അത്രയെളുപ്പം പിടിതരില്ല ചരിത്രസിനിമകൾ
161 ദിവസത്തെ ഷൂട്ട്. ചരിത്രത്തെ വലിയ കാൻവാസിൽ സാധ്യമാക്കാൻ ഗോകുലം ഗോപാലൻ മുടക്കിയത് 45 കോടി. സെറ്റിനു മാത്രം 12 കോടി. റോഷൻ ആൻഡ്രൂസും ബോബിയും സഞ്ജയും നിവിനും സഹതാരങ്ങളും സാങ്കേതിക പ്രവർത്തകരുമെല്ലാം പരമാവധി പരിശ്രമിക്കുകയും ചെയ്തു. എന്നാൽ എത്ര വെട്ടിച്ചുരുക്കിയിട്ടും 168 മിനിറ്റലേക്ക് നീണ്ടപോയ കായംകുളം കൊച്ചുണ്ണിയെന്ന ചരിത്രാഖ്യായിക കാണിയിലേക്ക് യാതൊരു വികാരവും പകരാതെയാണ് തുടങ്ങിയൊടുങ്ങുന്നത്. സ്‌ക്രീനിൽ നടക്കുന്നത് ആളുകൾ കണ്ടുകൊണ്ടിരിക്കുന്നു. അതിൽകവിഞ്ഞ് അവരുടെ ഉള്ളലേക്കെത്താനോ ഏതെങ്കിലും തരത്തിലുള്ള വികാരം സൃഷ്ടിക്കാനോ മലയാളത്തിലെ ഏറ്റവും വലിയ സിനിമക്കാകുന്നില്ല.
ഐതിഹ്യമാലയിൽ നിന്ന് കടംകൊണ്ട് ചിലയിടങ്ങളിലൊക്കെ തിരക്കഥയിലെ സ്വാതന്ത്ര്യം ഉപയോഗിച്ച് മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും, ചരിത്രകഥ അതേപടി പറഞ്ഞപോകുന്നതിനുള്ള സൗകര്യത്തിനായി ക്രമത്തിൽ ചേർത്തുവച്ചിട്ടുള്ള കറേ സീനുകൾ മാത്രമായിട്ടാണ് റോഷന്റെ കായംകുളം കൊച്ചുണ്ണി അനുഭവപ്പെടുന്നത്. സംവിധായകന്റെ സ്വാതന്ത്ര്യമോ പ്രതിഭയോ മാജിക്കോ എവിടെയും കണ്ടുകിട്ടുന്നില്ല. ഉദയനാണ് താരം മുതൽക്കിങ്ങോട്ട് ക്രാ്ര്രഫിൽ വ്യത്യസ്തതയുള്ള ഒട്ടേറെ കൊമേഴ്സ്യൽ സിനിമകൾ ചെയ്തു വിജയിപ്പിച്ചിട്ടുള്ള സംവിധായകൻ ചരിത്രകഥയെന്ന വെല്ലുവിളി എങ്ങനെയായിരിക്കും സ്‌ക്രീനിൽ കൊണ്ടുവന്ന് യാഥാർത്ഥ്യമാക്കുകയെന്ന കൗതുകമായിരുന്നു കൊച്ചുണ്ണി കാണുന്നതിന് മുമ്പ് പ്രേക്ഷകനിലുണ്ടാകുക. പക്ഷേ ഫലം പൂർണനിരാശ. അപൂർവ്വം ചില സീനുകളിലെ മിഴിവും ക്ലൈമാക്സ് സംഘട്ടന ചിത്രീകരണവുമൊഴിച്ചാൽ ബാക്കിയൊന്നിലും ഒരു കൈയൊപ്പ് ഇല്ലാത്തതപോലെ. ആത്മാവ് പൂർണമായി നഷ്ടമായ കലാസൃഷ്ടിയെന്ന് ചുരുക്കിപ്പറയാം. കഥാപശ്ചാത്തലമായൊരുക്കിയിട്ടുള്ള ചന്തയും പ്രധാന അങ്ങാടിയുമുൾപ്പടെയുള്ള സെറ്റുകളിലും ഗ്രാഫിക്സിലുമെല്ലാം കൃത്രിമം മറനീക്കി പുറത്തുകാണുന്നു. നിവിന്റെതടക്കമുള്ള പല കഥാപാത്രങ്ങളുമിതു പോലെ തന്നെ. അമിതാഭിനയവും നാടകീയതയുമെല്ലാം ആവശ്യത്തിനുണ്ട്.
