ഐ എഫ് എഫ് കെ-2014
കിം കി ഡുക്ക് എന്നത് ഒരു പേരാകുന്നു
ചില പേരുകള്‍ അങ്ങനെയാണ്. കാഴ്ചക്കാരനില്‍ അത്ഭുതം കൂറിച്ച് സ്‌നേഹം പിടിച്ചുവാങ്ങി കണ്‍മുന്നില്‍ വളര്‍ന്നു പന്തലിച്ചങ്ങനെ നില്‍ക്കും. ആ ഒരൊറ്റ പേരുമതിയാകും ഒരു പടുകൂറ്റന്‍ മൈതാനം പോലും നിറയ്ക്കാന്‍. പല മേഖലകളില്‍ അത്തരം നിരവധി പേരുകള്‍ ലോകത്ത് പല കാലങ്ങളിലായി ഉണ്ടായിട്ടുണ്ട്. പലതും പച്ചച്ച് നില്‍ക്കുന്നുണ്ട്. ചിലതൊക്കെ ചിതലരിച്ചും മറന്നും ചവിട്ടിനടന്നകന്നും പോകുകയുമുണ്ടായി.
സമകാലിക ലോകസിനിമയിലെ അത്തരമൊരു പേരാണ് ദക്ഷിണ കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിന്റെത്. ലോകസിനിമയെ ഗൗരവത്തോടെ കാണുന്ന ഒരു കൂട്ടമാളുകള്‍ ഡുക്കിനെ കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി ശ്രദ്ധിക്കുകയും നേരത്തെപ്പറഞ്ഞവിധം വിടാതെ പിന്തുടരുകയും ചെയ്യുന്നുണ്ട്.
കേരള രാജ്യാന്തര ചലച്ചിത്രമേള ഇത്രയൊന്നും ആള്‍ക്കൂട്ടത്തിന്റെ സ്വന്തമല്ലാതിരുന്ന, കൃത്യമായി പറഞ്ഞാല്‍ പത്തുവര്‍ഷം മൂന്‍പാണ് കിം കി ഡുക്കിന്റെ ഒരു സിനിമ ആദ്യമായി ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്. മഹ്‌സീന്‍ മക്ബല്‍ബഫ്, ജാഫര്‍ പനാഹി, അബ്ബാസ് കിരോസ്തമി, അസ്ഹര്‍ ഫര്‍ഹാദി, മജീദി മജീദി, ആങ് ലീ, അലക്‌സാണ്ടര്‍ സുകുറോവ്, ലാന്‍സ് വോന്‍ട്രയര്‍ തുടങ്ങി സംവിധായകരുടെ പേരുനോക്കി സിനിമ കണ്ടിരുന്നവര്‍ക്ക് ചേര്‍ക്കാന്‍ പുതിയൊരു പേരുകൂടി സ്വന്തമായി.-കിം കി ഡുക്ക്. സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്റ് സ്പ്രിംഗ് എന്ന സിനിമയായിരുന്നു ഈ ജനപ്രിയതയ്ക്കു പിന്നില്‍. ഋതുക്കളുടെ മാറ്റങ്ങള്‍ ജീവിതത്തില്‍ക്കൂടി പ്രതിഫലിപ്പിച്ചുകൊണ്ട് അവതരിപ്പിച്ച ഈ സിനിമ കണ്ട് കേരളത്തിലെ കാണികള്‍ അത്ഭുതം കൂറി. അത്രമാത്രം ലാളിത്യവും നിശ്ശബ്ദതയും എന്നാല്‍ കഥപറച്ചിലിന്റെ ആഴവും കരുത്തും ദൃശ്യങ്ങളുടെ അതിസമ്പന്നതയും ഒരുക്കിച്ചേര്‍ത്ത സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്റ് സ്പ്രിംഗ് ചലച്ചിത്രമേളയില്‍ പുതിയ അനുഭവമായി. അതില്‍പ്പിന്നെയാണ് ഇന്നുകാണുന്ന കിം കി ഡുക്ക് സിനിമകളുടെ ഈ കാത്തിരിപ്പിന് അരങ്ങൊരുങ്ങുന്നത്.
