ഐ എഫ് എഫ് കെ-2014
ചുംബനസമരം
സ്‌നേഹമാണ് ഫാസിസത്തിന്റെ ശത്രു
പ്രണയം സഫലമാണ്, വാതിലുകള്‍ മാറുന്നു, രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നു- ഒക്ടോവിയ പാസ് ഇങ്ങനെ എഴുതിയത് എത്രപേര്‍ക്ക് അറിയുമെന്നറിയില്ല. എന്തായാലും ചുംബനം എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. അത്ര നിര്‍ദ്ദോഷമായ ഒരു സംഗതിയല്ല എന്നും അറിയാം. ഒക്ടോവിയാ പാസും പിന്നെയുമൊരുപാടു പേരും ചുംബനത്തെപ്പറ്റിയും പ്രണയത്തെപ്പറ്റിയും സ്‌നേഹമില്ലായ്മ ലോകത്ത് സൃഷ്ടിക്കുന്ന വരള്‍ച്ചയെപ്പറ്റിയുമൊക്കെ എഴുതി. കാലമേറെ കഴിഞ്ഞ് യന്ത്രങ്ങളൊക്കെ വളര്‍ച്ചമുറ്റി മനുഷ്യനും നാടുമാകെ വികസനത്തിന്റെ അറ്റം കണ്ടുനില്‍ക്കുമ്പോള്‍ മാനസികമായി മാത്രം മാറാന്‍ കൂട്ടാക്കാത്ത അത്രയൊന്നും ബൗദ്ധികമായ മാറ്റങ്ങള്‍ക്ക് വിധേയനാകാത്ത, എന്നാല്‍ താന്‍ ഏറ്റവും നവമാനവനാണെന്ന് അഭിമാനിക്കുന്ന ഒരു കൂട്ടമുണ്ട്.-പേര് മലയാളികള്‍.
ലോകസിനിമയിലെയും സാഹിത്യത്തിലെയും സമൂഹത്തിലെയും പുതിയ മാറ്റങ്ങള്‍ വിലയിരുത്തി ബൗദ്ധികനിലവാരം ആര്‍ജ്ജിച്ചെടുത്ത ഒരു വിഭാഗമാണ് ചലച്ചിത്രമേള പോലുള്ള ഇടങ്ങളില്‍ എത്താറുള്ളത്. ഇത് പൊതുവായ ഒരു പറച്ചിലും അല്‍പ്പം അര്‍ഥവത്തായ പ്രസ്താവനയുമാണ്. എന്നാല്‍ അത് എത്രമാത്രം നീതി പുലര്‍ത്തുന്നുണ്ടെന്ന സംശയം ഉന്നയിച്ചുകൊണ്ടാണ് ഇന്നലെ കേരള രാജ്യാന്തര ചലച്ചിത്രമേളാ വേദിയില്‍ ചുംബനസമരം നടന്നതും അത് ഒരു വിഭാഗം എതിര്‍ത്തതും. പ്രതിഷേധിക്കാനും പ്രതിഷേധങ്ങളെ പ്രതിഷേധിക്കാനും അവകാശമുള്ള രാജ്യത്ത് ഇങ്ങനെയൊക്കെ വേണം. അതു തന്നെയാണ് നീതിയും സോഷ്യലിസവും. എന്നാല്‍ ചലച്ചിത്രമേള പോലൊരു വേദിയില്‍ ചുംബനസമരം എതിര്‍ക്കപ്പെടുന്നത് സദാചാര ഗുണ്ടായിസം എത്തിപ്പെടാന്‍ ഇനി ഒരിടവും ബാക്കിയില്ല എന്നതിനെ അരക്കിട്ടുറപ്പിക്കുന്നു.