പ്രത്യേകിച്ച് ഒരു വികാരവും ഉണ്ടാക്കാതെ ആദ്യപകുതി സ്‌ക്രീനിലങ്ങനെ തീരുന്ന വേളയിൽ ഇത്തിക്കര പക്കിയായുള്ള മോഹൻലാലിന്റെ രംഗപ്രവേശം സിനിമയ്ക്ക് തെല്ല് ആവേശം തീർക്കുമെങ്കിലും ഈ കഥയിൽ പക്കിക്ക് വലിയ റോളൊന്നുമില്ല. ഉള്ളതു തന്നെ മോഹൻലാലിന്റെ സാന്നിധ്യം കൊണ്ട് സിനിമ രക്ഷപ്പെടുത്താനായുള്ള തിരക്കഥയിലെ വലിച്ചുനീട്ടലാണെന്നു അദ്ദേഹത്തിനു കൊടുത്ത സംഭാഷണങ്ങളിലൂടെ വ്യക്തമാകും.
എഴുതിച്ചേർക്കുകയും തിരുത്തുകയും വീണ്ടും എഴുതുകയും ചെയ്യമ്പോൾ തിരക്കഥയ്ക്ക് ചിലപ്പോൾ ബലം കൈവരാറുണ്ട്. പക്ഷേ കൊച്ചുണ്ണിയ്ക്കായി ബോബിയും സഞ്ജയും ഒരുക്കിയ സ്വതവേ ദുർബലമായ തിരക്കഥയിൽ കുട്ടച്ചേർത്തതും ഒഴിവാക്കിയതുമെല്ലാം ഒരപോലെ മുഴച്ചു നിന്നു. ഐതിഹ്യമായും കഥയായും നാടകമായും സിനിമയായും സീരിയലായും പലകുറി കേട്ടു കണ്ട് കൈമാറിയ സോഷ്യലിസം പുലരണമെന്നും ജന്മിത്തം തുലയണമെന്നും പട്ടിണി ഇല്ലാതാകണമെന്നും സ്വപ്നം കണ്ട് പാവങ്ങൾക്കായി ജീവിച്ച ജനകീയ കള്ളനെ കറേക്കൂടി മിഴവോടെയും വീരരൂപമായും പ്രതിഷ്ഠിക്കാനുള്ള അവസരമാണ് കൊച്ചുണ്ണിയുടെ പുതിയ വരവിൽ ഇല്ലാതാക്കിയത്.
ജാതീയതയെയും സവർണ മേധാവിത്വത്തെയും ചോദ്യം ചെയ്യുന്ന ചില രംഗങ്ങളും കഥാപാത്രങ്ങളും ചിത്രത്തിലുണ്ടെന്നത് ആശ്വാസമാണ്. കായംകുളം കൊച്ചുണ്ണിയെന്ന സോഷ്യലിസ്റ്റും ഡമോക്രാറ്റിക്കുമായ കള്ളന്റെ കഥ പറയമ്പോൾ സ്വാഭാവികമായും ഇത്തരം ചോദ്യം ചെയ്യലുകൾ കടന്നുവരും. ദേശീയ രാഷ്ട്രീയത്തിൽ പ്രത്യക്ഷമായും ശബരിമലയുൾപ്പെടെയുള്ള സമകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലും മറനീക്കിയെത്തുന്ന സവർണ ജാതി ചിന്തകളുടെ പശ്ചാത്തലത്തിൽ ഈ ചോദ്യംചെയ്യലുകൾക്ക് പ്രസക്തിയേറെയാണ്.
