ഐ എഫ് എഫ് കെ-2014
നിശാഗന്ധിയില്‍ വിളിച്ചുനിര്‍ത്തിയ ശംഖനാദത്തില്‍നിന്നും തുടങ്ങാം
കഴിഞ്ഞ ഡിസംബര്‍13ന് വൈകുന്നേരം നിശാഗന്ധിയില്‍ വിളിച്ചുനിര്‍ത്തിയ ശംഖനാദത്തില്‍നിന്നും നമുക്ക് തുടങ്ങാം. സിനിമയെ ജീവന്റെ ഭാഗമായിത്തന്നെ കണ്ട്, ആവോളം സ്‌നേഹിച്ച്, കുടിക്കുന്നതിലും കഴിക്കുന്നതിലും ശ്വസിക്കുന്നതിലും സിനിമ തന്നെയായി ജീവിക്കുന്ന ഒരുപാടു പേരുടെ കൂടിയിരിപ്പിടം. അതാണ് കേരള രാജ്യാന്തര ചലച്ചിത്രമേള. അവിടെ സിനിമാക്കാരുണ്ട്, സിനിമാ എഴുത്തുകാരും പഠിതാക്കളുമുണ്ട്, സാധാരണ കാഴ്ചക്കാരുണ്ട്. എല്ലാവരെയും കോര്‍ത്തിണക്കുന്ന കണ്ണിക്ക് ഒറ്റപ്പേര്. സിനിമ. എന്തുകൊണ്ടായിരിക്കും ഇത്രയധികം പേര്‍ ഒരാഴ്ചക്കാലം മറ്റൊന്നും ചിന്തിക്കാതെ സിനിമ മാത്രമായിട്ടങ്ങനെ നേരം കഴിച്ചുകൂട്ടുന്നത്. ഉത്തരം കാണേണ്ടതില്ല. അതുതന്നെയായിരിക്കണം സിനിമയുടെ മാന്ത്രികത.
സിനിമയുടെ ഉത്സവം ഇന്നുതുടങ്ങുകയാണ്. ഇനി ഏഴു നാളുകള്‍ രാവും പകലും ഒരുപോലെയാകുന്ന നഗരത്തില്‍ സിനിമ പതഞ്ഞുപൊങ്ങും. ലോകസിനിമയിലെ കാഴ്ചകളും മാറ്റങ്ങളും പുതിയ പ്രവണതകളും നമ്മുടെ തൊട്ടരികത്തെ തിരശ്ശീലയില്‍ അനുഭവവേദ്യമാകും. നമുക്ക് ഇറങ്ങിനടക്കാം. തീയറ്ററുകളില്‍നിന്ന് തീയറ്ററുകളിലേക്ക്...
വീക്ഷണം, ഡിസംബര്‍ 12

No comments:
Post a Comment