ഐ എഫ് എഫ് കെ-2014
റൊറൈമ മലനിരയിലേക്കൊരു യാത്ര..
ലോകത്ത് കണ്ടിരിക്കേണ്ട പത്ത് സ്ഥലങ്ങളില്‍ ഒന്നാണ് ദക്ഷിണ അമേരിക്കയിലെ റൊറൈമ മലനിരകള്‍. ബ്രസീലിനോടും ഗയാനയോടും അതിര്‍ത്തി പങ്കിടുന്ന വെനിസ്വലയുടെ കിഴക്കന്‍ അതിര്‍ത്തിപ്രദേശത്തായാണ് റൊറൈമ മലനിര വ്യാപിച്ചുകിടക്കുന്നത്. വാക്കുകളില്‍ ഒതുക്കാനാവാത്ത ചാരുതയാല്‍ പ്രകൃതി അനുഗ്രഹിച്ച ഈ ഭൂപ്രദേശത്തെക്കുറിച്ച് വെനിസ്വലക്കാര്‍ക്ക് മനോഹരമായൊരു സങ്കല്‍പ്പവും വിശ്വാസവുമുണ്ട്. സമതലപ്രദേശവും കടന്ന് കാടുതാണ്ടി റൊറൈമയുടെ ഏറ്റവും ഉയരമേറിയ മവെറിക്ക് ശൃംഗത്തില്‍ച്ചെന്നാല്‍ സ്വര്‍ഗ്ഗം പൂകാന്‍ സാധിക്കുമെന്ന്.
ജീവിതത്തിന്റെ എല്ലാ സുഖദുഖങ്ങളും അനിശ്ചിതത്വങ്ങളും താണ്ടി അവസാന തെരഞ്ഞെടുപ്പും യാത്രയുമായി ഈ സമതലവും കാടും കടന്നുചെന്ന് ശൃംഗത്തിലെത്തി അവസാനിക്കുന്ന ജീവിതത്തെ അടയാളപ്പെടുത്തുന്നു വെനിസ്വലന്‍ ചിത്രമായ ദി ലോംഗ് ഡിസ്റ്റന്‍സ്. തിരക്കുനിറഞ്ഞ് ആര്‍ക്കുമാരെയും ശ്രദ്ധിക്കാനോ തിരിച്ചറിയാനോ കഴിയാത്ത ജീവിതത്തിന്റെ ഒരറ്റവും സ്വച്ഛതയും ശാന്തതയും നിറഞ്ഞ മറ്റൊരറ്റവും ഈ സിനിമയില്‍ കാണാനാകും. ഒരര്‍ഥത്തില്‍ ഉത്തര, ദക്ഷിണ അമേരിക്കകളുടെ ജീവിത, പാരിസ്ഥിതികശൈലീ വ്യതിയാനങ്ങളും ഇതില്‍ വായിച്ചെടുക്കാനാകും.
തെരഞ്ഞെടുപ്പ് എന്നത് ജീവിതത്തോട് എത്രമാത്രം ചേര്‍ന്നുകിടക്കുന്ന വാക്കാണെന്ന് ഓര്‍മ്മപ്പെടുത്തുന്ന ലോംഗ് ഡിസ്റ്റന്‍സില്‍ നിര്‍ണ്ണായകവേളയില്‍ രണ്ടു മനുഷ്യര്‍ നടത്തുന്ന യാത്രകളുണ്ട്. ഒന്ന് ജീവിതത്തിലേക്കും മറ്റൊന്ന് നേരെതിര്‍വശമായ മരണത്തിലേക്കും. യാത്ര തെരഞ്ഞെടുക്കുന്ന രണ്ടു മനുഷ്യരും പരസ്പരം തിരിച്ചറിയുന്നിടത്താണ് അത് പൂര്‍ത്തീകരണത്തിലെത്തുന്നത്. ഒരു കുടുംബത്തിലെ ആഴമേറിയതും തകര്‍ക്കാന്‍ പറ്റാത്തതുമായ ബന്ധുത്വത്തിനകത്താണ് തങ്ങളെന്ന് അറിയാതിരുന്ന ഒരു സ്ത്രീയെയും അവരുടെ കൊച്ചുമകനെയും ഒന്നിപ്പിക്കുന്ന യാത്ര തിരിച്ചറിവിന്റെയും തെരഞ്ഞെടുപ്പിന്റെയും ഫലമായിരുന്നു. നിങ്ങളുടെ തെരഞ്ഞൈടുപ്പ് തന്നെയാണ് നിങ്ങളുടെ വിധി തീരുമാനിക്കുന്നതെന്ന് സിനിമ പറയുന്നു. മനുഷ്യബന്ധത്തെ പ്രകൃതിയോടും മിത്തുകളോടുമിണക്കി കാഴ്ചയുടെ വലിയ നിറവാണ് സംവിധായകനായ ക്ലോഡിയോ പിന്റോ ചിത്രത്തില്‍ ഒരുക്കിവെക്കുന്നത്.
ദൃശ്യങ്ങളെ ആഴത്തിലും വ്യക്തതയിലുമുള്ള ചിത്രങ്ങളായി കാഴ്ചയെ രസിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്ത് ഹൃദയത്തില്‍ പതിപ്പിക്കാനുതകുന്ന തരത്തില്‍ പകര്‍ത്തിയ ഗബ്രിയേല്‍ ഗുവേരയുടെ ക്യാമറ, ബന്ധങ്ങളുടെ ഊഷ്മളതയും തീവ്രതയും ഓര്‍മ്മപ്പെടുത്തുന്ന ക്ലോഡിയോ പിന്റോയുടെ എഴുത്ത്, പറച്ചില്‍ ശൈലി, കൊച്ചുമകനും മുത്തശ്ശിയുമായി അഭിനയിച്ച് അത്ഭുതപ്പെടുത്തുന്ന കാര്‍മെ ഏലിയാസും ഒമര്‍ മോയയും, പ്രകൃതിയെ കാഴ്ചക്കാരന്റെയുള്ളില്‍ വരച്ചിടാന്‍ പോന്ന പശ്ചാത്തലസംഗീതമൊരുക്കിയ വിന്‍സന്റ് ബരിയെരെ തുടങ്ങി ലോംഗ് ഡിസ്റ്റന്‍സിനൊപ്പം യാത്രചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ ഏറെയാണ്.
ലോകസിനിമ വിഭാഗത്തിലാണ് മേളയില്‍ ലോംഗ് ഡിസ്റ്റന്‍സ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2013ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ഭാഷ സംസാരിക്കുന്ന ഈ ചിത്രത്തിന് വലിയ രീതിയില്‍ പ്രേക്ഷകപിന്തുണ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ബന്ധങ്ങളും യാത്രയും ആവിഷ്‌ക്കരിക്കുമ്പോള്‍ തന്നെ ഒരു ടൂര്‍ ഗൈഡ് കൂടിയായി മാറാന്‍ ഈ സിനിമയ്ക്കാവുന്നുണ്ട്.
വീക്ഷണം, ഡിസംബര്‍ 15

No comments:
Post a Comment