ലില്ലി
പെണ്ണിന്റെ പോരാട്ട വീര്യത്തിന്റെ കാഴ്ച
തീവണ്ടിയിലൂടെ ശ്രദ്ധേയായ സംയുക്താ മേനോൻ മുഖ്യകഥാപാത്രമായി എത്തുന്ന ചിത്രമാണ് ലില്ലി. നവാഗതനായ പ്രശോഭ് വിജയൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ഒരു ഗർഭിണിയുടെ വേഷത്തിലാണ് സംയുക്ത എത്തുന്നത്. ട്രെയ്ലറിലൂടെ ഉണ്ടാക്കിയെടുത്ത സസ്‌പെൻസും ത്രില്ലിംഗ് അനുഭവവും ഉടനീളം നിലനിർത്താനാകുന്നുവെന്നതാണ് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ലില്ലിയുടെ കരുത്ത്.
ഗർഭിണിയായ ഒരു യുവതിയെ പ്രത്യേക ലക്ഷ്യത്തിനായി മൂന്നു പേർ ചേർന്ന് തട്ടി കൊണ്ടപോവുന്നതും അവരിൽ നിന്നും രക്ഷപ്പെടുന്നതിനായി അവൾ നടത്തുന്ന പരിശ്രമവും പോരാട്ടവുമാണ് ചിത്രം പറയുന്നത്. ത്രില്ലർ വിഭാഗത്തിൽപ്പെടുത്താവുന്ന ചിത്രം ഈ എലമെന്റ് ഒരു ഘട്ടത്തിലും വിട്ടുകളയുന്നില്ലെന്നതാണ് പ്ലസ് പോയിന്റ്. ഇക്കാര്യത്തിൽ നവാഗതനായ പ്രശോഭ് തന്റെ ക്രാഫ്റ്റ് തെളിയിക്കുന്നുണ്ട്.
സംയുക്ത മേനോന് പ്രകടനമികവിന് ഏറെ സാധ്യത കൊടുത്തു കൊണ്ടുള്ളതാണ് ലില്ലിയുടെ സ്‌ക്രി്ര്രപിംഗ്. ഒട്ടു മിക്ക സീനുകളിലും സംയുക്തയുടെ സാന്നിധ്യമുണ്ട്. സിനിമയിൽ ഉടനീളം ഗർഭിണിയായി ശരീരഭാഷയിൽ മിതത്വം സൂക്ഷിക്കാൻ സംയുക്ത ക്കാവുന്നു. ആണുങ്ങൾക്കു മുമ്പിൽ നിസ്സഹായയായി ഒതുങ്ങിപ്പോകാതെ ചെറുത്തു നിന്ന് അതിജീവനത്തിലേക്കുള്ള വഴി കണ്ടെത്തി സ്വതന്ത്രയാവുന്ന പെണ്ണാണ് ലില്ലി.
സനൽകുമാർ ശശിധരന്റെ എസ് ദുർഗയിലൂടെ ശ്രദ്ധേയനായ കണ്ണൻ നായരാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നത്. നെഗറ്റീവ് ഷേയ്ഡുള്ള ലീഡിംഗ് കഥാപാത്രത്തിലൂടെ കണ്ണന് മികവു പുറത്തെടുക്കാനുള്ള സ്‌പേസ് സംവിധായകൻ നൽകുന്നുണ്ട്.
ഒരു റിവഞ്ച് ത്രില്ലർ എന്ന നിലയിൽ ഒരുപാട് വയലൻസ് നിറഞ്ഞ രംഗങ്ങൾ ചിത്രത്തിലുണ്ട്. എന്നാൽ സമൂഹത്തിൽ നടക്കാവുന്ന പ്രമേയമെന്ന നിലയിലാണ് ലില്ലിയിൽ വയലൻസ് കൈകാര്യം ചെയ്യുന്നത്. യഥാർഥത്തിൽ മൃഗീയത എന്ന വാക്ക് മനുഷ്യനോടാണ് കൂടുതൽ ചേർന്നു നിൽക്കുന്നതെന്നും മൃഗങ്ങൾ ഭക്ഷണത്തിനായി മാത്രമാണ് ഇര തേടുന്നതെന്നും സിനിമ പറഞ്ഞുവയ്ക്കുന്നുണ്ട്. ലില്ലി സ്വതന്ത്രയായി പോകുമ്പൊഴും വേട്ടനായ്ക്കൾ അവളെ വിടാതെ പിന്തുടരുന്നുണ്ടെന്ന സൂചന നൽകിയാണ് സിനിമ അവസാനിക്കുന്നത്.
ആര്യൻ കൃഷ്ണമേനോൻ,ധനേഷ് ആനന്ദ്, കെവിൻ ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഡാർക്ക് ഷെയ്ഡ്കളർ ടോണുകളും ലൈറ്റിംഗും പ്രകൃതി ബിംബങ്ങളിലൂടെയുള്ള സൂചനകളും ആഖ്യാനത്തിന് ഉൾക്കരുത്ത് നൽകുന്നുണ്ട്. ശ്രീരാജ് രവീന്ദ്രനാണ് ക്യാമറ. പാട്ടുകളില്ലാത്ത ലില്ലിയുടെ പശ്ചാത്തല സംഗീതം വരത്തനിലൂടെ പ്രശംസ നേടിയ സുഷിൻ ശ്യാമാണ്. എഡിറ്റിംഗ് അപ്പു ഭട്ടതിരി.
'ഇ ഫോർ എന്റർടെയ്ൻമെന്റ്' ഇപ്പോൾ പരീക്ഷണ ചിത്രങ്ങൾക്കായി ലോഞ്ച് ചെയ്തിട്ടുള്ള 'ഇ ഫോർ എക്സ്‌പെരിമെന്റ്സ്' എന്ന ബാനറാണ് ലില്ലിയുടെ നിർമ്മാണവും വിതരണവും.
2018 സെപ്തംബർ 28, കേരളകൗമുദി ഓൺലൈൻ

No comments:
Post a Comment