മൃണാൾ സെൻ- ഇന്ത്യൻ നവ സിനിമയുടെ വഴികാട്ടി
ലോക സിനിമയിൽ പുതിയ ഉണർവ്വ് നൽകി അലയടിച്ച നവതരംഗത്തിന് ഇന്ത്യയിൽ തുടക്കമിട്ട ചലച്ചിത്രകാരനായിരുന്നു മൃണാൾ സെൻ. വിട്ടുവീഴ്ചയില്ലാത്ത സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിച്ച കലാകാരനായ മൃണാൾ സെന്നിന് സിനിമയും രാഷ്ട്രീയവും രണ്ടല്ലായിരുന്നു. ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന സിനിമകൾ സെന്നിൽനിന്ന് ഉണ്ടായപ്പോൾ തന്നെ പൊതുസമൂഹത്തിലിറങ്ങി തന്റെ രാഷ്ട്രീയം വെളിപ്പെടുത്താനും അദ്ദേഹം ധൈര്യം കാട്ടി. നാട് പ്രശ്‌നഭരിതമാകുമ്പോൾ കലയിലൂടെ മാത്രമല്ല,തെരുവിലിറങ്ങിയുള്ള പ്രവർത്തനം കൊണ്ടു കൂടിയാണ് പ്രതരോധം സൃഷ്ടക്കേണ്ടതെന്ന് സെൻ വിശ്വസിച്ചു. അതുകൊണ്ടുതന്നെ എല്ലാകാലത്തും മൃണാൾ സെൻ സിനിമകൾ വിപ്ലവത്തിന്റെയും സാമൂഹിക ബോധത്തിന്റെയും വഴയേ സഞ്ചരിച്ചു. അങ്ങനെയാണ് മൃണാൾ സെൻ ഇന്ത്യൻ രാഷ്ട്രീയ സിനിമകളിലെ അതികായനായി മാറിയതും. ഇന്ത്യൻ സിനിമയെ പുനർനിർവചിച്ച അരാജകവാദി എന്നായിരുന്നു ശ്യാം ബെനഗൽ മൃണാൾ സെന്നിനെ വശേഷിപ്പിച്ചത്.
സത്യജിത് റേയുടെയും ഋത്വിക് ഘട്ടക്കിന്റെയും സമകാലികനായി നിൽക്കുമ്പോൾ തന്നെ രാഷ്ട്രീയശരികളിലും വിപ്ലവബോധത്തിലും സെൻ വേറിട്ടൊരു പാത സൃഷ്ടിച്ചു. ഏക് ദിൻ അചാനക്, ഏക്ദിൻ പ്രതിദിൻ, ഖാണ്ഡാർ, അകലേർ സന്ധാനെ, ഖരീജ് തുടങ്ങിയ സിനിമകൾ അതിന്റെ സാമൂഹികത കൊണ്ടാണ് ചർച്ച ചെയ്യപ്പെട്ടത്. ചലച്ചിത്രപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട സെൻ ചിത്രങ്ങളും ഇവയാണ്.
ഇന്നത്തെ ബംഗ്ലാദേശിലെ ഫരീദ്പൂരിൽ 1923 മേയ് 14നായിരുന്നു മൃണാൾ സെന്നിന്റെ ജനനം. ഹൈസ്‌കൂൾ പഠനത്തിനു ശേഷം ബിരുദ പഠനത്തിനായി കൊൽക്കത്തയിലെത്തിയ സെൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സാംസ്‌കാരിക വിഭാഗവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അംഗമായിരുന്നില്ലെങ്കിലും ഇ്ര്രപയിലെ പ്രവർത്തനത്തിലൂടെ ധാരാളം കലാകാരൻമാരുമായി ചേർന്നു പ്രവർത്തിക്കാൻ അവസരം ലഭിച്ചു. കലാലയപഠനത്തിനു ശേഷം കൊൽക്കത്തയിലെ ഒരു ഫിലിം ലബോറട്ടറിയിൽ ശബ്ദവിഭാഗത്തിൽ ടെക്‌നീഷ്യനായാണ് ചലച്ചിത്ര രംഗത്തേക്കുള്ള സെന്നിന്റെ പ്രവേശനം.
1953 ൽ പുറത്തിറങ്ങിയ രാത്ത് ബോറെ എന്ന ചിത്രത്തിലൂടെയായിരുന്നു സെന്നിന്റെ ചലച്ചിത്ര പ്രവേശം. മൂന്നാമത്തെ ചിത്രമായ ബൈഷേയ് ശ്രവണ ആണ് മൃണാൾ സെൻ എന്ന പ്രതിഭയെ ഇന്ത്യൻ ചലച്ചിത്രലോകത്ത് അടയാളപ്പെടുത്തിയത്. 1960ലാണ് ബൈഷേയ് ശ്രവൺ പുറത്തിറങ്ങിയത്. ഒരു ഗ്രാമീണ ബംഗാളി കുടുംബത്തെ മുൻനിർത്തി 1943ലെ ബംഗാൾ ക്ഷാമത്തിന്റെ ക്രൂരതകൾ വെളിവാക്കുന്നതായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. ഇന്ത്യൻ ജനതയുടെ യഥാർത്ഥ മുഖം വെളിവാക്കിയ ചിത്രം എന്ന നിലയിൽ ഇത് ഏറെ ചർച്ച ചെയ്യപ്പെട്ടു.