ആര്‍ക്കും തെരുവില്‍ ചുംബിക്കാന്‍ വേണ്ടിയല്ല ഈ സമരമെന്ന് അധികമൊന്നും ആലോചിക്കാതെ തന്നെ മനസ്സിലാകും. നോട്ടവും പീഡനവും എന്തിന് റോഡില്‍ ഇറങ്ങിനടക്കാനും തുറന്നുസംസാരിക്കാന്‍ പോലും അവകാശം നിഷേധിക്കപ്പെട്ട് സഹിച്ച് മടുത്തവര്‍ നടത്തുന്ന സമരമാണിത്. ഈ സമരം ആര്‍ക്കും തെരുവില്‍ ചുംബിക്കാന്‍ അവകാശം നേടിയെടുക്കാന്‍ വേണ്ടിയല്ല. ഇതുമൂലം കൊട്ടിഘൊഷിക്കുന്ന പൈതൃകവും സംസ്‌ക്കാരവും (?) നശിച്ചുപോകുകയുമില്ല. ഒരുപാടുനാള്‍ മിണ്ടാതിരുന്ന് സഹികെട്ട് പ്രതികരിച്ചുപോകുന്നതാണീ പെണ്ണുങ്ങള്‍. അവര്‍ക്കും ഇറങ്ങിനടക്കണ്ടേ രാത്രിയും പകലും. ഇവിടെ പ്രശ്‌നം ഇതൊന്നുമല്ല. ചുംബനം എന്ന വാക്കാണ്. ഇത്തരം ചില വാക്കുകളോടും പ്രവൃത്തിയോടുമുള്ള മലയാളിയുടെ മാറാത്ത മനോഭാവം. ഒളിഞ്ഞുനോട്ടവും ഇരുട്ടും മുഖമുദ്രയായി മാറുന്നത് ഏറെ അപകടകരമാണ്.
സ്‌നേഹമാണ് ഫാസിസത്തിന്റെ ശത്രു എന്ന് ആഹ്വാനം ചെയ്താണ് ഇന്നലെ മേളയുടെ പ്രധാന വേദിയായ കൈരളി തീയറ്റര്‍ മുറ്റത്ത് ചുംബനസമരം അരങ്ങേറിയത്. സമരത്തിനുമുമ്പ് വിതരണം ചെയ്ത് ലഘുലേഖ പറയുന്നതിങ്ങനെ- ആണിനും പെണ്ണിനും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനായുള്ള പോരാട്ടമാണ് ഇത്. നിര്‍ഭയമായി വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരം, ബലാല്‍സംഗ ഭീതിയില്ലാതെ സ്ത്രീകള്‍ക്ക് ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരം. സ്‌നേഹമാണ്, സ്‌നേഹം തന്നെയാണ് ഏറ്റവും മൂര്‍ച്ചയേറിയ സമരായുധം. അതുകൊണ്ട് സുഹൃത്തുക്കളെ, മൂന്നാം ചുംബന സമരത്തിന് സമയമായി. ഫാസിസം നിങ്ങളില്‍ നിന്നും എന്താണോ തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നത് അതുതന്നെയാണ് നിങ്ങളുടെ ആയുധം. അതുകൊണ്ട് വരാനിരിക്കുന്ന ഇരുണ്ട കാലത്തെ നമുക്ക് സ്‌നേഹചുംബനങ്ങള്‍ കൊണ്ട് നേരിടാം. എല്ലാവര്‍ക്കും സ്വാഗതം.
വിതരണം ചെയ്ത ലഘുലേഖ പ്രകാരം ഉച്ചയ്ക്ക് ഒരുമണിക്ക് നടന്ന സമരത്തിന് മാധ്യമപ്രവര്‍ത്തകയായ കെ.കെ ഷാഹിന, സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് റീന ഫിലിപ്പ്, എഴുത്തുകാരി ജെ. ദേവിക എന്നിവര്‍ നേതൃത്വം നല്‍കി. ഡൗണ്‍ ഡൗണ്‍ ഫാസിസം എന്ന മുദ്രാവാക്യം മുഴക്കി നടത്തിയ ചുംബനസമരത്തെ കൂവിയും ആഭാസം ഇത് ആഭാസം എന്ന എതിര്‍മുദ്രാവാക്യം വിളിച്ചാണ് ചലച്ചിത്രമേളയ്‌ക്കെത്തിയ സദാചാരഗുണ്ടകള്‍ എതിരേറ്റത്.
സാറാ ജോസഫ്, സക്കറിയ, എന്‍ എസ് മാധവന്‍, കെ സച്ചിദാനന്ദന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഈ പി ഉണ്ണി, എം എന്‍ കാരശ്ശേരി, സിവിക്ചന്ദ്രന്‍, ബ്രിന്ദ ബോസ്, കവിതാ കൃഷ്ണന്‍, ജയന്‍ ചെറിയാന്‍, സീ ആര്‍ നീലകണ്ഠന്‍, സജിത മഠത്തില്‍, സാംകുട്ടി പട്ടംകരി, കെ. ആര്‍. മീര തുടങ്ങിയ പ്രമുഖര്‍ സമരത്തിന് ഐക്യപ്പെട്ടിരുന്നു.
വീക്ഷണം, ഡിസംബര്‍ 14

No comments:
Post a Comment