ജീവിച്ചിരിക്കുന്ന കാലത്തെയും പ്രദേശത്തെയും അടയാളപ്പെടുത്തുമ്പോഴാണ് സിനിമ അതിന്റെ സാമൂഹികധര്‍മ്മം നിറവേറ്റുന്നത്. സാമൂഹിക യാഥാര്‍ഥ്യങ്ങളും ജീവിതവും ആവിഷ്‌കരിക്കുകയും മനുഷ്യര്‍ പ്രശ്‌നങ്ങളോട് എങ്ങനെ പൊരുതിനില്‍ക്കുന്നുവെന്നും കാണിക്കുന്ന സിനിമകള്‍ കൊണ്ട് സമ്പന്നമാണ് ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്രമേള.
രാജ്യങ്ങളിലെ ആഭ്യന്തര സംഘര്‍ഷങ്ങളും പ്രശ്‌നങ്ങളും വിഷയമാക്കുമ്പോള്‍ അത് നമ്മുടെ ജീവിതത്തോട് അടുത്തുനില്‍ക്കുന്നതായി അനുഭവപ്പെടും. പ്രദേശങ്ങളും ഭാഷയും ജീവിതരീതികളും മാത്രമേ വ്യത്യാസപ്പെടുന്നുള്ളൂ. മാനുഷികപ്രശ്‌നങ്ങള്‍ അടിസ്ഥാനപരമായി എല്ലായിടത്തും ഒന്നുതന്നെയാണെന്ന് ഇത്തരം സിനിമകള്‍ പറഞ്ഞുവെയ്ക്കുന്നു.
യുദ്ധം തകര്‍ത്ത വടക്കന്‍ നേപ്പാളില്‍ താത്കാലിക വെടിനിര്‍ത്തലില്‍ ആഹ്ലാദിക്കുന്ന ജനതയുടെ ജീവിതത്തിന്റെ നൈരന്തര്യം പറയുന്നു നേപ്പാളി ചിത്രമായ ദ ബ്ലാക്ക് ഹെന്‍. പട്ടാളജീവിതത്തിന്റെ ഭീകരത മനസ്സിലാക്കാതെ ദിവസജീവിതം തള്ളിനീക്കുന്ന സാധാരണക്കാരുടെ നിഷ്‌ക്കളങ്കത കാഴ്ചക്കാരന്റെ ഉള്ളുലയ്ക്കും. ലോകത്തെവിടെയും വാഴുന്ന ഭരണകൂട ഭീകരതയുടെ ഇരകളാണ് സാധാരണ ജനങ്ങളെന്ന് 'ദ ബ്ലാക്ക് ഹെന്നി'ല്‍ മിന്‍ ബഹാദൂര്‍ ഭാം പറഞ്ഞുവെയ്ക്കുന്നു. പ്രകൃതിദുരന്തത്തിന് ഇരയാക്കപ്പെട്ട മനുഷ്യരുടെ പിന്നീടുള്ള ജീവിതത്തെക്കുറിച്ച് ചിന്തിക്കുകയാണ് ഫ്രഞ്ച്‌ഹെയ്തിയന്‍ ചിത്രമായ 'മര്‍ഡര്‍ ഇന്‍ പകേറ്റ്'. 2010ലെ ഭൂകമ്പത്തില്‍ തകര്‍ത്തെറിയപ്പെട്ട ഹെയ്തിയിലെ മനുഷ്യരുടെ ദുരിതജീവിതം ഒരു കുടുംബത്തിലൂടെ ആവിഷ്‌ക്കരിക്കുന്ന ചിത്രം ജനങ്ങളുടെ നിസ്സഹായതയെ ഭരണകൂടം ചൂഷണം ചെയ്യുന്നതും വിഷയമാക്കുന്നു. ദുരന്തങ്ങളുടെ പശ്ചാത്തലത്തിലുണ്ടാകേണ്ട ഉത്തരവാദിത്തങ്ങളെയും നീതിയെയും സംബന്ധിച്ച അടിസ്ഥാനചോദ്യങ്ങള്‍ ചിത്രം ഉയര്‍ത്തുന്നുണ്ട്.