കൽക്കത്ത 71, കോറസ്, പദാതിക്ക് തുടങ്ങിയ ആദ്യകാല സിനിമകൾ സംഘർഷഭരിതവും പ്രക്ഷുബ്ധവുമായ കൊൽക്കത്തയുടെ മനസ് വെളിപ്പെടുത്തി. പതാദിക് ബംഗാളിലെ നക്‌സൽ പ്രസ്ഥാനത്തെ ആസ്പദമാക്കിയുള്ളവയായിരുന്നു. നാടകീയാവിഷ്‌കാരത്തിൽ മുങ്ങിനിന്ന ഇന്ത്യൻ സിനിമയുടെ വെള്ളിത്തിരയലേക്ക് സാധാരണക്കാരന്റെ ചുട്ടുപൊള്ളുന്ന ജീവിതവും അതിന്റെ തീക്ഷ്ണ രാഷ്ട്രീയവും എടുത്തുവച്ച സെൻ ചെലവുകുറച്ച് നിലവാരമുള്ള സിനിമകൾ ചെയ്യാമെന്ന് സിനിമാലോകത്തിന് കാണിച്ചുകൊടുത്തു.
ബംഗാളിയിൽ നിന്നു മാറി ഹിന്ദിയിൽ എടുത്ത 'ഭുവൻഷോം' മൃണാൾ സെന്നിലെ ചലച്ചിത്രകാരന്റെ വിതാനം പിന്നെയും വലുതാക്കി.
ഭുവൻഷോം വെനീസ് മേളയിൽ പ്രദർശിപ്പിച്ചതോടെയാണ് സെൻ ലോകസിനിമയിലെ ശ്രദ്ധേയ സാന്നിദ്ധ്യമാകുന്നത്. വേട്ടയ്ക്കിറങ്ങിപ്പുറപ്പെട്ട ഉദ്യോഗസ്ഥനെ അതിജീവനത്തിനുള്ള കഴിവുകൾ പഠിപ്പിച്ചു കൊടുക്കുന്ന ഗ്രാമീണയുവതിയുടെ കഥ ആക്ഷേപഹാസ്യത്തിലൂടെ പറയുന്നതായിരുന്നു ഭുവൻഷോം. മൃണാൾ സെന്നിന്റെ ആദ്യ വാണിജ്യ വിജയവും ഭുവൻഷോം ആയിരുന്നു. സെന്നിന്റെ മറ്റൊരു ഹിന്ദിചിത്രമായ 'മൃഗയ'യും ഏറെ അഭിനന്ദനം നേടി. ഗ്രാമങ്ങളിൽ ഭൂവുടമകൾ ആദിവാസികളെ ചൂഷണം ചെയ്യുന്നതായിരുന്നു മൃഗയയുടെ പ്രമേയം.
ബംഗാളിക്കും ഹിന്ദിക്കും പുറമെ ഒറിയയിലും തെലുങ്കിലും മൃണാൾ സെൻ ഓരോ ചിത്രങ്ങൾ സംവിധാനം ചെയ്തു. ഒറിയയിൽ മതീർ മനിഷയും തെലുങ്കിൽ ഓക ഉരി കഥ എന്ന ചിത്രവുമാണ് മൃണാൾ സെന്നന്റേതായി പുറത്തുവന്നത്.
കേരളത്തോട് ഈ ബംഗാളി സംവിധായകന് പ്രത്യേക അടുപ്പമുണ്ടായിരുന്നു. മലയാളത്തിൽ ഒരു സിനിമയെടുക്കണെന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ടായിരുന്നു. കയ്യൂർ സമര ചരിത്രം സിനിമയാക്കാനുള്ള ആഗ്രഹത്തിൽ കേരളത്തിലെത്തി പ്രാരംഭ ചർച്ചകൾ നടത്തിയെങ്കിലും സാക്ഷാത്കരിക്കാനായില്ല. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ആദ്യത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നൽകിയാണ് കേരളം ഈ വിഖ്യാത ചലച്ചിത്രകാരനോടുള്ള ആദരം അറിയിച്ചത്.
കേന്ദ്രസർക്കാർ പത്മഭൂഷൺ നൽകിയാണ് അദ്ദേഹത്തെ ആദരിച്ചത്. ചലച്ചിത്രരംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ അംഗീകാരമായ ദാദാ സാഹബ് ഫാൽകെ പുരസ്‌കാരം 2005ൽ അദ്ദേഹത്തിന് ലഭിച്ചു.
1998 മുതൽ 2003 വരെ പാർലമെന്റിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു മൃണാൾ സെൻ. കമാന്ത്യൂർ ദ് ലോദ്ര് ദ ആർ ഏ ലാത്ര് പുരസ്‌കാരം നൽകി ഫ്രാൻസും ഓർഡർ ഓഫ് ഫ്രണ്ട്ഷിപ് പുരസ്‌കാരം നൽകി റഷ്യയും സെന്നിനെ ആദരിച്ചു. വിവിധ സർവ്വകലാശാലകൾ ഹോണററി ഡോക്ടറേറ്റ് ബിരുദവും നൽകിയിട്ടുണ്ട്.
ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസിന്റെ പ്രസിഡന്റായും, കാൻ, വെനീസ്, ബെർലിൻ, മോസ്‌കോ, കാർലോവി വാറി, ടോക്യോ, ടെഹ്രാൻ, മാൻഹീം,ന്യൊൺ, ഷിക്കാഗോ, ഘെന്റ്, ടുനീസ്, ഓബർഹോസൻ ചലച്ചിത്രമേളകളിൽ ജൂറി അംഗമായും പദവികൾ വഹിച്ചിട്ടുണ്ട്.
വാർത്താവീക്ഷണം, ആകാശവാണി, 2019 ജനുവരി 2

No comments:
Post a Comment