തുടര്‍വര്‍ഷങ്ങളില്‍ ത്രീ അയേണ്‍, ദി ബോ എന്നീ ചിത്രങ്ങളും പ്രതീക്ഷയെ ഏറെ വളര്‍ത്തി. കിം തെരഞ്ഞെടുക്കുന്ന പ്രമേയങ്ങളിലെ പുതുമയും ബുദ്ധമതവും സംസ്‌ക്കാരവും നാട്ടുതനിമയും ഇടകലര്‍ന്നുവരുന്ന പശ്ചാത്തലവും ജനത്തെ ഈ സിനിമകളിലേക്ക് ഗൗരവമായി അടുപ്പിച്ചു. ഓരോ വര്‍ഷത്തെയും മേളയുടെ ഷെഡ്യൂള്‍ കിട്ടുമ്പോള്‍ കിം കി ഡുക്കിന്റെ സിനിമയുണ്ടോ എന്ന അന്വേഷണത്തിലേക്ക് ഡെലിഗേറ്റ്‌സിനെ നയിക്കാന്‍ ഈ സംവിധായകന്റെ പ്രതിഭയ്ക്കായി.
ഡ്രീം, ടൈം എന്നീ ചിത്രങ്ങള്‍ക്കുശേഷം മൂന്നുവര്‍ഷത്തോളം മൗനം. കിം കി ഡുക്കിന്റെ മാനസികതലത്തില്‍ വന്ന വ്യതിയാനങ്ങള്‍ ചിത്രീകരിക്കുന്ന ഡോക്യു-സിനിമ അരിരംഗ് 2011ല്‍ പുറത്തുവന്നു. അദ്ദേഹത്തിന് ജീവിതത്തോടുള്ള വിരക്തി ഈ സിനിമയില്‍ കാണാം. വിജനമായ മലമുകളില്‍ പോയി തനിച്ച് താമസിക്കുകയും സ്വന്തം സിനിമകളുടെ ഡി വി ഡിയും പ്രിന്റുകളും തനിക്ക് ലഭിച്ച പുരസ്‌ക്കാരങ്ങളും വരെ തീയിട്ട് നശിപ്പിക്കുകയും ആത്മപീഡയാല്‍ കാഴ്ചക്കാരനെപ്പോലും പൊറുതിമുട്ടിക്കുകയും ചെയ്യുകയായിരുന്നു അരിംരംഗ്.
തുടര്‍ന്നുവന്ന കിം സിനിമകള്‍ കാത്തിരുന്ന പ്രേക്ഷകന് സമ്മാനിച്ചത് അതിഭീകരമായ വയലന്‍സ് ആയിരുന്നു. കിമ്മിന്റെ മാസ്റ്റര്‍പീസുകളായ സിനിമകള്‍ കാണാത്തവര്‍ പോലും പറഞ്ഞുകേട്ട് അദ്ദേഹത്തിന്റെ സിനിമയ്ക്കായി കാത്തിരിക്കാന്‍ തുടങ്ങിയ അവസരത്തിലായിരുന്നു ആസ്വാദകന്റെ നെഞ്ചിലേക്ക് കുത്തിയിറക്കുന്ന ആയുധങ്ങളുമായി ഈ പ്രതിഭാധനനായ സംവിധായകന്‍ രംഗപ്രവേശം ചെയ്തത്. 2012ല്‍ പിയാത്ത, 2013ല്‍ മോബിയസ്, 2014ല്‍ വണ്‍ ഓണ്‍ വണ്‍ എന്നീ ചിത്രങ്ങളാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ കിം കി ഡുക്കിന്റെതായി പ്രദര്‍ശിപ്പിച്ചത്. പ്രമേയത്തില്‍ യാതൊരു പുതുമയും തരാത്ത ചിത്രങ്ങളായിരുന്നു എല്ലാം. കഥാപരിസരം ഒരിക്കലും ആവശ്യപ്പെടാത്ത വയലന്‍സിന്റെ അതിപ്രസരം ഈ ചിത്രങ്ങളിലെല്ലാം മറനീക്കിത്തന്നെ പുറത്തെത്തി.
