പാതിമെയ്യായിരുന്നവള്‍ക്കായൊരു കാവ്യജീവിതം
അത്രമേല്‍ ഒന്നായിരുന്ന രണ്ടുപേര്‍. പെട്ടെന്നൊരു ദിവസം അതിലൊരാളെ മരണം വിളിച്ചപ്പോള്‍ മറ്റെയാള്‍ തനിച്ചായി. എന്തുചെയ്യണമെന്നറിയാതെ അന്താളിച്ചുനിന്ന സമയത്ത് അയാള്‍ക്ക് തുണയായത് അക്ഷരങ്ങളാണ്. പയറ്റുവിള സോമന്‍ എന്ന കവിയുടെ ഓരോ കവിതകളും നിനച്ചിരിക്കാതെ തന്നെ തനിച്ചാക്കിപ്പോയ ഭാര്യയ്ക്കുവേണ്ടിയുള്ള അക്ഷരപൂജകളാണ്. കാന്‍സര്‍ ബാധിച്ച് ഭാര്യ മരിച്ച് ഇപ്പോള്‍ മൂന്നുവര്‍ഷമാകുന്നു. ഒറ്റയ്ക്കായിപ്പോയ ഈ വര്‍ഷങ്ങളില്‍ എഴുതിയ കവിതകളാണ് സോമനെ ജീവിതത്തില്‍ മുന്നോട്ടുനയിച്ചത്. വര്‍ണ്ണപ്പൊട്ടുകള്‍, അക്ഷരമുത്തുകള്‍ എന്നിങ്ങനെ രണ്ടു കവിതാസമാഹാരങ്ങള്‍ ഇക്കാലയളവില്‍ പുറത്തിറങ്ങി. രണ്ടും സമര്‍പ്പിച്ചിരിക്കുന്നത് ഭാര്യ സരോജത്തിനാണ്.
ഭാര്യയുടെ മരണത്തോടെ മാനസികമായി തളര്‍ന്ന സോമനെ ജീവിതത്തിലേക്ക് എങ്ങനെ തിരിച്ചുകൊണ്ടുവരുമെന്ന് വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും ആശങ്കപ്പെട്ടിരുന്നു. സോമന്റെ സാഹിത്യതാത്പര്യം ശ്രദ്ധിച്ചിരുന്ന മക്കളാണ് അച്ഛനോട് എഴുതാന്‍ ആവശ്യപ്പെട്ടത്. അങ്ങനെയാണ് സോമന്‍ എഴുത്തിലേക്ക് തിരിഞ്ഞത്.
അധ്യാപകനായി ജോലി നോക്കിയതുകൊണ്ട് കുട്ടികളോട് സോമന് പ്രത്യേക വാത്സല്യമായിരുന്നു. അതുകൊണ്ടുതന്നെ ബാലസാഹിത്യമാണ് തെരഞ്ഞെടുത്തത്. സരോജത്തിനും കുട്ടികളെ ഏറെ ഇഷ്ടമായിരുന്നുവെന്ന് സോമന്‍ ഓര്‍ക്കുന്നു. തൊട്ടയല്‍പക്കത്തെ വീടുകളിലെ കുട്ടികള്‍ക്കെല്ലാം അവള്‍ അമ്മയായിരുന്നു. പാവപ്പെട്ട കുട്ടികള്‍ക്ക് പുസ്തകവും ഭക്ഷണവും നല്‍കാന്‍ എപ്പൊഴും ശ്രദ്ധിച്ചിരുന്നു. സോമനും അത് തുടര്‍ന്നുപോരുന്നു. പാവപ്പെട്ട കുട്ടികള്‍ക്ക് പഠിക്കാനായി സരോജത്തിന്റെ പേരില്‍ കുറച്ച് തുക നിക്ഷേപിക്കണമെന്നാണ് സോമന്റെ ഇപ്പോഴത്തെ ആലോചന. തന്റെ കാലശേഷവും കുട്ടികള്‍ക്ക് ആ തുക ഉപകരിക്കണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു.
വിജ്ഞാനവും സാന്മാര്‍ഗ്ഗികതയും കൂട്ടിയിണക്കി രചിച്ചിരിക്കുന്ന സോമന്റെ കവിതകളില്‍ കുട്ടികള്‍ക്ക് ആസ്വദിക്കാനും ജീവിതത്തില്‍ പകര്‍ത്താനും ഏറെയുണ്ട്. എല്ലാ കവിതകളിലും ഒരു ഗുണപാഠമോ സന്ദേശമോ കുട്ടികള്‍ക്ക് നല്‍കാന്‍ സോമന്‍ മറക്കുന്നില്ല.
'ഒരു മുകുളമാകുമ്പോള്‍ ജീവനുണ്ടാകുന്നു,
തളിരിടുമ്പോഴേയ്ക്കു ജീവിതാരംഭവും
ഒരു ചെടിയാകുമ്പോള്‍ ജീവിതമാകുന്നു
പൂങ്കൂലയ്‌ക്കൊടുവിലോ പുനര്‍ജന്മവും'
എന്ന് ജീവിതത്തെപ്പറ്റി പാടി കവിതയില്‍ പുനര്‍ജീവിതവും കണ്ട് സോമന്‍ ഓര്‍മ്മകളെ അക്ഷരമാക്കി എഴുതിക്കൊണ്ടിരിക്കുകയാണ്.
ജനയുഗം, നവംബര്‍ 2

No comments:
Post a Comment