ഐ എഫ് എഫ് കെ-2014
മികച്ച സിനിമകളുടെ മേള
19-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഇന്നവസാനിക്കെ ഈ മേള ഓര്‍മ്മിക്കപ്പെടുക ഒട്ടേറെ മികച്ച സിനിമകള്‍ സമ്മാനിച്ചതിന്റെ പേരിലായിരിക്കും. പാക്കേജിലെ വൈവിധ്യമായിരുന്നു ഇത്തവണ ഏറെ ശ്രദ്ധേയമായത്. പത്ത്് സിനിമ കണ്ടാല്‍ അതില്‍ നല്ലത് ഒന്നുമാത്രം എന്ന മേളയുടെ പതിവാണ് വഴിമാറിയത്. മത്സര, ലോകസിനിമ, കണ്‍ട്രി ഫോക്കസ്, കണ്ടംപററി, ഫ്രഞ്ച്, ഇന്ത്യന്‍ തുടങ്ങി എല്ലാം പാക്കേജുകളിലും തന്നെ മികച്ച ചിത്രങ്ങളുടെ വേലിയേറ്റമായിരുന്നു.
രണ്ടുദിവസം പിന്നിട്ടപ്പോള്‍ തന്നെ മികച്ച ചിത്രങ്ങളുടെ പേരുകള്‍ ഉയര്‍ന്നുവന്നു. മേള പുരോഗമിക്കുന്തോറും പരസ്പരം പറഞ്ഞ് നിലവാരമുള്ള ചിത്രങ്ങളുടെ പട്ടിക വലുതായി. ഒരേ സമയത്തുതന്നെ ഒന്നിലേറെ മികച്ച സിനിമകളുടെ പ്രദര്‍ശനം നടന്നപ്പോള്‍ പല സിനിമകളും കാണാനാകാതെ പോയ നിരാശയിലാണ് ഡെലിഗേറ്റുകള്‍. ഡൗണ്‍ലോഡ് ചെയ്ത് കാണാമെന്ന ആശ്വാസത്തിലാണ് പലരും. എല്ലാ മികച്ച സിനിമകളും ഏഴു ദിവസത്തിനകം കണ്ടുതീര്‍ക്കുക പ്രയാസകരമാണ്. എങ്കിലും കുറേയധികം സിനിമകള്‍ കണ്ട സന്തോഷത്തിലാണ് സിനിമാപ്രേമികള്‍.
മത്സരവിഭാഗം ചിത്രങ്ങളാണ് ആദ്യം അഭിപ്രായമുണ്ടാക്കിയത്. മത്സരവിഭാഗത്തിലെ 14 സിനിമകളും ശരാശരി നിലവാരം കാത്തുസൂക്ഷിക്കുന്നു. ഹുസൈന്‍ ഷാഹാബിയുടെ ഇറാനിയന്‍ ചിത്രം 'ദി െ്രെബറ്റ് ഡേ'യാണ് ആദ്യമായി പ്രദര്‍ശിപ്പിച്ച മത്സരവിഭാഗം ചിത്രം. 'എ ഗേള്‍ അറ്റ് മൈ ഡോര്‍', 'ദേ ആര്‍ ദി ഡോഗ്‌സ്' എന്നീ ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍ 'ദി െ്രെബറ്റ് ഡേ'യ്ക്ക തൊട്ടുപിന്നാലെ മികച്ച അഭിപ്രായമുണ്ടാക്കി.
ഇറാനിയന്‍ ചിത്രങ്ങളായ 'ഒബ്ലീവിയന്‍ സീസണ്‍' (സംവിധാനം: അബ്ബാസ് റാഫി), മെക്‌സിക്കന്‍ ചിത്രമായ 'വണ്‍ ഫോര്‍ ദി റോഡ്' (ജാക് സാഗ), അര്‍ജന്റീനയില്‍ നിന്നുള്ള 'റഫ്യൂ ജിയോഡൊ' (ഡിയെഗൊ ലെര്‍മാന്‍), ജപ്പാനീസ് ചിത്രമായ 'സമ്മര്‍, ക്യോട്ടോ' (ഹിരോഷി ടോഡ), ബംഗ്ലാദേശി സിനിമ 'ദി ആന്റ് സ്റ്റോറി' (മുസ്തഫ സര്‍വാര്‍ ഫറൂക്കി), മൊറോക്കന്‍ സിനിമകളായ 'ദി നാരോ ഫ്രൈം ഓഫ് മിഡ്‌നൈറ്റ്' (തല ഹദീദ്), ദക്ഷിണ കൊറിയന്‍ ചിത്രം 'എ ഗേള്‍ അറ്റ് മൈ ഡോര്‍' (ജൂലി ജങ്) തുടങ്ങി മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളെല്ലാം മത്സരയോഗ്യമായിത്തന്നെയാണ് ജൂറിക്കു മുമ്പിലെത്തുന്നത്. മത്സരത്തിനുണ്ടായിരുന്ന മാര്‍സലോ ഗോമസിന്റെ ബ്രസീലിയന്‍ സിനിമ 'ദി മാന്‍ ഓഫ് ക്രൗഡ്' പ്രേക്ഷകര്‍ക്ക് അത്ര രുചിച്ചില്ല എന്നത് ആദ്യപ്രദര്‍ശനത്തോടെ ബോധ്യപ്പെട്ടു. ഏറെ പ്രതീക്ഷയോടെ വന്ന സിനിമ കാഴ്ചക്കാര്‍ നിരാകരിച്ചു. സിനിമയുടെ ഇഴച്ചിലിനോട് പൊരുത്തപ്പെടാന്‍ കാണികള്‍ക്കായില്ല എന്നത് രണ്ടാമത്തെ പ്രദര്‍ശനം മുതല്‍ ദി മാന്‍ ഓഫ് ക്രൗഡിന് ക്രൗഡിനെ സൃഷ്ടിക്കാനായില്ല.
