ഐ എഫ് എഫ് കെ-2014
മലയാള സിനിമയുടെ ചരിത്രം ലോകത്തോട് പറഞ്ഞ്
ഫോട്ടോ പ്രദര്‍ശനം
ലോകസിനിമയുടെ നിശ്ശബ്ദ കാലഘട്ടത്തിന് തിരശ്ശീല വീണ 1927നു തൊട്ടടുത്ത വര്‍ഷമാണ് കേരളത്തില്‍ ആദ്യമായി സിനിമാനിര്‍മ്മാണം ആരംഭിക്കുന്നത്. ഒരു പ്രിന്റ് പോലും അവശേഷിപ്പിക്കാതെ ആദ്യ സിനിമ കടന്നുപോയെന്ന കാവ്യനീതിയും മലയാളസിനിമാ ചരിത്രത്തിന് സ്വന്തം..
ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കണ്ട മലയാള സിനിമ' എന്ന പേരില്‍ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി കേരള ചലച്ചിത്ര അക്കാദമി കനകക്കുന്ന് കൊട്ടാരത്തില്‍ സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദര്‍ശനം മലയാള സിനിമയെ ലോകത്തിനുമുന്നില്‍ പരിചയപ്പെടുത്താന്‍ ലഭിക്കുന്ന വലിയ അവസരമായിമാറുകയാണ്. മലയാള സിനിമയുടെ ചരിത്രവും മലയാളം ലോകസിനിമയ്ക്ക് ചെയ്ത സംഭാവനകളും അടയാളപ്പെടുത്തുകയാണിവിടെ.
1930 ഒക്ടോബര്‍ 30ന് പുറത്തിറങ്ങിയ വിഗതകുമാരന്റെ ക്യാപിറ്റോള്‍ തീയറ്ററിലെ ആദ്യപ്രദര്‍ശനത്തിന് പുറത്തിറക്കിയ ക്ഷണക്കത്തില്‍ തുടങ്ങുന്ന കാഴ്ച രണ്ടാമത്തെ സിനിമയായ മാര്‍ത്താണ്ഡവര്‍മ്മയിലൂടെ തുടര്‍ന്ന് സംസാരിക്കുന്ന സിനിമയായ ബാലനിലെത്തുന്നു. 1948ല്‍ പുറത്തിറങ്ങിയ നിര്‍മ്മലയില്‍ ആദ്യപിന്നണിഗാനവും, 61ല്‍ കണ്ടം ബെച്ച കോട്ടും (കളര്‍ചിത്രം), 69ല്‍ കള്ളിച്ചെല്ലമ്മയും (ഓര്‍വ്വോ കളര്‍), 78ല്‍ സിനിമാസ്‌കോപ്പും (തച്ചോളി അമ്പു), 70 എം എം സിനിമയായ പടയോട്ടവും, ത്രി ഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തനും, അനിമേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച ഓഫാബിയും ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ പുറത്തിറങ്ങിയ മൂന്നാമതൊരാളും തുടങ്ങി
ഭൂപ്രദേശത്തില്‍ അത്രയൊന്നും വലുതല്ലാത്ത സാങ്കേതികവിദ്യയില്‍ വൈകിമാത്രം വളര്‍ച്ചയെത്തിയ ഒരുനാട്ടില്‍ സിനിമയോടുള്ള അഭിനിവേശം ഒന്നുമാത്രം കൈമുതലാക്കി മുന്നോട്ടുവന്ന പ്രതിഭകളുടെ പരിശ്രമഫലങ്ങളാല്‍ സംഭവിച്ച അത്ഭുതങ്ങളുടെ നിരതന്നെ അടയാളപ്പെടുത്തുന്ന പ്രദര്‍ശനം ചലച്ചിത്രമേള നടക്കുന്ന വേളയില്‍ സംഘടിപ്പിക്കപ്പെട്ടത് മലയാളത്തിന് അഭിമാനം പകരുന്ന കാര്യമാണ്.
ഇന്ത്യയിലെ മറ്റു പ്രാദേശിക ഭാഷകള്‍ പുരാണ അസ്വാഭാവിക കെട്ടുകഥകളില്‍ പിണഞ്ഞുകിടന്നപ്പോള്‍ മലയാളം സാഹിത്യത്തോടും കലാമേന്മയോടുമാണ് അടുത്തത്. ഇതിന്റെ ഫലമായി മികച്ച സിനിമകളും കഴിവുള്ള കലാകാരന്മാരും മലയാളത്തില്‍ ഉണ്ടായി. പലതും, പലരും ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ അംഗീകരിക്കപ്പെട്ടു. സിനിമയുടെ ഈ വളര്‍ച്ച പ്രോത്സാഹിപ്പിക്കപ്പെടാന്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനും ചലച്ചിത്ര അക്കാദമിയും ഫിലിം സൊസൈറ്റികളും
രൂപീകരിക്കപ്പെട്ടു. ഒരു രാജ്യാന്തര ചലച്ചിത്രമേള നടത്താന്‍ മാത്രം വളര്‍ച്ച ഈ ചെറിയ സംസ്ഥാനം 20 വര്‍ഷങ്ങള്‍ക്കു മുമ്പേ നേടി. എന്തുകൊണ്ട് കേരളത്തില്‍ സിനിമ അംഗീകരിക്കപ്പെടുന്നു, ആസ്വദിക്കപ്പെടുന്നു എന്നതിന്റെ ചരിത്രം ചിത്രങ്ങളുടെ രൂപത്തില്‍ വ്യക്തമാക്കുന്നു ഈ പ്രദര്‍ശനം. മലയാളത്തിന്റെ ഈ സിനിമാപ്രേമത്തിന് പഴക്കം ആദ്യസിനിമയോളമല്ല, തേക്കിന്‍കാട്
മൈതാനത്തോളമാണ്. ഉത്സവപ്പറമ്പില്‍ വിനോദോപാധിയായി കെട്ടിയുണ്ടാക്കിയ പ്രദര്‍ശനശാലകളില്‍ തുടങ്ങിയ വാറുണ്ണി ജോസിന്റെ സിനിമാപ്രദര്‍ശനത്തോളം. ഇതിന്റെ കുറ്റിയറ്റുപോകാത്ത തുടര്‍ച്ചക്കാരാണ് ലോകസിനിമയിലെ മാറ്റങ്ങള്‍ തിരിച്ചറിയാനും ആസ്വദിക്കാനും ഓരോ വര്‍ഷം കഴിയുന്തോറും വര്‍ധിച്ചുവരുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ജനക്കൂട്ടം.
വീക്ഷണം, ഡിസംബര്‍ 16

No comments:
Post a Comment