ഐ എഫ് എഫ് കെ-2014
കൈരളിപ്പടവുകള്‍ സജീവം
ആദ്യദിവസം സിനിമയില്ലായിരുന്നെങ്കിലും കൈരളിമുറ്റം രാവിലെത്തന്നെ നിറഞ്ഞു. പല ദേശങ്ങളില്‍ നിന്നായി എത്തിയ ഡെലിഗേറ്റുകള്‍ ഇന്നലെ രാവിലെ മുതല്‍ കൈരളിമുറ്റത്ത് എത്തിത്തുടങ്ങി. ചലച്ചിത്രമേളയ്ക്ക് എത്തിയാല്‍ ആദ്യം എങ്ങോട്ട് പോകണമെന്ന കാര്യത്തില്‍ വര്‍ഷങ്ങളായി വരുന്നവര്‍ക്കും പുതിയവര്‍ക്കും സംശയമില്ലാത്തതിന്റെ തെളിവായിരുന്നു ഇത്. മേള തുടങ്ങിയെന്ന് ആദ്യം തോന്നിപ്പിക്കുന്നത് കൈരളിമുറ്റത്തെ ഈ ആള്‍ക്കൂട്ടമാണ്. ചെറുചെറു കൂട്ടങ്ങളും കൂടിയിരിപ്പുകളും ചര്‍ച്ചയും ബഹളങ്ങളുമായി കൂടിച്ചേരുമ്പോള്‍ അകത്തെ സിനിമയെപ്പറ്റിപ്പോലും മറന്നുപോകുന്ന സജീവത.
ഇന്നലെ കൈരളിയില്‍ എത്തിച്ചേര്‍ന്ന ഡെലിഗേറ്റുകള്‍ സൗഹദം പുതുക്കലും കൂടിച്ചേരലുമായി നേരം പോക്കി. ഒപ്പം രാവിലെ മുതല്‍ റിസര്‍വ്വേഷനുവേണ്ടിയുള്ള നീണ്ട ക്യൂവും പ്രത്യക്ഷപ്പെട്ടു. ഇടയ്ക്ക് ചെറിയ മഴ അലോസരമുണ്ടാക്കിയെങ്കിലും ആള്‍ക്കൂട്ടത്തില്‍ കുറവൊന്നുമുണ്ടായില്ല.
കൈരളിപ്പടുകളിലെ ഇരുത്തത്തിന് തീരാത്ത ഒരു പുതുമയുണ്ട്. അതുകൊണ്ടായിരിക്കണം ഇത്തവണയും ആദ്യദിവസം മുതല്‍ക്കെ ആ പതിവ് തെറ്റാത്തത്. അടുത്ത വര്‍ഷം കാണാമെന്ന് പറയുന്നത് ഈ മുറ്റത്തുവെച്ചാണ്. പുതിയ വര്‍ഷം കണ്ടുപുതുക്കുന്നതും ഇവിടെവച്ചുതന്നെ. എത്ര സൗഹൃദങ്ങള്‍, കവിതകള്‍, ചര്‍ച്ചകള്‍, പ്രതിഷേധങ്ങള്‍, വിപ്ലവങ്ങള്‍ പൂത്തതാണീ പടവുകളില്‍. വിരിയട്ടെ പുതുനാമ്പുകള്‍, ഉണരട്ടെ കൈരളിപ്പടവുകള്‍..
വീക്ഷണം, ഡിസംബര്‍ 13

No comments:
Post a Comment