ക്ലാസിക്കുകൾ ഒരിക്കലേ സംഭവിക്കാറുള്ളൂവെന്ന് പറയാറുണ്ട്. സംവിധായകൻ ഹരിഹരന്റെ കരിയറിൽ ഒരു വടക്കൻ വീരഗാഥയുടെ രൂപത്തിൽ അത് സംഭവിപ്പിച്ചതിനു പിന്നിൽ വടക്കൻ പാട്ടിൽ അതുവരെ കൂട്ടത്തിൽ ഒരു ചേകവൻ മാത്രമായിരുന്ന ചന്തുവിനെ കണ്ടെടുത്ത് വീരപരവേഷം കൊടുത്ത എം.ടിയുടെ മാന്ത്രിക വിരലുകളായിരുന്നു. അതപോലെ അത്ഭുതം സൃഷ്ടിക്കാൻ ശേഷിയുള്ള വിരലുകൾ ഇത്തരമൊരു ചരിത്രകഥ പറയമ്പോൾ റോഷന് കിട്ടിയില്ലെന്നതാണ് വാസ്തവം. ചരിത്രകഥകൾ പറയാൻ സാമാന്യ ജീവിത കഥകൾ എഴുതുന്ന കൈകളും കണ്ണുകളും ബുദ്ധിയും പോരാ. ആരൊക്കെയോ എഴുതിവച്ച കെട്ടുകഥകളിൽ നിന്ന് നമ്മുടെ യുക്തിക്കനുസരിച്ച് പിന്തിരിഞ്ഞനോക്കി ചികഞ്ഞു വേർതിരിക്കാനുള്ള അനിതരസാധാരണമായ സവശേഷ വിചാരമുണ്ടായിരിക്കണം. അതാകട്ടെ അപൂർവമായി സാധിക്കുന്നതും. വടക്കൻ വീരഗാഥയിൽ സാധിച്ച മിഴിവ് എം.ടിക്കും ഹരിഹരനും പഴശ്ശിരാജയിൽ കൊണ്ടുവരാൻ കഴിഞ്ഞില്ലെന്നതും നമ്മൾ കണ്ടു. എങ്കിലും പഴശ്ശിരാജ കൊച്ചുണ്ണിയുടെ എത്രയോ പടി മുകളിൽ നിൽക്കുന്ന സിനിമയാണ്. മലയാളത്തിലെ എക്കാലത്തെയും മാസ്റ്ററായ കെ.ജി ജോർജ് 'ഇലവങ്കോട് ദേശ'മെന്ന ചരിത്ര സിനിമയോടെയാണ് തന്റെ ഡയറക്ടോറിയൽ കരിയറിനു വിരാമമിടുന്നതായി പ്രഖ്യാപിച്ചത്. 'കുലം' എടുത്തപ്പോൾ ലെനിൻ രാജേന്ദ്രനും 'ഉറുമി'യിൽ സന്തോഷ് ശിവനും ഇതത്ര എളുപ്പം പിടിതരുന്ന ജോണറല്ലെന്ന് മനസ്സിലാക്കിയിരുന്നു.
കായംകുളം കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും പഴശ്ശിരാജയും കുഞ്ഞാലി മരയ്ക്കാരും മാർത്താണ്ഡവർമ്മയും തുടങ്ങി എണ്ണമറ്റ ചരിത്ര സിനിമകൾ ഗ്രാഫിക്സും കളർ ടോൺ സാധ്യതകളുമില്ലാത്ത ബ്ലാക്ക് ആന്റ് വൈറ്റ് സ്റ്റുഡിയോ യുഗത്തിൽ മലയാളത്തിൽ നിർമ്മിക്കപ്പെടുകയുണ്ടായി. സിനിമയുടെ മേക്കിംഗ് പ്രൊസസിലും കാഴ്ചശീലത്തിലും അഭിരുചിയിലും പരിമിതികൾ ഏറെയുണ്ടായിരുന്ന അക്കാലത്തു നിന്ന് തീർത്തും വ്യത്യസ്തമാണ് പുതിയകാല സിനിമയും കാണികളും. ചരിത്രകഥകളിൽ രസച്ചരടു പൊട്ടുന്നത് എളുപ്പത്തിൽ മനസ്സിലാകുന്നവരാണ് പുതിയ കാണികൾ. അവരുടെയിടയിലേക്കാണ് നിങ്ങൾ ചരിത്ര സിനിമയുമായി എത്തുന്നത്. അവരെയാണ് നിങ്ങൾക്ക് തൃപ്തിപ്പെടത്തേണ്ടതും മറികടക്കേണ്ടതും.
സ്ത്രീശബ്ദം, 2018 നവംബർ
No comments:
Post a Comment