ഐ എഫ് എഫ് കെ-2014
മത്സരം കടുക്കും; കോംപറ്റീഷന്‍ സിനിമകള്‍ക്ക് മികച്ച അഭിപ്രായം
ചലച്ചിത്രമേളയില്‍ ഇന്നലെ പ്രദര്‍ശിപ്പിച്ച മത്സരവിഭാഗം സിനിമകളില്‍ മൂന്നെണ്ണവും മികച്ച പ്രേക്ഷകാഭിപ്രായം നേടിയത് ഇത്തവണ മത്സരം കടുക്കുമെന്ന് സൂചന നല്‍കുന്നു. മേളയില്‍ ഏറ്റവുമധികം കാഴ്ചക്കാരുള്ള മത്സരസിനിമകള്‍ക്ക് അഭിപ്രായം നേടിയെടുക്കാനായതോടെ സിനിമകളുടെ സെലക്ഷനില്‍ ആസ്വാദകപ്രതീക്ഷ വര്‍ധിച്ചിട്ടുണ്ട്.
ന്യൂ തീയറ്ററില്‍ പ്രദര്‍ശിപ്പിച്ച ഹുസൈന്‍ ഷാഹാബിയുടെ ഇറാനിയന്‍ ചിത്രം 'ദി ബ്രൈറ്റ് ഡേ'യാണ് ആദ്യമായി പ്രദര്‍ശിപ്പിച്ച മത്സരവിഭാഗം ചിത്രം. കൊലപാതകക്കുറ്റം ചുമത്തപ്പെട്ട തന്റെ വിദ്യാര്‍ഥിയുടെ അച്ഛനെ രക്ഷിക്കാന്‍ ഒരു നഴ്‌സറി ടീച്ചര്‍ നടത്തുന്ന പോരാട്ടത്തിന്റെ കഥ പറഞ്ഞ സിനിമ ഇരുളടഞ്ഞ സമൂഹത്തിനുനേരെ വിരല്‍ചൂണ്ടുന്നു. ഇറാനിയന്‍ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രീതി പിടിച്ചുപറ്റിയ ചിത്രം ഐ എഫ് എഫ് കെയയുടെയും പ്രിയം നേടി. മത്സരസിനിമകള്‍ കാണാന്‍ ഇടിച്ചുകയറിയവരെ ഒട്ടും നിരാശരാക്കാതെ ആദ്യചിത്രം തീര്‍ന്നപ്പോള്‍ മറ്റ് മത്സരചിത്രങ്ങളിലേക്കായി പ്രക്ഷകരുടെ നോട്ടം. കൈരളിയിലും ശ്രീയിലും ഉച്ചയ്ക്ക് പ്രദര്‍ശിപ്പിച്ച 'എ ഗേള്‍ അറ്റ് മൈ ഡോര്‍', 'ദേ ആര്‍ ദി ഡോഗ്‌സ്' എന്നീ ചിത്രങ്ങള്‍ ദി ബ്രൈറ്റ് ഡെയോട് മത്സരിക്കാന്‍ പോന്നവയായിരുന്നു.
വ്യത്യസ്തവും അനുകരണീയവുമായ പത്രപ്രവര്‍ത്തനമേഖലയെക്കുറിച്ചുള്ള കഥയാണ് ഹിസാന്‍ ലാസിയുടെ 'ദേ ആര്‍ ദി ഡോഗ്‌സ്' പറഞ്ഞത്. അറബ് വസന്തത്തിന്റെ യാഥാര്‍ഥ്യങ്ങളെ ഒപ്പിയെടുത്ത് സമൂഹത്തിന്റെ കാവല്‍ നായ്ക്കളാകാന്‍ മുതിരുന്ന മൂന്ന് പത്രപ്രവര്‍ത്തകര്‍. യാദൃശ്ചികമായി സമൂഹം തമസ്‌കരിച്ച ഒരു ചരിത്രത്തിന്റെ ഏട് അവരെത്തേടിയെത്തുന്നു. ഇത്തരമൊരു ഗൗരവപ്രമേയം ചര്‍ച്ച ചെയ്യുന്നതില്‍ സിനിമ വിജയിച്ചുവെന്ന പൊതുവിലയിരുത്തല്‍ വന്നതോടെ ഈ ചിത്രത്തിന്റെ അടുത്ത പ്രദര്‍ശനത്തിനും ആളുകൂടുമെന്നുറപ്പാക്കി.
25-ാമത് സ്റ്റോക്‌ഹോം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് നേടിയ സിനിമയായ ദക്ഷിണകൊറിയന്‍ സംവിധായകന്‍ ജൂലി ജങിന്റെ 'എ ഗേള്‍ അറ്റ് മൈ ഡോര്‍' കൈരളിയിലാണ് പ്രദര്‍ശിപ്പിച്ചത്. പൊലീസ് അക്കാദമി ഇന്‍സ്ട്രക്ടറായ യങ്‌നാമും വിചിത്രസ്വഭാവമുള്ള ദേഹിയും തമ്മിലുള്ള വൈകാരികബന്ധത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ച ചിത്രം കൈയടിയോടെ പ്രേക്ഷകര്‍ ഏറ്റെടുത്തു.
ഇന്ന് മത്സരവിഭാഗത്തില്‍ നിന്നുള്ള മൂന്ന് ചിത്രങ്ങള്‍ ആദ്യ പ്രദര്‍ശനത്തിനെത്തും. അര്‍ജന്റീനയന്‍ ചിത്രം 'റഫ്യൂജിയാഡോ', മലയാള ചിത്രം 'അസ്തമയം വരെ', ഇറാനിയന്‍ ചിത്രം 'ഒബ്ലിവിയന്‍ സീസണ്‍' എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.
ആഭ്യന്തര കലാപം തകര്‍ത്തെറിഞ്ഞ നാട്ടില്‍ അതിജീവനത്തിനുള്ള മാര്‍ഗം തേടുന്ന ലോറയുടെയും മകന്റെയും കഥ പറയുന്ന 'റഫ്യൂജിയാഡോ' 9.15 ന് ശ്രീ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. സജിന്‍ ബാബു സംവിധാനം ചെയ്ത 'അസ്തമയം വരെ ന്യൂ തിയേറ്ററിലെ സ്‌ക്രീന്‍ ഒന്നില്‍ 11.30നും അബ്ബാസ് റാഫി സംവിധാനംചെയ്ത 'ഒബ്ലിവിയന്‍ റീസണ്‍' കൈരളിയില്‍ 2.30നും പ്രദര്‍ശിപ്പിക്കും.
മറ്റെല്ലാ അഭിപ്രായവ്യത്യാസങ്ങളും കുറവുകളും മാറിനില്‍ക്കട്ടെ. ചലച്ചിത്രമേളയില്‍ മികച്ച സിനിമകളാണ് മുന്‍നിരയില്‍ വരേണ്ടത്. അത്തരത്തില്‍ നോക്കുമ്പോള്‍ ശുഭചിന്തയോടെത്തന്നെ വരുംദിവസങ്ങളിലും സിനിമ കാണാന്‍ ഇറങ്ങാം.
വീക്ഷണം, ഡിസംബര്‍ 14

No comments:
Post a Comment