ലോകത്ത് ഏറ്റവുമധികം ആരാധിക്കപ്പെടുന്ന ഫുട്ബാൾ ജീനിയസായ ഡീഗോ മറഡോണയുടെ ഫുട്ബാൾ ജീവിതത്തിലേക്ക് കടന്നുചെല്ലുന്ന ഡോക്യുമെന്ററിയാണ് 'ഡീഗോ മറഡോണ'. കളിമികവിനൊപ്പം വിവാദങ്ങളും കൂടപ്പിറപ്പായ മറഡോണയുടെ കളിജീവിതത്തിലേക്കുള്ള അന്വേഷണമാണിത്. നാല് തവണ ബാഫ്റ്റ പുരസ്‌കാരം ലഭിച്ചിട്ടുള്ള ബ്രിട്ടീഷ് സംവിധായകൻ ആസിഫ് കപാഡിയയാണ് ഈ ഡോക്യുമെന്ററിക്കു പിന്നിൽ.
ഫുട്‌ബോൾ ക്ലബ്ബായ ബാഴ്സലോണയിൽ നിന്ന് നാപോളിയിലേക്ക് റെക്കാഡ് പ്രതിഫല തുകയ്ക്ക് മറഡോണ നടത്തിയ കൂടുമാറ്റത്തിന്റെ അനാവരണവും, യുവേഫ കപ്പ് വിജയത്തിന്റെ യഥാർത്ഥ രംഗങ്ങളും ചിത്രത്തിൽ ഉണ്ട്. വിജയമില്ലാതെ ഉഴറിയിരുന്ന എസ്.എസ്.സി നാപോളിയെ പ്രതിഭ കൊണ്ട് മറഡോണ വിജയത്തിന്റെ പാതയിലേക്ക് നയിച്ചു. നൂറ്റാണ്ടിന്റെ ഗോൾകൊണ്ട് തലമുറകളെ ത്രസിപ്പിച്ച ഫുട്ബാൾ ഇതിഹാസത്തിന്റെ വളർച്ചയാണ് ചിത്രത്തിന്റെ പ്രമേയം.
കേരളകൗമുദി, 2019 ഡിസംബർ 7
No comments:
Post a Comment