സംഘര്‍ഷങ്ങളൊടുങ്ങാത്ത ഗാസാ മുനമ്പിലെ ഒറ്റ ദിവസത്തെ ആവിഷ്‌ക്കരിക്കുകയാണ് അറബ് അബുനസീരും ടാര്‍സന്‍ അബുനസീരും ഡീഗ്രേഡ് എന്ന ചിത്രത്തിലൂടെ. ഭീകരവാദികളുടെ തോക്കിന്‍കുഴലിലെ ജീവിതം എത്രമാത്രം അനിശ്ചിതത്വം നിറഞ്ഞതാണെന്ന് ഡീഗ്രേഡ് ഓര്‍മ്മപ്പെടുത്തുന്നു. ഒപ്പം ഭീകരവാദ ഭീഷണിയും ആഭ്യന്തരകലാപങ്ങളും ഭീതിവിതയ്ക്കാത്ത നാടുകളിലെ ജീവിതം എത്ര സുരക്ഷിതമാണെന്നും. യുദ്ധം കലുഷിതമാക്കിയ അഫ്ഗാന്‍ ജീവിതത്തിലൂടെ കടന്നുപോകുന്ന ഹസന്‍ നാസറിന്റെ 'ഉട്ടോപ്യ' സംസാരിക്കുന്നതും സാധാരണക്കാരന്റെ സുരക്ഷയെപ്പറ്റിയാണ്.

ശ്രീലങ്കയിലെ ആഭ്യന്തരകലാപത്തിന്റെ ഇരകളായി നാടുവിടേണ്ടിവരുന്ന പട്ടാളക്കാരനും യുവതിയും കൊച്ചുപെണ്‍കുട്ടിയും കാഴ്ചക്കാരനില്‍ അവശേഷിപ്പിക്കുന്ന ഉണങ്ങാത്ത മുറിവുകളാണ് 'ധീപന്‍' സമ്മാനിക്കുന്നത്. 'മര്‍ഡര്‍ ഇന്‍ പകറ്റി'ലേതുപോലെ ദുരന്തത്തിനു ശേഷമുള്ള മനുഷ്യജീവിതത്തിലേക്കാണ് ഫ്രഞ്ചും തമിഴും സംസാരിക്കുന്ന 'ധീപനും' കണ്ണയക്കുന്നത്. ഫുക്കുഷിമ ആണവദുരന്തത്തെ തുടര്‍ന്ന് ജപ്പാനിലേക്ക് കുടിയേറുന്ന ദമ്പതികളുടെ കഥ പറയുന്ന കിം കി ഡുക്ക് ചിത്രം 'സ്റ്റോപ്പ്' ആണവദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടരുതെന്ന് ഓര്‍മ്മപ്പെടുത്തുന്നു. ദുരന്തത്തിനുശേഷം അണുവികരണസാധ്യത നിലനില്‍ക്കുന്ന പ്രദേശത്തെ ജീവിതം ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നു. ജനങ്ങളുടെ ചോദ്യങ്ങള്‍ ഭരണകൂടത്തിനും നിക്ഷിപ്ത താത്പര്യക്കാരിലേക്കും തന്നെയാണ് പാഞ്ഞുചെല്ലുന്നത്. കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തം ഭീതിവിതച്ച കാസര്‍കോടന്‍ ഗ്രാമങ്ങളെ ഒരു ഫോട്ടോഗ്രാഫറുടെ കണ്ണുകളിലൂടെ നോക്കുകയാണ് ഡോ.ബിജുവിന്റെ 'കറുത്ത ചിറകുള്ള പക്ഷികള്‍'. മുഖ്യധാരയില്‍നിന്ന് പാടേ മാറ്റിനിര്‍ത്തപ്പെട്ട ഈ ജീവിതങ്ങള്‍ ഇരയാക്കപ്പെടലിന്റെ വലിയ ചിത്രങ്ങളായി അവശേഷിക്കുകയും തുടരുകയും ചെയ്യുന്നു.
