സ്റ്റോപ്പിന് നോണ്‍ സ്‌റ്റോപ്പ് ക്യൂ
കലാഭവനില്‍ 'ഒഴിവുദിവസത്തെ കളി'യുടെ പ്രദര്‍ശനം മുടങ്ങി
കിം കി ഡുക്കിന്റെ പുതിയ സിനിമ കാണാന്‍ ടാഗോര്‍ തീയറ്റര്‍ പരിസരത്ത് മണിക്കൂറുകളോളം നീണ്ട നീളന്‍ ക്യൂവാണ് നാലാംദിനത്തിലെ കാഴ്ച. ഐ.എഫ്.എഫ്.കെയുടെ പ്രിയ സംവിധായകന്‍ കിം കി ഡുക്കിന്റെ 'സ്റ്റോപ്പ്' തിങ്ങിനിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചത്. എല്ലാ വര്‍ഷവും കിം ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകളിലെ പതിവ് ടാഗോറിലും തെറ്റിയില്ല. വൈകിട്ട് 6.45നുള്ള പ്രദര്‍ശനത്തിന് നാലുമണിയോടെ ക്യൂ ആരംഭിച്ചിരുന്നു. ഇത്തവണ മേള കണ്ട വലിയ തിരക്കിനും ടാഗോര്‍ സാക്ഷ്യംവഹിച്ചു. ഫുക്കുഷിമ ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സാധാരണക്കാരുടെ ജീവിതത്തിലെ ആകുലതകള്‍ പറയുന്ന ചിത്രമാണ് സ്‌റ്റോപ്പ്.
കലാഭവനില്‍ ഉച്ചയ്ക്ക് പ്രദര്‍ശിപ്പിച്ച സനല്‍കുമാര്‍ ശശിധരന്റെ 'ഒഴിവുദിവസത്തെ കളി' യുടെ പ്രദര്‍ശനം മുടങ്ങിയത് കാണികളെ തെല്ല് അലോസരപ്പെടുത്തി. പ്രദര്‍ശനം തുടങ്ങി അര മണിക്കൂറായപ്പോഴാണ് സാങ്കേതികത്തകരാറു മൂലം സിനിമ മുടങ്ങിയത്. തകരാറ് പരിഹരിച്ച് ചിത്രത്തിന്റെ പ്രദര്‍ശനം ചൊവ്വാഴ്ച നടത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ സംവിധായകനായ സനല്‍കുമാറും പ്രേക്ഷകര്‍ക്കൊപ്പം സിനിമ കാണാന്‍ തീയറ്ററിലെത്തിയിരുന്നു.
ആദ്യ മൂന്നുദിവസങ്ങളില്‍ മികച്ച അഭിപ്രായമുണ്ടാക്കിയ സിനിമകള്‍ കാണാന്‍ പ്രതിനിധികള്‍ ഓടിനടന്ന ദിവസം കൂടിയായിരുന്നു തിങ്കഴാഴ്ച. മത്സരവിഭാഗത്തില്‍ ഇന്ത്യന്‍ ചിത്രം ദ വയലിന്‍ പ്ലേയര്‍, തുര്‍ക്കി ചിത്രം എന്റാന്‍ജില്‍മെന്റ്, മലയാള ചിത്രം ചായം പൂശിയ വീട്, ബ്രസീല്‍ ചിത്രം ക്ലാരിസ് ഓഫ് സംതിങ് എബൗട്ട് അസ്, ഹെയ്തി ചിത്രം മര്‍ഡര്‍ ഇന്‍ പകേറ്റ്, ഫിലിപ്പിന്‍സ് ചിത്രം ഷാഡോ ബിഹൈന്‍ഡ് ദ മൂണ്‍ എന്നിവയാണ് പ്രദര്‍ശിപ്പിച്ചത്. ഇക്കൂട്ടത്തില്‍ ദ വയലിന്‍ പ്ലേയര്‍ മികച്ച അഭിപ്രായമുണ്ടാക്കി.മത്സരവിഭാഗത്തിലെ മലയാളം ചിത്രമായ ചായം പൂശിയ വീടാണ് കൈയ്യടി നേടിയ മറ്റൊരു ചിത്രം. ജയരാജിന്റെ ഒറ്റാലിനു പിന്നാലെ ചായം പൂശിയ വീടും മേളയില്‍ ആസ്വാദകശ്രദ്ധ നേടിയതോടെ മലയാള സിനിമയക്കുള്ള അംഗീകാരമായി മാറി അത്.
മത്സരച്ചിത്രങ്ങളെക്കാളും ശ്രദ്ധേയമായ ലോകസിനിമകള്‍ പ്രദര്‍ശിപ്പിച്ച തീയറ്ററുകളിലാണ് പ്രേക്ഷകര്‍ എത്തിയത്. പോള്‍ കോക്‌സിന്റെ ഫോഴ്‌സ് ഓഫ് ഡസ്റ്റിനി രണ്ടാം പ്രദര്‍ശനത്തിലും കാണികളെ ആകര്‍ഷിച്ചു. നിള തീയറ്ററിലായിരുന്നു തിരുവനന്തപുരം കൂടി ലൊക്കേഷനാകുന്ന പോള്‍ കോക്‌സ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇറാന്‍ ചിത്രമായ നഹീദ്, ഫ്രഞ്ച് ചിത്രമായ ഫാത്തിമ എന്നിവ സ്ത്രീജീവിതത്തിലെ പരുഷ യാഥാര്‍ഥ്യങ്ങളും വ്യവസ്ഥിതിയോടുള്ള എതിര്‍പ്പുകളും പങ്കുവെച്ച് ആസ്വാദകരുടെ മനസ്സിലിടം നേടി. പാക് ചിത്രം മൂര്‍ ആണ് ആളെക്കൂട്ടിയ മറ്റൊരു ചിത്രം.
തീയറ്ററിനുപുറത്തെ സംഘര്‍ഷങ്ങള്‍ക്കും പരാതികള്‍ക്കും ഇത്തവണ മേള അവധി പറഞ്ഞിരിക്കുകയാണ്. മികച്ച സിനിമകള്‍ തിരഞ്ഞെടുത്ത് ക്ഷമയോടെ ക്യൂ നിന്ന് കാണുന്ന പ്രതിനിധികളെയാണ് എല്ലാ തീയറ്ററുകളിലും കാണാന്‍ സാധിക്കുന്നത്. റിസര്‍വേഷന്‍ സംവിധാനവും ഫലവത്തായിരുന്നു. റിസര്‍വേഷന്‍ ഇല്ലാത്തവര്‍ക്കും സീറ്റ് കിട്ടുന്നുണ്ടെന്നത് പരാതികള്‍ കുറയ്ക്കുന്നു. മേളയുടെ നടപടിക്രമങ്ങള്‍ വിലയിരുത്താന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വൈകിട്ട് ആറോടെ ടാഗോര്‍ തീയറ്ററിലെത്തി. ചലച്ചിത്ര സംഘടനാ സ്റ്റാളുകളും മീഡിയ സെന്ററും സന്ദര്‍ശിച്ച മന്ത്രി ഡെലിഗേറ്റുകളോട് കുശലം പറയാനും സമയം കണ്ടെത്തി.
മാതൃഭൂമി, ഡിസംബര്‍ 8- ഐ.എഫ്.എഫ്.കെ, 2015

No comments:
Post a Comment