മത്സരവിഭാഗം വിട്ട് ലോകസിനിമയിലേക്ക് സഞ്ചരിക്കുമ്പോള്‍ അവിടെയും സ്ഥിതി മാറ്റമില്ല. നിലവാരമുള്ള സിനിമകള്‍ ഇവിടെയും ഏറെയാണ്. ദി പ്രസിഡന്റ്, ഒമര്‍, ദി ലോംഗസ്റ്റ് ഡിസ്റ്റന്‍സ്, തീബ്, വൈല്‍ഡ് ടൈല്‍സ്, ദി െ്രെടബ്, ഹോപ്, സൈലന്റ് നൈറ്റ്, ലൈവിയതന്‍, കോണ്‍ ഐലന്റ്,ഡിഫര്‍ട്ട്, മോമ്മി, നാച്ചുറല്‍ സൈലന്‍സ്, തിംബുക്തു, ട്രാക്ക് 143 അങ്ങനെ ശരാശരിപ്പുറത്ത് കടക്കുന്ന സിനിമകള്‍ കണ്ട അനുഭവമാണ് മേളയില്‍ എല്ലാവര്‍ക്കും പങ്കിടുന്നത്.
റെസ്‌ട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ബസ്റ്റര്‍ കീറ്റണിന്റെ നാല് ചിത്രങ്ങളും പ്രേക്ഷകര്‍ക്ക് പുതിയ അനുിഭവമായി. നിശ്ശബ്ദ സിനിമകളിലെ ചിരി ചാപ്ലിനില്‍ മാത്രം കണ്ടുശീലിച്ച ഭൂരിഭാഗം ചലച്ചിത്ര പ്രേമികള്‍ക്കും കീറ്റണ്‍ നവ്യാനുഭവമായി. നിലയ്ക്കാത്ത ചിരിയോടെ ആസ്വദിച്ചുരസിച്ചാണ് ഡെലിഗേറ്റുകള്‍ ീറ്റണ്‍ ചിത്രങ്ങള്‍ കണ്ടത്. സെവന്‍ ചാന്‍സസ് എന്ന ചിത്രമാണ് കൂട്ടത്തില്‍ വലിയ ചിരി സമ്മാനിച്ചത്.
ഇന്ത്യന്‍ സിനിമയും മലയാള സിനിമയും മികച്ച സാന്നിധ്യങ്ങളായി മേളയില്‍ നിറഞ്ഞുനിന്നു. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത 'ഒരാള്‍പൊക്കം', ദുരന്തത്തിന്റെ മനുഷ്യമുഖങ്ങള്‍ കാമറയിലൊതുക്കി സലില്‍ ലാലിന്റെ ആദ്യ സംവിധാന സംരംഭം 'കാള്‍ട്ടന്‍ ടവേഴ്‌സ്', എന്‍.കെ. മുഹമ്മദ് കോയയുടെ 'അലിഫ്' ടി കെ സന്തോഷിന്റെ വിദൂഷകന്‍ എന്നീ മലയാള ചിത്രങ്ങള്‍ക്ക് വലിയ പ്രേക്ഷകപ്രീതി നേടിയെടുക്കാനായി. ഇന്ത്യന്‍ സിനിമ ലോകത്തോട് മത്സരിക്കാന്‍തക്ക ഉയരത്തില്‍ തന്നെയാണെന്ന് ഡിസംബര്‍ ഒന്ന്, ഊംഗ, സഹീര്‍, 89, ഗൗരി ഹരി ദസ്താന്‍ എ ഫ്രീഡം ഫയല്‍, ഏക് ഹസാര്‍ച്ചി നോട്ട് എന്നീ ചിത്രങ്ങള്‍ തെളിയിച്ചു.
കണ്ടമ്പററി മാസ്റ്റര്‍ വിഭാഗത്തില്‍ പലസ്തീന്‍ സംവിധായകന്‍ ഹനി അബു ആസാദിന്റെ ചിത്രങ്ങളായ ഒമറിനും പാരഡൈസ് നൗവിനും ആസ്വാദകരെ ഞെട്ടിക്കാനായി. ഇൗ ചിത്രങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്ന വിഷയങ്ങളിലെ രാഷ്ട്രീയ, സാമൂഹിക പ്രാധാന്യമാണ് ആളുകളെ അടുപ്പിച്ചത്.
മക്ബല്‍ബഫിന്റെ ദി പ്രസിഡന്റ് ആണ് മേളയുടെ സിനിമയാകാനുള്ള ലിസ്റ്റില്‍ മുന്‍പന്തിയില്‍. ഏറ്റവുമധികം ആളുകള്‍ തള്ളിക്കയറിയ സിനിമയും ഇതുതന്നെ. ജനപ്രീതി കാരണം ആളുകള്‍ക്ക് വീണ്ടും കാണാനുള്ള അവസരമൊരുക്കി ഇന്ന് പ്രസിഡന്റിന് പ്രത്യേക പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.
വീക്ഷണം, ഡിസംബര്‍ 19

No comments:
Post a Comment