ഐ എഫ് എഫ് കെ-2014
സംഘര്‍ഷമേഖലയിലേക്ക് തിരിച്ചുവെച്ച ക്യമാറാക്കണ്ണ്
അത്ര ലാഘവത്തിലൊന്നും കണ്ടുതീര്‍ക്കാനാവില്ല ഹനി അബു ആസാദിന്റെ സിനിമകള്‍. അത്ര ജീവിതഗന്ധിയായ കാര്യങ്ങളുമല്ല അതില്‍ പറയുന്നതും. പക്ഷേ അത് പറയുന്നുണ്ട് ചോരയും വെടിയൊച്ചയും അനിശ്ചിതത്വവും വിടാതെ പിന്തുടരുന്ന അതിര്‍ത്തിമേഖലയിലെ തീരാസംഘര്‍ഷങ്ങളെപ്പറ്റി. ഒരുറപ്പുമില്ലാത്ത മനുഷ്യജീവിതത്തിന്റെ വല്ലാത്ത നൈരന്തര്യത്തെയും പലായനത്തെയുംപറ്റി. കുടുംബബന്ധങ്ങളും സൗഹൃങ്ങളും പ്രണയവുമെല്ലാമടങ്ങിയ ദിവസജീവിതം തന്നെയാണ് ഹനിയുടെ സിനിമകള്‍ ആവിഷ്‌ക്കരിക്കുന്ന സംഘര്‍ഷഭൂമികയായ പ്രദേശങ്ങളിലുള്ളത്. ഏങ്കിലും നമ്മള്‍ ജീവിക്കുന്ന ഒരന്തരീക്ഷത്തിലെപ്പോലെ അത്ര ഊഷ്മളമല്ല കാര്യങ്ങള്‍.
തൊണ്ണൂറുകളില്‍ മാധ്യമരംഗത്ത് പ്രവര്‍ത്തനം തുടങ്ങിയ ഹനി മുഹമ്മദ് അക്കാലത്തുതന്നെ യുദ്ധഭൂമികളെയും മനുഷ്യന്റെ തീരാപലായനങ്ങളെയും ലോകത്തിനു മുമ്പില്‍ പരിചയപ്പെടുത്താന്‍ ശ്രദ്ധിച്ചിരുന്നു. 94ല്‍ മുഖ്യധാരാ ചലച്ചിത്രമേഖലയില്‍ പ്രവേശിച്ച് ഇതുവരെ എട്ട് സിനിമകള്‍ ഹനിയുടെതായി പുറത്തുവന്നു. കര്‍ഫ്യൂ, ദ തേര്‍ട്ടീന്‍ത്, ദ ഫോര്‍ട്ടീന്‍ത് ചിക്ക്, റാണാസ് വെഡ്ഡിംഗ്, പാരഡൈസ് നൗ, ദ കൊറിയര്‍, ഒമര്‍.. പേരുകളില്‍ പോലും വിട്ടുവീഴ്ചയില്ല. ജനനം കൊണ്ട് ഇസ്രയേലിയാണെങ്കിലും സ്വയം പാലസ്തീനിയെന്ന് വിശേഷിപ്പിച്ച ഹനി അബു ആസാദിന് അങ്ങനെയേ കഴിയൂ.
ചിന്നഭിന്നമാക്കപ്പെട്ട ഒരു ജനവിഭാഗത്തിന്റെ സ്വയംതിരിച്ചറിവും മൂല്യബോധങ്ങളും മുറുകെ പിടിക്കുന്ന വിശ്വാസങ്ങളുമാണ് അവരെ മുന്നോട്ടുനയിക്കുന്നത്. കാലുകുത്തിനില്‍ക്കുന്ന മണ്ണിനും നിലനില്‍പ്പിനുമായി പോരാടുന്ന പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യപ്പെടുകയാണ് ഹനി അബുവിന്റെ ക്യാമറാക്കണ്ണുകള്‍. അതില്‍ പടര്‍ന്നുകയറുന്ന ചോരയ്ക്ക് ഒരു ജനതയുടെ ആത്മവീര്യത്തിന്റെയും പോരാട്ടത്തിന്റെയും സഹനത്തിന്റെയും കരുത്തുണ്ട്. ക്യാമറക്കണ്ണില്‍ പാഞ്ഞെത്തുന്ന വെടിയുണ്ട തറഞ്ഞുകയറുന്നത് കാണുന്നവന്റെ നെഞ്ചകത്തേക്കു തന്നെയാണ്. ഈ ഒരൊറ്റ വെടിയുണ്ട സഹനത്തിന്റെ എല്ലാ ആവേഗത്തോടും കൂടി നമുക്കുള്ളിലേക്ക് തറച്ചുകയറ്റിയാണ് ഹനിയുടെ 'ഒമര്‍'. അവസാനിക്കുന്നത്. ഈ വെടിയുണ്ടയേല്‍ക്കാതെ, ആ പൊള്ളല്‍ അനുഭവിക്കാതെ ഒരു ചലച്ചിത്രപ്രേമിയും കടന്നുപോകരുത്.