മുംബൈ ഭീകരാക്രമണം പശ്ചാത്തലമാക്കുന്ന ഫ്രഞ്ച്ഇംഗ്ലീഷ് ചിത്രം താജ്മഹല്‍ കലാപങ്ങളില്‍ നിസ്സഹായരാക്കപ്പെടുന്ന മനുഷ്യരെ അടയാളപ്പെടുത്തുമ്പോള്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള ഭരണകൂട ചെയ്തികളെ ചോദ്യം ചെയ്യുകയാണ് വിഖ്യാത ഇറാന്‍ സംവിധായകന്‍ ജാഫര്‍ പനാഹി തന്റെ പുതിയ ചിത്രമായ ടാക്‌സിയിലൂടെ. പനാഹിക്ക് ഇറാനില്‍ സിനിമ നിര്‍മ്മിക്കാന്‍ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ഒരു ടാക്‌സി കാര്‍ കേന്ദ്രമാക്കി ചിത്രീകരിച്ചിരിക്കുകയാണ് ഈ ചിത്രം. കാറിലെ ഡാഷ്‌ബോഡില്‍ സ്ഥാപിച്ചിരിക്കുന്ന കാമറ ഇറാന്‍ സമൂഹത്തിലേക്കു തന്നെയാണ് നോട്ടമയച്ചിരിക്കുന്നത്. യുദ്ധാനന്തരം കുര്‍ദ്ദിസ്താനില്‍ ഒരു സിനിമ നിര്‍മ്മിക്കുകയെന്ന സാഹസികദൗത്യം ചിത്രികരിച്ചിരിക്കുന്നു മെമ്മറീസ് ഓണ്‍ സ്റ്റോണ്‍ എന്ന ഇറാക്ക് ചിത്രം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റം പരിചിതമല്ലാത്ത ഇന്ത്യന്‍ സമൂഹത്തിന് അത്ഭുതം സമ്മാനിക്കാന്‍ പോന്നതാണ് ടാക്‌സിയും മെമ്മറീസ് ഇന്‍ സ്റ്റോണും പോലുള്ള സിനിമകള്‍.
ചുറ്റുപാടും സംഘര്‍ഷം വിളയാടുമ്പോള്‍ കാമറ സ്വാഭാവികമായും തിരിയുക അവിടങ്ങളിലേക്കായിരിക്കും. പലസ്തീന്‍ സംവിധായകനായ ഹനി അബു ആസാദിന്റെ ചിത്രങ്ങളിലെല്ലാം സംഘര്‍ഷങ്ങളിലേക്കു തിരിച്ചുവച്ച ഈ കാമറക്കണ്ണു കാണാം. പുതിയ ചിത്രമായ 'ദ ഐഡലി'ലും സ്ഥിതി മറിച്ചല്ല. ഗാസാ മുനമ്പില്‍ നിന്നുള്ള പലസ്തീന്‍ യുവാവിന്റെ അവിശ്വസനീയമായ കഥ പറയുന്ന ഐഡല്‍ വിഭജിത പലസ്തീനെ ഒരുമിപ്പിക്കുന്ന പ്രതീക്ഷയെ ചിത്രീകരിക്കുന്നു.
ആഫ്രിക്കയിലെ ആഭ്യന്തര യുദ്ധങ്ങളില്‍ പങ്കാളികളാകുന്ന കുട്ടിപ്പട്ടാളക്കാരെ അടയാളപ്പെടുത്തുന്നു ജൂറിച്ചിത്രമായ എസ്ര. ലോകത്തെമ്പാടുമായി മൂന്നു ലക്ഷത്തിലേറെ കുട്ടിപ്പട്ടാളക്കാരുണ്ട്. അവരില്‍ ഭൂരിഭാഗവും അതത് പ്രദേശങ്ങളിലെ ആഭ്യന്തര യുദ്ധങ്ങളില്‍ പങ്കാളികളാണ് തുടങ്ങിയുള്ള സത്യങ്ങള്‍ വിളിച്ചുപറയുന്ന സംവിധായകന്‍ സിയോറോ ലിയോണില്‍ നടക്കുന്ന കലാപമാണ് ചിത്രത്തില്‍ പശ്ചാത്തലമാക്കിയിരിക്കുന്നത്.

മാതൃഭൂമി, ഡിസംബര്‍ 8
No comments:
Post a Comment