മുഹമ്മദിന് പ്രദർശനാനുമതി നിഷേധിച്ചത് ശരിയായില്ല
അഭിമുഖം: മജീദ് മജീദി/എൻ.പി.മുരളീകൃഷ്ണൻ
ചിൽഡ്രൻ ഒഫ് ഹെവൻ, കളർ ഒഫ് പാരഡൈസ്, ദി സോംഗ് ഒഫ് പാരഡൈസ് തുടങ്ങിയ സിനിമകളിലൂടെ ഭാഷയ്ക്കപ്പുറത്തെ ദൃശ്യഭാഷ്യം കാണികൾക്ക് പകർന്ന ഇറാനിയൻ സംവിധായകൻ മജീദ് മജീദി ബന്ധങ്ങളുടെ ഊഷ്മളതയും മാനവികതയും ഉയർത്തിപ്പിടിച്ചാണ് ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ചത്. 23ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ജൂറി ചെയർമാനായി കേരളത്തിൽ എത്തിയ മജീദി കേരളകൗമുദിക്ക് അനുവദിച്ച പ്രത്യേക അഭിമുഖം.
മാനുഷികവികാരങ്ങൾക്കും മാനവികതയ്ക്കും പ്രാധാന്യം നൽകുന്നവയാണ് മജീദി സിനിമകൾ?
സമൂഹത്തിന്റെ അടിത്തറയാണ് ബന്ധങ്ങൾ. അത് രണ്ടു വ്യക്തികൾ തമ്മിലും കുടുംബാംഗങ്ങൾ തമ്മിലും വ്യക്തിയും സമൂഹവുമായെല്ലാം വരും. ഇത്തരം ഊഷ്മളമായ ബന്ധങ്ങളാണ് നമ്മളെ നിലനിറുത്തുന്നത്. ഞാനതിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. സ്വാഭാവികമായും സിനിമയിലേക്കും അത് കടന്നുവരുന്നു.
'മുഹമ്മദ്: ദി മെസഞ്ചർ ഒഫ് ഗോഡ്' ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കാനായില്ല?
വലിയ നിരാശയുണ്ടാക്കുന്ന തീരുമാനമാണിത്. ശരിയായ തീരുമാനമല്ല ഈ വിഷയത്തിൽ അതോറിട്ടി എടുത്തിട്ടുള്ളത്. സിനിമ കണ്ടുനോക്കാതെയാണ് മിക്കവാറും ഇങ്ങനെയുള്ള തീരുമാനങ്ങൾ ഉണ്ടാകുന്നത്. ഇന്ത്യയിലും ഇത്തരം വിലക്കുകൾ ഉണ്ടാകുന്നുവെന്നത് വിഷമകരമാണ്.
ബിയോണ്ട്‌സ് ദി ക്ലൗഡ്‌സ് ഇന്ത്യയിൽ ഷൂട്ട്‌ചെയ്ത അനുഭവം?
വലിയ അനുഭവമെന്ന് വിശേഷിപ്പിക്കാനാണ് ഇഷ്ടം. ഇന്ത്യയിൽവച്ച് ഒരു സിനിമ എടുക്കണമെന്നത് എക്കാലത്തെയും ആഗ്രഹമായിരുന്നു. സിനിമയ്ക്ക് ഇവിടെ വലിയ സ്‌പേസ് ഉണ്ട്. കൊമേഴ്‌സ്യൽ സിനിമയും ആർട്ട് സിനിമയും ഒരുപോലെ ഇന്ത്യയിൽ സ്വീകരിക്കപ്പെടും.
ഇറാനിൽ സിനിമ ഷൂട്ട് ചെയ്യാനുള്ള സാഹചര്യം?
ഇറാനിലെ സ്ഥിതി നേരത്തേതിൽനിന്ന് ഒരുപാട് മാറി. നമ്മൾ സിനിമ ഷൂട്ട് ചെയ്യുന്നതിനുള്ള ലൈസൻസ് ആവശ്യപ്പെട്ട് അപേക്ഷ നൽകിയാൽ അതോറിട്ടി സഹായിക്കും. പൊലീസ് സഹായമെല്ലാം ഉണ്ടാകും. ജനങ്ങളും സിനിമയെ തിരിച്ചറിയുന്നവരാണ്. അതുപോലെ സിനിമയിൽ ഇൻവെസ്റ്റ് ചെയ്യാൻ തയ്യാറായി പ്രൈവറ്റ് കമ്പനികളൊക്കെ വരുന്നുണ്ട്.
ഐ.എഫ്.എഫ്.കെ അനുഭവം?
നല്ല സംഘാടനം. എല്ലാ കാര്യങ്ങളിലും ഒരു പെർഫെക്ഷൻ ഉണ്ട്. ഒരുപാട് ചെറുപ്പക്കാർ സിനിമ കാണാൻ വരുന്നത് കണ്ടു. ഇത് ഇവിടത്തെ ഇൻഡസ്ട്രിക്ക് ഗുണംചെയ്യും.
കേരളകൗമുദി, 2018, ഡിസംബർ 13

No comments:
Post a Comment