മൂന്ന് പ്രകൃതിച്ചിത്രങ്ങള്‍
കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഈ വര്‍ഷം പരിസ്ഥിതി വിഷയമാകുന്ന മൂന്നു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. മലയാളത്തില്‍ നിന്ന് രണ്ടും ഒരു കസാഖ് ചിത്രവുമാണ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ കാണിച്ച് പ്രേക്ഷകശ്രദ്ധ നേടിയത്.
ബോപെം
ഷന്ന ഇസ്സബയേവ സംവിധാനം ചെയ്ത 'ബോപെം' 14 വയസ്സുള്ള ഒരു ബാലന്റെ കഥയാണ്. അവന്റെ സമീപ പ്രദേശത്തുള്ള കടല്‍ ഇല്ലാതാവുന്നതിനോടും സ്വന്തം അമ്മ മരിക്കുന്നതിനോടും പൊരുത്തപ്പെടാന്‍ കഴിയാതെ ക്‌ളേശിക്കുന്ന ബാലന്റെ കഥ. കസഖ്സ്ഥാനിലെ ആരല്‍ കടല്‍ ഇല്ലാതാവുന്നതാണ് ഈ സിനിമയ്ക്കു പ്രചോദനമായത്. ആരല്‍ കടല്‍ ഇല്ലാതാകുന്ന സാഹചര്യങ്ങളും അതിനെ അശ്രയിച്ചു കഴിഞ്ഞ ജനങ്ങളുടെ കഷ്ടപ്പാടുകളും അണ് സംവിധായികയെ ഈ ചിത്രമെടുക്കാന്‍ പ്രേരിപ്പിച്ചത്. കസഖ്സ്ഥാനെയും ഉസ്‌ബെക്കിസ്ഥാനെയും തൊട്ടുകിടന്നിരുന്ന അരാല്‍ കടല്‍ അപ്രത്യക്ഷമായത്
മണ്‍റോതുരുത്ത്
നവസംവിധായകന്‍ മനു പി.എസിന്റെ 'മണ്‍റോതുരുത്ത്' കൊല്ലത്തിനടുത്തുള്ള ഒരു ദ്വീപില്‍ ജീവിക്കുന്ന കുടുംബത്തെ കേന്ദ്രീകരിച്ചുള്ളതാണ്. ദ്വീപ് സാവധാനം മുങ്ങുകയാണ്. അതോടൊപ്പം വ്യക്തിബന്ധങ്ങളും പ്രത്യേകിച്ച് മുതിര്‍ന്ന തലമുറയും യുവതലമുറയും തമ്മിലുള്ള ബന്ധം ഇല്ലാതാകുന്നു.
കല്ലടയാറ്റില്‍ അണക്കെട്ടു പണിയുന്നതടക്കം പലവിധ കാരണങ്ങളാല്‍ അഷ്ടമുടിക്കായലിലെ ചെറു ദ്വീപുകളുടെ കൂട്ടമായ മണ്‍റോതുരുത്ത് ക്രമേണ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നാ ണ് ശാസ്ത്രജ്ഞന്മാരുടെ പക്ഷം.
ഒറ്റാല്‍
ആന്റണ്‍ ചെക്കോവിന്റെ വാങ്കേ എന്ന കഥയുടെ ചല്ചചിത്രാവി,്ക്കാരമാണ് ഒര്‌റാല്‍. എന്നാല്‍ ചെക്കോവിന്റെ കഥാപരിസരം തീര്‍ത്തും വ്യത്യസ്തമാണ്. ഇതിനെ കുട്ടനാടന്‍ പ്രകൃതിയിലേക്ക് പറിച്ചുനടുകയായിരുന്ന ജയരാജ്. 'ഒറ്റാല്‍' മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ഈ വര്‍ഷം നേടിയിരുന്നു.
ഒറ്റാലില്‍ കായല്‍ ശക്തമായ ഒരു കഥാപാത്രമാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യബന്ധം ഒറ്റാലില്‍ കാണാം. കുട്ടികളെ മണ്ണിലേക്കിറക്കുന്ന ചിത്രം കാടും മലയും പുഴയും അറിയാതെ വളരുന്ന തലമുറയെക്കുറിച്ചു് ചോദ്യവും ഉന്നയിക്കുന്നുണ്ട്.
പരിസ്ഥിതി ഇതിവൃത്തമാക്കിയ ജയരാജ് ചിത്രം മുന്‍പും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 'വെള്ളപ്പൊക്കത്തില്‍' എന്ന ചിത്രത്തിന് ജയരാജിനു മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട് . കുട്ടനാട്ടില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കത്തെക്കുറിച്ചാണ് ആ ചിത്രം. തകഴി ശിവശങ്കരപ്പിള്ളയുടെ ചെറുകഥയാണ് ഈ ചിത്രത്തിനു പ്രചോദനമായത്.
ഐ.എഫ്.എഫ്.കെ-2015
മാതൃഭൂമി ഓണ്‍ലൈന്‍
No comments:
Post a Comment