ഐ എഫ് എഫ് കെ-2014
ഭരണകൂട ഭീകരതയെ തെരുവിലിഴച്ച് പ്രസിഡന്റ്
ഇറാനിയന്‍ സിനിമള്‍ക്ക് ലോകഭൂപടത്തില്‍ കൃത്യമായ മേല്‍വിലാസം എഴുതിയുണ്ടാക്കിയ സംവിധായകനാണ് മൊഹ്‌സെന്‍ മക്ബല്‍ബഫ്. സിനിമാനിര്‍മ്മാണം അത്രയെളുപ്പം സാധിക്കുന്ന ഒരു വഴിയല്ല ഇറാനില്‍ എന്നതുകൊണ്ടുതന്നെ പ്രതിബന്ധങ്ങളെ പ്രതിഭയിലൂടെ മറികടക്കുന്ന രീതിയാണ് ബഫ് അനുവര്‍ത്തിച്ചുപോരുന്നത്. പിന്തുടര്‍ന്നുവന്ന ഇറാന്‍ സംവിധായകരും ഈ വഴി സഞ്ചാരത്തിനായി തെരഞ്ഞെടുക്കുന്നു. എന്തുകൊണ്ട് ഇറാനില്‍നിന്നും ഇത്രയും ശക്തമായ സിനിമകള്‍ എന്ന ചോദ്യത്തിനുത്തരം അത്തരമൊരു സംഘര്‍ഷ ഭൂമികയില്‍നിന്നു അങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ എന്ന് പറയേണ്ടിവരും. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് പോലും വിലക്കുള്ള ഇറാനില്‍ അഞ്ച് ബഫ് ചിത്രങ്ങളാണ് ഇതുവരെ നിരോധിക്കപ്പെട്ടിട്ടുള്ളത്.
കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ എക്കാലത്തും ഏറെ ആരാധകരുള്ള സംവിധായകനായ മക്ബല്‍ബഫ് ദി ഗാര്‍ഡ്‌നര്‍ പോലുള്ള ചിത്രങ്ങളുമായി കഴിഞ്ഞ വര്‍ഷം നിരാശപ്പെടുത്തിയെങ്കിലും അദ്ദേഹത്തിന്റെ സിനിമകളിലെ വിഷയവൈവിദ്ധ്യവും തീക്ഷ്ണ ജീവിതക്കാഴ്ചകളും ഇറാനിയന്‍ നവസിനിമയുടെ വക്താവ് എന്ന നിലയിലുള്ള ആദരവും പ്രേക്ഷകര്‍ക്ക് പ്രതീക്ഷയേറ്റുന്ന ഘടകങ്ങളാണ്. ഈ പ്രതീക്ഷ തെറ്റിയില്ലെന്നു മാത്രമല്ല ഇത്തവണ മേളയില്‍ ഏറ്റവുമധികം അഭിനന്ദനമേറ്റുവാങ്ങിയ സിനിമകളിലൊന്നായി മാറുകയാണ് ബഫിന്റെ ദി പ്രസിഡന്റ്.
ഏകാധിപത്യ ഭരണത്തെ തെരുവിലിട്ട് ചോദ്യം ചെയ്യുകയാണ് ഈ സിനിമ. ജനങ്ങള്‍ തന്നെയാണ് അവസാന വിധികര്‍ത്താക്കള്‍ എന്ന് സിനിമ അടിവരയിടുന്നു. നടപ്പു ലോകക്രമത്തില്‍ ലോകത്തെ പല രാജ്യങ്ങളിലും നിലനില്‍ക്കുകയും ജനകീയ വിപ്ലവത്തില്‍ അടിതകര്‍ന്ന് വീഴുകയും ചെയ്ത ഭരണകൂടങ്ങളും അധികാരികളും തെരുവില്‍ വലിച്ചിഴയ്‌ക്കെപ്പെട്ട് അന്തിമകാഹളത്തിനു മുന്നില്‍ കഴുത്ത് നീട്ടിക്കൊടുക്കുന്നു. ബഫിന്റെ പ്രസിഡന്റിനും ഇതേ വിധിയാണ് നേരിടേണ്ടിവരുന്നത്. രാഷ്ട്രീയ അട്ടിമറിയിലൂടെ അധികാരം നഷ്ടപ്പെടുമ്പോള്‍ താന്‍ എല്ലാ അധികാരങ്ങളും പ്രയോഗിച്ച് ഭരിച്ച ജനക്കൂട്ടത്തില്‍നിന്ന് രക്ഷപ്പെടാന്‍ പ്രസിഡന്റിന് ജീവന്‍വെച്ചുതന്നെ പോരാടേണ്ടിവരുന്നു.
അത്രമേല്‍ ശക്തമാണ് ബഫിന്റെ പ്രസിഡന്റിന്റെ രൂപഘടന. മികച്ച രീതിയില്‍ വാര്‍ത്തെടുത്ത ഈ ശില്‍പ്പം ഭരണകൂട ഭീകരതയും നിസ്സഹായതയും ഒരുപോലെ കാണിയിലെത്തിക്കുന്നു. ഓരോ ഷോട്ടും ദൃശ്യവും കാഴ്ചക്കാരന്റെകൂടി അനുഭവമാക്കി മാറ്റാനുള്ള ബഫിന്റെ കഴിവ് പ്രസിഡന്റില്‍ മികച്ചുനില്‍ക്കുന്നു. വരുംതലമുറ സിനിമാക്കാര്‍ക്ക് മാതൃകയും കാഴ്ചക്കാര്‍ക്ക് അനുഭവവുമാകുന്ന പ്രസിഡന്റ് പോലുള്ള സിനിമകള്‍ ബഫില്‍ നിന്നുമുണ്ടാകുന്നത് ആരാധകര്‍ക്കിടയില്‍ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. ബഫില്‍ ഇനിയും പ്രതീക്ഷിക്കാന്‍ പ്രസിഡന്റ് വകയേറ്റുന്നു എന്നും പറയാതെവയ്യ.
വീക്ഷണം, ഡിസംബര്‍ 17

No comments:
Post a Comment