തന്റെ സിനിമകളിലെ വയലന്‍സിനെപ്പറ്റി കിം കി ഡുക്കിന് വ്യക്തമായ ഉത്തരമുണ്ട്. വയലന്‍സില്‍ സൗന്ദര്യമുണ്ട്. വയലന്‍സ് എന്നെയും അസ്വസ്ഥമാക്കുന്നുണ്ട്. എന്നാല്‍ സിനിമയില്‍ വയലന്‍സിന്റെ സുന്ദരമുഖമാണ് ആവിഷ്‌കരിക്കുന്നത്. അതിന്റെ വികൃതമുഖമല്ല. സിനിമയുടെ ക്രൂരമായ രംഗങ്ങളെ വേര്‍തിരിച്ചു കാണേണ്ടതില്ല. സിനിമയുടെ പൂര്‍ണതയാണ് നോക്കേണ്ടത്. സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്റര്‍ എന്ന സിനിമയിലെ നിശ്ശബ്ദതയ്ക്കും മൊബിയസിലെ വയലന്‍സിനും ഒരേ സന്ദേശമാണ് എനിക്ക് നല്‍കാനുള്ളത്. ജീവിതം വര്‍ണ്ണാഭമാണ്. എല്ലാ നിറങ്ങളും ജീവിതം തന്നെയാണ്.-കിം പറയുന്നു.
ഇത്തവണ ഐ എഫ് എഫ് കെയില്‍ കിമ്മിന്റെതായി പ്രദര്‍ശിപ്പിച്ച വണ്‍ ഓണ്‍ വണ്ണിന്റെ ആദ്യപ്രദര്‍ശനത്തിന് മേള കണ്ട ഏറ്റവും വലിയ ജനത്തിരക്കാണ് ഉണ്ടായത്. വയലന്‍സിലും സൗന്ദര്യമുണ്ടെന്ന് പറഞ്ഞുതന്ന സംവിധായന്റെ സിനിമകളില്‍ വയലന്‍സ് മാത്രമായിപ്പോകുമ്പോള്‍ ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞിട്ടു തന്നെയാണോ ജനങ്ങള്‍ തീയറ്ററിനകത്ത് കയറാന്‍ തിക്കിത്തിരക്കുന്നതെന്ന് സന്ദേഹിച്ചുപോകുന്നു. അതോ ഹിംസ ആഘോഷമാക്കുക എന്നൊരാഹ്വാനം ഇവര്‍ ഉള്ളില്‍ ഉദ്ഘാഷിക്കുന്നുണ്ടോ എന്നതും സംശയിക്കണം. സിനിമകളുടെ സെലക്ഷനില്‍ എക്കാലത്തെയും മികച്ച മേളകളില്‍ ഒന്നാണ് ഇത്തവണത്തേതെന്ന് പരക്കെ അഭിപ്രായം ഉയര്‍ന്നുകഴിഞ്ഞ സാഹചര്യത്തില്‍ തെരഞ്ഞെടുക്കാന്‍ ഇഷ്ടം പോലെ സിനിമകളുണ്ടായിട്ടും കിം കി ഡുക്ക് തീയറ്ററിലേക്കുതന്നെ പോകുന്ന ആയിരങ്ങളുടെ സിനിമാപ്രേമത്തെപ്പറ്റി ആശങ്കയുണ്ട്; വലിയ തോതില്‍ തന്നെ.
കിം അനുഭവിക്കുന്ന ജീവിതത്തിന്റെ രണ്ടരികുകളാണ് സെന്‍ ബുദ്ധിസ ചിന്തകളില്‍നിന്ന് വയലന്‍സ് സിനിമകളിലേക്കുള്ള പ്രയാണം. ഇത് ഏതൊരു മനുഷ്യജീവിതത്തിനും ബാധകമായ രണ്ട് വ്യത്യസ്ത അതിരുകളിലേക്കുള്ള യാത്ര തന്നെയാണ്. ഹൃദയത്തില്‍ നിന്നാണ് താന്‍ സിനിമ നിര്‍മ്മിക്കുന്നതെന്നും അതുകൊണ്ടാകാം ജനങ്ങള്‍ തന്റെ സിനിമ ഇഷ്ടപ്പെടാന്‍ കാരണമെന്നും കിം കി ഡുക്ക് പറയുമ്പോള്‍ അദ്ദേഹത്തോട് ശൈലീമാറ്റം വരുത്താന്‍ ആവശ്യപ്പെടുക സാധ്യമല്ല. അത് അത്രമേല്‍ നൈസര്‍ഗ്ഗിക പ്രതിഭയുള്ള ഒരു വലിയ കലാകാരനോടുള്ള അനീതിയായിരിക്കും. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ആസ്വാദകന്റെയാണ്.
വീക്ഷണം, ഡിസംബര്‍ 17

No comments:
Post a Comment