എൻ.പി.മുരളീകൃഷ്ണന് മാദ്ധ്യമ പുരസ്‌കാരം
23ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അച്ചടിവിഭാഗം റിപ്പോർട്ടിംഗിനുള്ള ജൂറിയുടെ പ്രത്യേക പരാമർശത്തിന് എൻ.പി.മുരളീകൃഷ്ണൻ അർഹനായി. കേരളകൗമുദി തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോർട്ടറാണ്. ഡിസംബർ 6 മുതൽ 12 വരെ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച ചലച്ചിത്രമേള വാർത്തകൾ പരിഗണിച്ചാണ് പുരസ്‌കാരം. നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ മന്ത്രി എ.കെ ബാലൻ പുരസ്‌കാരം സമ്മാനിച്ചു. 20ാമത് ചലച്ചിത്രമേളയിലും മികച്ച റിപ്പോർട്ടിംഗിനുള്ള പുരസ്‌കാരം നേടിയിരുന്നു. പാലക്കാട് മേലഴിയം സ്വദേശിയാണ്. തിരുവനന്തപുരം ഗവ.ഫോർട്ട് സംസ്‌കൃത സ്‌കൂൾ അദ്ധ്യാപികയായ അജിതയാണ് ഭാര്യ. നിള മകളാണ്.
അച്ചടിവിഭാഗത്തിൽ മെട്രോവാർത്തയിലെ അരവിന്ദ്,ഇന്ത്യൻ എക്‌സ്പ്രസിലെ മെറിൻ മറിയ എന്നിവരും പുരസ്‌കാരത്തിന് അർഹരായി. ടെലിവിഷൻ വിഭാഗത്തിൽ മാതൃഭൂമി ന്യൂസിലെ ഷമ്മി പ്രഭാകർ,കൈരളി ടി.വിയിലെ ഹണി,റേഡിയോ വിഭാഗത്തിൽ ആൾ ഇന്ത്യ റേഡിയോ, പ്രവാസി ഭാരതി, ഓൺലൈനിൽ മാതൃഭൂമി,ദി ന്യൂസ് മിനുട്ട് എന്നിവരും പുരസ്‌കാരം നേടി.

No comments:
Post a Comment