കിം ചിത്രം കാണാന്‍ ആരാധകര്‍ ഇടിച്ചുകയറി.
കൊറിയന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സ്റ്റോപ്പ് ആണ് ഇത്തവണത്തെ ഐ.എഫ്.എഫ്.കെയിലെ കിം കി ഡുക്ക് ചിത്രം. ഫുക്കുഷിമ ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സ്റ്റോപ്പ് ദുരന്തങ്ങളില്‍ ഇരയാക്കപ്പെടുന്ന മനുഷ്യരുടെ നിസ്സഹായവസ്ഥും ഭരണകൂടത്തിന്റെ ഇടപെടലുകളും വിഷയമാക്കുന്നു. കിം കിഡുക്കിന്റെ മാറിയ ശൈലി ഈ സിനിമയില്‍ കാണാനാകും.
വാണിജ്യ സിനിമയുടെ പരമ്പരാഗത ശൈലിയില്‍ ചിത്രീകരിച്ചിട്ടുള്ളകിം സംഗ് ജെ സംവിധാനം ചെയ്ത 'ദി അണ്‍ ഫെയര്‍' ആണ് ഇത്തവണ പ്രദര്‍ശിപ്പിച്ച മറ്റൊരു കൊറിയന്‍ ചിത്രം. കൊറിയന്‍ വാണിജ്യ സിനിമ നേരിടുന്ന വെല്ലുവിളികളും നിലനില്‍പ്പിനായുള്ള പോരാട്ടവും എത്രത്തോളമുണ്ടെന്ന ചിന്തയാണ് പ്രേക്ഷകനില്‍ സൃഷ്ടിക്കുന്നത്. സാധാരണക്കാരും പോലീസും തമ്മിലുള്ള സംഘര്‍ഷവും കുറ്റാന്വേഷണവുമെല്ലാമടങ്ങുന്ന സ്ഥിരം വാണിജ്യ സിനിമകളുടെ ചേരുവകള്‍ ചേര്‍ത്തു വച്ചൊരു സിനിമയാണിതും. എങ്കിലും പലഘട്ടത്തിലും വാണിജ്യവത്കരണത്തിന്റെ ചേരുവകളെ മറച്ചുവച്ച് 'നല്ല സിനിമയുടെ' മുഖവും 'ദി അണ്‍ഫെയര്‍' അണിയുന്നുണ്ട്.
ഒരു അന്വേഷണാത്മക സിനിമ പ്രേക്ഷകനുള്ളില്‍ ഉണ്ടാക്കുന്ന ജിജ്ഞാസയും അമ്പരപ്പുമൊന്നും 'ദി അണ്‍ഫെയര്‍'എന്ന സിനിമയ്ക്ക് സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ദക്ഷിണ കൊറിയയുടെ സാമൂഹ്യ രാഷ്ട്രീയാവസ്ഥകളെ മനസ്സിലാക്കിത്തരുവാന്‍ ചിത്രത്തിനായിട്ടുണ്ട്.
ക്ലൗണ്‍ ഓഫ് എ സെയില്‍സ്മാന്‍, മഡോണ, ഓഫീസ്, റൈറ്റ് നൗ റോങ് ദെന്‍ എന്നീ ചിത്രങ്ങളാണ് കൊറിയന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച മറ്റു ചിത്രങ്ങള്‍.
ഐ.എഫ്.എഫ്.കെ-2015
മാതൃഭൂമി ഓണ്‍ലൈന്‍
No comments:
Post a Comment