ഐക്യദാര്‍ഢ്യപ്പെട്ട് അവസാനിപ്പിക്കുമ്പോള്‍ തോരുന്നതല്ല പലസ്തീന്‍ ജനതയുടെ കണ്ണീര്‍. ആ കണ്ണീര്‍ തോര്‍ന്നിരുന്നെങ്കില്‍ ഹനി അബു ആസാദിനെപ്പോലുള്ളവരില്‍ നിന്ന് സിനിമകള്‍ ഉണ്ടാകുമായിരുന്നില്ല. അതെ, പലസ്തീന്‍ സംവിധായകര്‍ സിനിമ ചെയ്യുന്നതല്ല. ചെയ്തുപോകുന്നതായിരിക്കണം.
ചാവേറുകള്‍ സൃഷ്ടിക്കപ്പെടുന്നത് എങ്ങനെയെന്ന് പാരഡൈസ് നൗ പറഞ്ഞുവെയ്ക്കുന്നു. ഒരാളുടെ മരണം ഒരുപാടുപേര്‍ക്ക് മോചനമാകുമോ എന്നും സിനിമ ചോദിക്കുന്നു. എന്തിനും ഏതിനും പോരാടാന്‍ നിര്‍ബന്ധിതരാക്കപ്പെട്ട ഒരു ജനതയില്‍നിന്ന് ചാവേറുകള്‍ ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും.
പട്ടാളത്തിന്റെ സാന്നിധ്യമില്ലാതെ സിനിമ പോലും ഷൂട്ട് ചെയ്യാന്‍ കഴിയാത്ത പലസ്തീന്‍ ഭീകരതയില്‍നിന്നും ജനിച്ച സിനിമയാണ് ഒമര്‍ എന്ന് ഹനി അബു തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സാഹചര്യം ഒറ്റുകാരായി മാറ്റപ്പെടുന്ന യുവാക്കളെ ഒമറില്‍ കാണാം. തന്റെ ജീവിതം കേവലമൊരു ഇസ്രായേലി ചാരനായി ഒടുങ്ങുന്നത് മനസ്സിലാക്കുന്ന ഒമര്‍ തെരഞ്ഞെടുക്കുന്ന അന്തിമവഴിയും വിധിയുമാണ് സിനിമയെ കാഴ്ചക്കാര്‍ക്കുള്ളിലേക്ക് തുളച്ചുകയറ്റുന്നത്. ഒറ്റഞെട്ടലും പിന്നെ സഹര്‍ഷം നല്‍കുന്ന കൈയടിയുമില്ലാതെ ഒമര്‍ കണ്ടവസാനിപ്പിക്കാനാവില്ല. അത് തന്നെയാണ് പലസ്തീന്‍ ജനതയ്ക്കും ഹനി അബു ആസാദിനും നല്‍കുന്ന ഏറ്റവും വലിയ ഐക്യദാര്‍ഢ്യവും.
പാരഡൈസ് നൗ, ഒമര്‍ എന്നീ ഹനി അബുവിന്റെ മാസ്റ്റര്‍പീസുകള്‍ക്കുപുറമേ റാണാസ് വെഡ്ഡിംഗ്, ദ കൊറിയര്‍ എന്നീ ചിത്രങ്ങളും മേളയില്‍ കണ്ടമ്പററി മാസ്റ്റര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
വീക്ഷണം, ഡിസംബര്‍ 16

No comments:
Post a Comment